വിദ്യാഭ്യാസം വിറ്റ് സ്‌കൂളുകൾ സമ്പാദിച്ചത് ലക്ഷങ്ങൾ: കോട്ടയം നഗരത്തിൽ എം.ഡി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയസെക്കൻഡറി സ്‌കൂളിലും വിജിലൻസ് കണ്ടത് ലക്ഷങ്ങളുടെ ക്രമക്കേടുകൾ; സ്‌കൂളുകളിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്നും പിടിച്ചെടുത്തത് ആറുലക്ഷത്തോളം രൂപ

വിദ്യാഭ്യാസം വിറ്റ് സ്‌കൂളുകൾ സമ്പാദിച്ചത് ലക്ഷങ്ങൾ: കോട്ടയം നഗരത്തിൽ എം.ഡി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയസെക്കൻഡറി സ്‌കൂളിലും വിജിലൻസ് കണ്ടത് ലക്ഷങ്ങളുടെ ക്രമക്കേടുകൾ; സ്‌കൂളുകളിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നിന്നും പിടിച്ചെടുത്തത് ആറുലക്ഷത്തോളം രൂപ

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: മക്കളെ പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹത്തെ മുതലെടുത്ത് സ്‌കൂൾ മാനേജ്‌മെന്റുകൾ കൊള്ളയടിക്കുന്നതിന്റെ കണക്ക് പുറത്ത്. ജില്ലയിൽ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലും, ഈരാറ്റുപേട്ട മുസ്ലീം ഹയർസെക്കൻഡറി സ്‌കൂളിലും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർസെക്കൻഡറി സ്‌കൂളിലും, വൈക്കം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിലും നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്.
സ്‌കൂളുകളുടെ തട്ടിപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് കൂട്ടു നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പിമാരായ എസ്.സുരേഷ്‌കുമാർ, എം.കെ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

സ്‌കൂളുകളിൽ നിന്നും ആറുലക്ഷത്തോളം രൂപയും, രേഖകളിലെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്റെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ കണ്ടെത്തി.
അധ്യാപക നിയമനവുമായി ബ്ന്ധപ്പെട്ട നൂറിലേറെ അപ്പീൽ ഫയലുകളിൽ ഒന്നിൽ പോലും കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ഈ ഫയലുകളിൽ അപ്പീൽ അതോറിറ്റി പോലും കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട മുസ്ലീം ഹയർസെക്കൻഡറി സ്‌കൂളിൽ സി.ഐ റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന നാലരലക്ഷത്തോളം രൂപ കണ്ടെത്തി. സി.ഐ പി.ഐ മുബാറക്കിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ പരിശോധനയിൽ 21500 രൂപ അനധികൃതമായി കണ്ടെത്തി. അനധികൃതമായി പിരിച്ചെടുത്ത പി.ടി.എ ഫണ്ട് ബാങ്കിൽ അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സി.ഐ വി.ഐ നിഷാദ്‌മോന്റെ നേതൃത്വത്തിൽ വൈക്കം കുടവച്ചൂർ സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് പരിശോധന നടത്തിയത്. പിടിഎ ഫണ്ടായി അഞ്ഞൂറ് രൂപയ്ക്ക് പുറമേ, 1320 രൂപ വിദ്യാർത്ഥികളിൽ നിന്നും പിരിച്ചെടുത്തതായി കണ്ടെത്തി. പക്ഷേ, ഈ തുക എന്തിനാണ് എന്ന് വ്യക്തമായി പറയുകയോ, ഇതിന് രസീത് നൽകുകയോ ചെയ്തിരുന്നില്ല.
കോട്ടയം നഗരമധ്യത്തിലെ എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി അഡ്മിഷൻ വാങ്ങിയ കുട്ടികളിൽ നിന്നും 11 ലക്ഷത്തോളം രൂപ സംഭാവന വാങ്ങിയതിന്റെ രേഖകൾ കമ്പ്യൂട്ടറിൽ നിന്നും കണ്ടെത്തി. ഡിവൈ.എസ്.പി എം.കെ മനോജിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പരിശോധന. പി.ടി.എ ഫണ്ട് പിരിക്കുന്നതിന് കൃത്യമായി രസീത് നൽകുന്നില്ലെന്നും എ.ഡി സ്‌കൂളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സ്‌കൂൾ അധികൃതർ പിരിച്ചെടുക്കുന്ന തുകയ്ക്ക് കൃത്യമായ രസീത് നൽകുന്നില്ലെന്നും, പലതുകയും കണക്കിൽപ്പെടുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.