play-sharp-fill

സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവം ; ബി ജെ പി നേതാവിനെതിരെ കേസെടുത്തു

സ്വന്തം ലേഖിക കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബി.ജെ.പി മുൻ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ഐ.പി.സി 354, 376, 342 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും സൈനികന്റെ ഭാര്യ ഇ-മെയിലിലൂടെ പരാതി നൽകിയതിനെ തുടർന്നാണ് സ്ത്രീ പീഡനം, ബലാത്സംഗം, ബലം പ്രയോഗിച്ച് തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തത്.അതേസമയം കേസിൽ നേതാവിനെ രക്ഷിക്കാനും നീക്കം നടക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വടക്ക് കിഴക്കൻ […]

തെളിവെടുപ്പിനായി വിലങ്ങഴിച്ചു ; പെരുംകള്ളൻ പൊലീസിനെ മുറിയിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിൻ ആണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. വിരലടയാളം എടുക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോഴായിരുന്നു സംഭവം.ഒട്ടനവധി കേസിലെ പ്രതിയായ സെബിൻ ഒരു ബൈക്ക് മോഷണത്തിനിടെ സിസിടിവിയിൽ കുടിങ്ങയതോടെയാണ് പോലീസ് ഇയാൾക്കെതിരെയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയത്. തുടർന്ന് മാറന്നല്ലൂരിലെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാൽ പോലീസ് വീടുവളഞ്ഞതറിഞ്ഞ സെബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പോലീസ് […]

109 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഓട്ടോയ്ക്ക് അമിതവേഗതയ്ക്ക് നോട്ടീസ് നൽകി മോട്ടർ വാഹന വകുപ്പ് ; ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുൽ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. അമിത വേഗത്തിൽ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റർ വേഗതയിൽ പാഞ്ഞതിന് നോട്ടീസ് വന്നതിൽ സലാമിന് അമ്പരപ്പും വിഷമവുമുണ്ട്.ദീർഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരിൽപോലും തനിക്കു പിഴയടയ്ക്കേണ്ടി വന്നിട്ടില്ലെന്നാണ് സലാം പറയുന്നത്.വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ സലാമിന്റെ ഓട്ടോ ഏപ്രിൽ 13ന് അമിത വേഗത്തിൽ […]

സുപ്രിം കോടതി നിർദേശം കേട്ടു ; പഠിച്ചു മിടുക്കിയായ് ഹാദിയ ഡോക്ടറായി

സ്വന്തം ലേഖകൻ കേരളത്തിൽ വലിയ ചർച്ചയായ വിഷയമായിരുന്നു ഹാദിയയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ. ഹാദിയയുടെ മതം മാറ്റവും വീട്ടു തടങ്കലും അവസാനം സുപ്രീം കോടതി വിധിയുമെല്ലാം വാർത്തകളായി. ഒടുവിൽ വിജയം ഹാദിയയ്ക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മറ്റൊരു സംഭവമാണ്. പഠനം പൂർത്തിയാക്കിയ ഹാദിയ ഇപ്പോൾ സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്. വിവാദങ്ങൾ കത്തി നിൽക്കെ ‘പഠിച്ച് മിടുക്കിയാകണം’ എന്ന് സുപ്രീം കോടതിയും സൂചിപ്പിച്ചിരുന്നു.മലപ്പുറത്ത് കോട്ടയ്ക്കൽ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ ആരംഭിച്ചത്. ഡോക്ടർ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭർത്താവ് […]

സാജന്റെ സ്വപ്‌നത്തിന് അനുമതി : ജീവൻ കൊടുത്താൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രവർത്തന അനുമതി കിട്ടും ; പാർത്ഥ കൺവെൻഷൻ സെന്റർ ഉടൻ തുറക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി മലയാളി സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് ഉത്തരവ്. നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പൂർണ അനുമതി നൽകും. ചട്ടം ലംഘനങ്ങൾ പരിഹരിച്ചെന്ന് ആന്തൂർ നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. തന്റെ സ്വപ്ന പദ്ധതിയായ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്ത് സാജൻ ആത്മഹത്യ ചെയ്തത് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് […]

നെടുങ്കണ്ടം ഉരുട്ടിക്കൊല ; പ്രതികളെ ഒളിപ്പിച്ചത് മുൻ എസ് പി; എസ്‌ഐയ്ക്ക് നിർദേശം നൽകിയത് ഗൺമാന്റെ ഫോണിൽ നിന്നും : കെ ബി വേണുഗോപാൽ കുടുക്കിലേക്ക്

