play-sharp-fill

സിപിഎം പ്രവർത്തകനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ കേസ് ; 9 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

സ്വന്തം ലേഖകൻ തലശേരി: കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷക്ക് വിധിച്ച സിപിഎം പ്രവർത്തകൻ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിജെപി പ്രവർത്തകരായ ഒമ്പത് പേർക്കാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ആകെ 31 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.അതിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.ബിജെപി ആർഎസ്എസ് പ്രവർത്തകരായ പവിത്രൻ, ഫൽഗുനൻ, രഘു, സനൽ പ്രസാദ്, പി കെ ദിനേശൻ, കൊട്ടക്ക ശശി, അനിൽ കുമാർ, സുനി, […]

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെട്ടത് 7,224 കോടി രുപയുടെ ടിവി സെറ്റുകൾ

സ്വന്തം ലേഖകൻ മൊത്തം 7,224 കോടി രൂപയുടെ മൂല്യമുള്ള ടിവി സെറ്റുകളാണ് 2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതെന്ന് സർക്കാരിന്റെ ഔദ്യോഗിക ഡാറ്റ് വ്യക്തമാക്കുന്നു. 2017-18ൽ 4,962 കോടി രൂപയുടെ ടിവി സെറ്റ് ഇറക്കുമതിയാണ് നടന്നിരുന്നത്. ഇലക്ട്രോണിക്സ്-ഐടി മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. ഇറക്കുമതിയിൽ പകുതിയിൽ അധികവും ചൈനയിൽ നിന്നായിരുന്നു.ചൈന കഴിഞ്ഞാൽ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, തായ് വാൻ എന്നീ രാഷ്ട്രങ്ങളാണ് യഥാക്രമത്തിൽ ഇന്ത്യയിലേക്കുള്ള ടിവി ഇറക്കുമതിയിൽ മുന്നിട്ടു നിൽക്കുന്നത്. ഈ അഞ്ച് രാഷ്ട്രങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതി മാത്രം […]

വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: പിടിച്ചെടുത്തത് ഇരുപത്തഞ്ച് വാഹനങ്ങൾ ; നാല് പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : വിവിധമാർഗ്ഗങ്ങളിലൂടെ ആളുകളിൽ നിന്ന് വിലകൂടിയ വാഹനങ്ങൾ കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന ക്രിമിനൽ സംഘത്തെ ജില്ലാ പോലിസ് മേധാവി  സാബു പി എസ് ഐ പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡി വൈ എസ് പി  ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ  പിടികൂടി.  ഇവർ കോവളം മുതൽ കൊയിലാണ്ടി വരെ പണയം വച്ചിരുന്ന ഇരുപത്തിനാല് വണ്ടികളാണ് പോലിസ്  പിടികൂടിയത്.  കോട്ടയം കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘമാണ് ഇതിനു പിന്നിൽ.  ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇവർ സ്വീകരിച്ചിരുന്ന മാർഗ്ഗം […]

കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നൽകാൻ കെഎസ്ആർടിസി ഈടാക്കിയത് നോക്കുകൂലി ഇനത്തിൽ 4000 രൂപ

സ്വന്തം ലേഖിക തിരുവനന്തപുരം: ബസിൽവെച്ച് കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നൽകാൻ കെഎസ്ആർടിസി ഈടാക്കിയത് 4000 രൂപ. തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയുടെ പാദസരം തിരികെ നൽകിയപ്പോഴാണ് നോക്കുകൂലിയായി കെ എസ് ആർ ടി സി പണം ഈടാക്കിയത്.കോതമംഗലം സ്വദേശിയായ പെൺകുട്ടി പാദസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. ബസിനുള്ളിൽ നിന്നും നഷ്ടപ്പെട്ട പാദസരം ലഭിച്ച സഹയാത്രക്കാരി ഇത് കെഎസ്ആർടിസിയുടെ കണിയാപുരം ഡിപ്പോയിൽ ഏൽപ്പിച്ചു. തുടർന്ന് ഇവർ സ്വർണാഭരണം ഡിപ്പോയിൽ ഏൽപ്പിച്ച വിവരം ഫേസ്ബുക്കിലും വാട്സാപ്പിലും പങ്കുവെയ്ക്കുകയും […]

കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി : ഇന്ധനവില കൂടും,വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം,കാർഷിക-ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുന്നു

സ്വന്തം ലേഖകൻ ഡൽഹി : കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ പൂർത്തിയായി.11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ വായിച്ചുതുടങ്ങിയ ബജറ്റ് ഒരുമണിക്ക് കഴിഞ്ഞപ്പോഴാണ് അവസാനിച്ചത്. ബജറ്റിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി. സ്വർണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി.രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി […]

സാവിത്രിയും നാരായണനുമെത്തി ഭാരതത്തിന്റെ നിർമലയെ അനുഗ്രഹിക്കാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: മക്കൾ ജന്മനാടിന് അഭിമാനമായി മാറുമ്പോഴാണ് ഏതൊരു രക്ഷകർത്താവും മനംനിറഞ്ഞ് സന്തോഷിക്കുക. അത്തരത്തിൽ ഒരു ആഹ്‌ളാദ നിമിഷത്തിലാണ് തമിഴ്നാട് സ്വദേശികളായ സാവിത്രിയും നാരായണനും.ഒരുപാട് ദൂരങ്ങൾ കടന്നാണ് ഇരുവരും ഭാരതത്തിന്റെ സ്വന്തം നിർമലയെ കാണാനും അനുഗ്രഹിക്കാനുമെത്തിയത്. ഇനി ആരാണ് ഈ സാവിത്രിയും നാരായണനുമെന്നല്ലേ? കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ അമ്മയും അച്ഛനുമാണ് ഇരുവരും. നിർമ്മലയുടെ ബഡ്ജറ്റ് അവതരണം കാണാൻ രാവിലെ തന്നെ അമ്മ സാവിത്രിയും അച്ഛൻ നാരായണനും പാർലമെന്റിൽ എത്തിച്ചേർന്നു. വെറുമൊരു ബഡ്ജറ്റ് അവതരണമല്ല ഇത്തവണത്തേത്. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത, […]

