play-sharp-fill

വിദ്യാഭ്യാസം വിറ്റ് സ്‌കൂളുകൾ സമ്പാദിച്ചത് ലക്ഷങ്ങൾ: കോട്ടയം നഗരത്തിൽ എം.ഡി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയസെക്കൻഡറി സ്‌കൂളിലും വിജിലൻസ് കണ്ടത് ലക്ഷങ്ങളുടെ ക്രമക്കേടുകൾ; സ്‌കൂളുകളിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്നും പിടിച്ചെടുത്തത് ആറുലക്ഷത്തോളം രൂപ

തേർഡ് ഐ ബ്യൂറോ കോട്ടയം: മക്കളെ പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തെ മുതലെടുത്ത് സ്‌കൂൾ മാനേജ്‌മെന്റുകൾ കൊള്ളയടിക്കുന്നതിന്റെ കണക്ക് പുറത്ത്. ജില്ലയിൽ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയർസെക്കൻഡറി സ്‌കൂളിലും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർസെക്കൻഡറി സ്‌കൂളിലും, വൈക്കം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. സ്‌കൂളുകളുടെ തട്ടിപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് കൂട്ടു നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പിമാരായ എസ്.സുരേഷ്‌കുമാർ, എം.കെ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു […]

അമ്മയുടെ കല്യാണം നടത്തി നൽകി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ; കല്യാണക്കഥ ഏറ്റെടുത്ത് ആഘോഷമാക്കി സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ കോട്ടയം : അമ്മയുടെ പുനർവിവാഹത്തിന് ആശംസകൾ അറിയിച്ചു മകൻ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറി ഗോകുല്‍ ശ്രീധറാണ് അമ്മയ്ക്ക് പുതിയ ജീവിതം സമ്മാനിച്ച ആ മകന്‍. ഇരുവരുടെയും ഫോട്ടോ സഹിതമാണ് ഗോകുലിന്റെ കുറിപ്പ്. രണ്ടാം വിവാഹം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് തങ്ങളെ നോക്കിയാല്‍ ചൂളിപ്പോവുകയൊന്നുമില്ലെന്ന് ഗോകുല്‍ പറയുന്നു. അമ്മയുടെ ആദ്യ ദാമ്പത്യം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ എന്തിന് സഹിക്കുന്നുവെന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. എനിക്കുവേണ്ടി സഹിക്കുന്നുവെന്നാണ് അമ്മ […]

‘വായു’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; കനത്ത ജാഗ്രതാ നിർദേശങ്ങളുമായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ   തിരുവനന്തപുരം:അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിമീ വേഗത്തിൽ ഇന്ത്യൻ സമയം രാവിലെ 8.30 നോട് കൂടി മധ്യകിഴക്കൻ അറബിക്കടലിലെ 15.0N അക്ഷാംശത്തിലും 70.6E രേഖാംശത്തിലും എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗോവയിൽ നിന്ന് 350 കിമീയും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 510 കിമീയും ഗുജറാത്തിലെ വെരാവലിൽ നിന്ന് 650 കി.മീ ദൂരത്തിലുമാണ് നിലവിൽ ‘വായു’ എത്തിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നെന്ന് […]

ഓടുന്ന കാറില്‍ നിന്ന് യുവതി വീണ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; തള്ളിയിട്ടത് കൊല്ലാനെന്ന് വ്യക്തം, സിസിടിവി ക്യാമറയില്‍ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി

സ്വന്തം ലേഖിക ഓടുന്ന കാറിൽ നിന്ന് യുവതി റോഡിലേക്ക് വീണത് ഭർത്താവും വീട്ടുകാരും നടത്തിയ കൊലപാതക ശ്രമമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.ആരതിയുടെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് സംഭവം നടന്നത്. ഇവർക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തർക്കമുണ്ടാകുകയും അരുൺ ആരതിയെ കാറിൽ നിന്നും ചവിട്ടി പുറത്തേക്കിടുകയായിരുന്നു.ഭർത്താവ് മാതാപിതാക്കളുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.ആരതി അരുൺ(38) എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. 2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. […]

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 63 പവന്‍ സ്വര്‍ണം

സ്വന്തംലേഖകൻ കോട്ടയം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 510 ഗ്രാം (63.75 പവന്‍) സ്വര്‍ണം ലഭിച്ചു. അറുപത് പേരില്‍ നിന്നുള്ള സ്വര്‍ണമാണിത്. കുഞ്ഞുങ്ങളുടെ വളകള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെയുണ്ട് ഇതില്‍. 50 പവനും നല്‍കിയത് ദമ്പതിമാരാണ്. എറണാകുളം സ്വദേശിയായ സ്ത്രീ ആറുപവന്റെ നെക്ലേസ് നല്‍കി. ശേഷിക്കുന്നതൊക്കെ ചെറിയ അളവിലുള്ള സംഭാവനകളാണ്.ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഗുണവും വിലയും കണക്കാക്കി ലേലം ചെയ്യുകയാണ് പതിവ്. ഏകദേശം 14 ലക്ഷം രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. സാധാരണയായി ബാങ്കുകളാണ് ഇവ വാങ്ങുക. സുനാമി ദുരന്തകാലത്ത് ലഭിച്ച സ്വര്‍ണവും […]