സ്വന്തം ലേഖകൻ നെടുങ്കണ്ടം : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് പ്രതികളുമായി ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാൽ ബന്ധപ്പെട്ടത് ഗൺമാന്റെ ഫോണിൽ. രാജ്കുമാറിനെ കൈകാര്യം ചെയ്യാൻ നിർദേശിച്ചതും ഈ ഫോണിലൂടൊണ്. എസ്ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാൽ തുടർച്ചയായി വിളിച്ചു.ഉരുട്ടിക്കൊലയിൽ കൂടുതൽ അറസ്റ്റ് നടക്കാനിരിക്കെ മർദനത്തിന് നേതൃത്വം കൊടുത്ത രണ്ട് പൊലീസുകാർ ഒളിവിൽ. എഎസ്ഐ സി.ബി.റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരാണ് ഒളിവിൽപ്പോയത്. മറ്റ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇവർ ഒളിവിൽപ്പോയത്.ഒളിവിൽപോയത് എസ്പിയുടെ നിർദേശപ്രകാരമാണെന്നാണ് പുറത്ത് വരുന്ന വിവരം.ഇതോടെ കെ ബി വേണുഗോപാലിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് ലങിക്കുന്ന […]

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് കേന്ദ്ര സർക്കാർ; ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുതിച്ചുയർന്നു ; പെട്രോളിന് 2.50 ,ഡീസലിന് 2.47 വർദ്ധിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്ധനവിലയിൽ വൻ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 2.50 രൂപ, ഡീസൽ ലിറ്ററിന് 2.47 രൂപ വർദ്ധിച്ചതോടെ ഇനി ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനങ്ങൾക്ക് വില കൂടും.കഴിഞ്ഞ ദിവസം കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച അധിക നികുതിക്ക് മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഇത്രയും തുക വർദ്ധിക്കുന്നത്. എന്നാൽ ഇന്ധന വില വർദ്ധനയിലൂടെ കേരളത്തിന് വരുമാന വർദ്ധനയുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്.ഇന്ധന എക്സൈസ് തീരുവയും റോഡ് സെസും ഓരോ രൂപ വീതം വർദ്ധിപ്പിക്കാനാണ് നിർമലാ […]

കേന്ദ്ര നിയമങ്ങൾ പാലിച്ചില്ല ; ഏഴ് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ അടച്ചു പൂട്ടി

സ്വന്തംലേഖകൻ കൊല്ലം: നിയമങ്ങൾ പാലിക്കാത്ത ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. കേരളത്തിൽ ഏഴ് സ്ഥാപനങ്ങൾ പൂട്ടുകയും 44 കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.കേന്ദ്ര നിയമം അനുസരിച്ച് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ ബ്യൂറോ ഓഫ് ഫാർമ അംഗീകരിച്ചെത്തിക്കുന്ന മരുന്നുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുൾപ്പെടെയുളള അർബുദ രോഗത്തിനടക്കമുള്ള ജനറിക് മരുന്നുകൾ 80 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുകയും ചെയ്യും. വ്യാപാരികൾക്ക് 20ശതമാനം കമ്മിഷനും […]

കിണറിന്റെ തൂണിൽ ചാരിയിരുന്നു ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിണറ്റിൽ വീണു ; പുറംലോകമറിയാതെ കിടന്നത് മൂന്നു ദിവസം

സ്വന്തം ലേഖിക വട്ടപ്പാറ(തിരുവനന്തപുരം): കിണറിന്റെ കൈവരിയിലുള്ള തുണിൽ ചാരിയിരുന്ന് ഫോൺ ചെയ്യുന്നതിനിടെ കിണറ്റിൽ വീണ യുവാവ് അകത്തു കിടന്നത് മൂന്നു ദിവസം. കൊഞ്ചിറ നാലുമുക്ക് വിളയിൽ വീട്ടിൽ പ്രദീപ്(38) ആണ് കിണറ്റിൽ വീണത്. ബുധനാഴ്ച രാത്രി കിണറ്റിൽ വീണ പ്രദീപ് രണ്ടു രാത്രിയും രണ്ടു പകലുമാണ് ആരുമറിയാതെ കിണറ്റിൽ കിടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കിണറിനു സമീപത്തു കൂടി പോയയാൾ ശബ്ദം കേട്ട് നോക്കിയതാണ് ഇദ്ദേഹത്തിനു രക്ഷയായത്.ഫോൺ ചെയ്യുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞാണ് പ്രദീപ് കിണറ്റിൽ വീണത്. അവിവാഹിതനായ പ്രദീപ് അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. എന്നാൽ കിണറ്റിൽ […]

നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം ദരിദ്രരായ ആക്രിപെറുക്കുകാർക്ക്

സ്വന്തം ലേഖിക പത്തനംതിട്ട: സംസ്ഥാന നിർമ്മൽ ലോട്ടറി ഒന്നാം സമ്മാനം തമിഴ്നാട് സ്വദേശികൾക്ക്. മല്ലപ്പള്ളിയിൽ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ദമ്പതികൾക്കാണ് നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം ലഭിച്ചത്. രാജപാളയം വടക്ക് മലയടിപ്പെട്ടി എം.ജി.ആർ. നഗർ രണ്ടിൽ സുബ്രഹ്മണ്യം(സുപ്രൻ), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.മല്ലപ്പള്ളിയിൽ ലോട്ടറി വിൽപ്പന നടത്തുന്ന പി.പി.സന്തോഷിൽ നിന്നെടുത്ത എൻ.എൽ.597286 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്.നേരത്തേ പല തവണകളായി 5000 രൂപ വരെയുള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. 22 വർഷമായി മല്ലപ്പള്ളി ഇൻഡസ്ട്രിയൽ […]