മൊത്ത വിലയ്ക്ക് കഞ്ചാവ് എവിടെ കിട്ടും : ഗോഹട്ടി പൊലീസ്

സ്വന്തം ലേഖകൻ ഗോഹട്ടി: നല്ല കഞ്ചാവ് മൊത്തവിലയ്ക്ക് എവിടെ കിട്ടും എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഗോഹട്ടി പൊലീസ്. ലഹരിമരുന്ന് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ട്വിറ്ററിൽ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. ഷാഹിദ് കപൂറിന്റെ കബിർ സിംഗ് എന്ന ബോളിവുഡ് സിനിമയിലെ ചിത്രം ഉപയോഗിച്ചാണു പൊലീസ് പോസ്റ്റർ ട്വീറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. നേരത്തേ ആസാം പോലീസും സമാനമായ ബോധവത്കരണ പ്രചാരണം നടത്തിയിരുന്നു. പോലീസ് പിടിച്ചെടുത്ത വൻ കഞ്ചാവ് ശേഖരം ആരുടേതാണെന്ന അന്വേഷണമാണ് അന്നു പൊലീസ് ട്വിറ്ററിലൂടെ രസകരമായി നടത്തിയത്.

കുൽഭൂഷൻ ജാദവിന്റെ മോചനം ; അന്താരാഷ്ട്ര നീതിന്യായ കോടതി 17 ന് വിധി പറയും

സ്വന്തം ലേഖകൻ ഡൽഹി : കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്രനീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണെ പാക് സൈനിക കോടതി ചാര പ്രവർത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിലാണ് വിധി. ഭീകരപ്രവർത്തനം, ചാരപ്രവർത്തനം എന്നീ കുറ്റങ്ങളാണ് പാകിസ്താൻ ഇദ്ദേഹത്തിനുമേൽ ആരോപിച്ചിട്ടുള്ളത്.2017ലാണ് ബലൂചിസ്ഥാനിൽ വച്ച് ചാരവൃത്തിയും ഭീകരപ്രവർത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താൻ കുൽഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടർന്ന് പാക് ജയിലിൽ കഴിയുകയാണ് ഇദ്ദേഹം.തുടർന്ന് ഇന്ത്യ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയുടെ ഹർജിയിൽ ഇദ്ദേഹത്തിന്റെ […]

ആശാ ശരത്തിന്റെ ഭർത്താവിനെ കാണാതെ പോയ വീഡിയോ ; കട്ടപ്പന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖിക തന്റെ പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്ക് പേജിലൂടെ തന്റെ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ ആശാ ശരത്ത് പങ്കുവച്ചിരുന്നു. കണ്ടുകിട്ടുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നായിരുന്നു താരം അഭ്യർത്ഥിച്ചിരുന്നത്. ഈയൊരു അഭ്യർത്ഥന ചെറിയ തലവേദനയൊന്നുമല്ല കട്ടപ്പന പൊലീസിന് ഉണ്ടാക്കിയത്.വീഡിയോ കണ്ട പലരും കരുതിയിരുന്നത് യഥാർത്ഥത്തിൽ താരത്തിന്റെ ഭർത്താവിനെ കാണാതായി എന്നാണ്. ഇതിൽ ചിലർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം അന്വേഷിച്ചു. ഔദ്യോഗിക മൊബൈലിലേക്ക് വരെ ഇക്കാര്യം അന്വേഷിച്ച് ആളുകൾ വിളിച്ചിരുന്നെന്നും സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ആ വീഡിയോ എന്ന് ആളുകളെ […]

‘ശങ്ക’ ഒഴിവാക്കാൻ പുതിയ സംവിധാനമൊരുക്കി ടൂറിസം വകുപ്പ്

സ്വന്തം ലേഖിക കൊല്ലം : സംസ്ഥാന ടൂറിസം വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ടോയ്ലെറ്റ് മാപ്പിങ് കൂടി ഉൾപ്പെടുത്തി. ഇതോടെ ഇനി സഞ്ചാരികൾക്ക് ശുചിമുറി തേടി അലയേണ്ടതില്ല. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 750 ശുചിമുറികളുടെ പട്ടിക തയ്യാറാക്കി. ശുചിമുറിയുടെ ചിത്രം, പ്രവർത്തന സമയം, അവധി ദിവസം, റേറ്റിങ് ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലുണ്ട്. ഹോട്ടലുകൾ, പെട്രോൾ പമ്പുകൾഎന്നിവയാണ് ഉൾപ്പെടുത്തിയവയിലേറെയും.സേവനം ആർക്കൊക്കെ ഉപയോഗപ്പെടുത്താം എന്നും ആപ്പിലുണ്ട്. സംസ്ഥാനത്തെ ദേശീയ പാത, എം.സി റോഡ് തുടങ്ങിയവയോട് ചേർന്നുള്ള വിവിധ സ്ഥാപനങ്ങളിൽ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ചാണു മാപ്പിങ് നടത്തിയത്. രണ്ടാം ഘട്ടത്തിൽ […]