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം,ക്രിസ്മസ് അവധികൾ എട്ട് ദിവസം ആക്കും;ജയന്തി,സമാധി ദിനങ്ങളൊക്കെ ഇനി പ്രവൃത്തി ദിവസം

സ്വന്തം ലേഖിക   തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസമാക്കുമെന്ന് കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷൻ. സ്‌കൂളുകൾക്ക് 210 പ്രവർത്തി ദിവസങ്ങൾ ഉറപ്പുവരുത്തുകയാണ് സ്‌കൂൾ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങൾ ഈ അധ്യായന വർഷം മുതൽ പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും. സിബിഎസ് സി സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ഉൾപ്പെട്ട ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷന്റേതാണ് തീരുമാനം.മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരൂർ […]

കോടികൾ കൈക്കൂലി വാങ്ങിയ അബ്ദുള്ള ഇനി സബ് ജയിലിന്റെ സിമന്റ് തറയിൽ കിടക്കും: ഡോ.അബ്ദുള്ളയ്ക്ക് സസ്‌പെൻഷൻ: കൈക്കൂലിക്കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു: അബ്ദുള്ളയുടെ മുറിയിൽ നിന്നും പിടിച്ചെടുത്തത് ലാബിൽ നിന്നും നൽകിയ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഡോക്ടർ അബ്ദുള്ളയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ അബ്ദുള്ളയെ റിമാൻഡ് ചെയ്തു. കൈക്കൂലി വാങ്ങിക്കൂട്ടി ഇന്നലെ വരെ പട്ടുമെത്തയിൽ കിടന്നിരുന്ന അബ്ദുള്ള റിമാൻഡിലായതോടെ സബ് ജയിലിലെ സിമന്റ് തറയിൽ കിടക്കും. ഇതിനിടെ അബ്ദുള്ളയുടെ മുറിയിൽ നിന്നും ലഭിച്ച 28,000 രൂപ ലാബുകളിൽ നിന്നും കമ്മിഷനായി ലഭിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.വയസ്‌ക്കരയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അഴിമതി വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പിടികൂടിയ മർമ്മ സ്‌പെഷഷ്യലിസ്റ്റ് ഡോക്ടർ […]

പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതി,കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും പരിശോധിക്കണം : മന്ത്രി ജി സുധാകരൻ

സ്വന്തം ലേഖിക   തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം തികഞ്ഞ അഴിമതിയാണെന്നും ഡിസൈനിലും നിർമ്മാണത്തിവും മേൽനോട്ടത്തിലും അപാകതയുണ്ടാന്നും, നിർമ്മാണത്തിൽ കിറ്റകോയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും മേൽനോട്ട ചുമതല ഉണ്ടായിരുന്ന സ്ഥാപനം അത് വേണ്ടവിധം നടത്തിയില്ലയെന്നും കിറ്റ്‌കോയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നിർമ്മാണങ്ങളും അന്വേഷിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു.യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിൻറെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെബി ഗണേഷ് കുമാറിൻറെ ചോദ്യത്തിന് ജി സുധാകരൻ നിയമസഭയിൽ മറുപടി നൽകി. പരാതികിട്ടിയാൽ അന്വേഷിക്കുമെന്നും ജി സുധാകരൻ […]

ഹൈക്കോടതി ഉത്തരവ് : കെഎസ്ആർടിസിയിൽ 800 എം പാനൽ പെയിന്റർമാരെ പിരിച്ചുവിട്ട് പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണം

സ്വന്തം ലേഖകൻ കൊച്ചി : കെഎസ്ആർടിസിയിൽ വീണ്ടും പിരിച്ചുവിടൽ. 800 എം പാനൽ പെയിന്റർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. പെയിന്റർ തസ്തികയിൽ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.താൽക്കാലിക പെയിന്റർമാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ, താൽക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.നേരത്തെ കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരായ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനൽ പെയിന്റർമാരെയും പിരിച്ചുവിടാൻ കോടതി വിധി […]

‘രൗദ്രം’ ;കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജൂലായിൽ തിയേറ്ററുകളിലെത്തുന്നു

സ്വന്തം ലേഖകൻ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിന്റെ കഥയുമായി ജയരാജ് എത്തുന്നു. രൗദ്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലായിൽ തിയേറ്ററുകളിലെത്തും . നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം. രൺജി പണിക്കരും കെ.പി.എ.സി ലീലയുമാണ് രൗദ്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കഴിഞ്ഞ പ്രളയ സമയത്തു ചെങ്ങന്നൂരിലെ പാണ്ടനാടിൽ ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ വൃദ്ധ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് കഴിഞ്ഞ പ്രളയ സമയത്തായിരുന്നു. ബാക്കി ഭാഗങ്ങൾ സിനിമയ്ക്കുവേണ്ടി പുനസൃഷ്ടിക്കുയായിരുന്നുവെന്നും ജയരാജ് പറഞ്ഞു.പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോ.സുരേഷ് കുമാർ മുട്ടത്താണ് രൗദ്രം നിർമ്മിച്ചിരിക്കുന്നത്. […]