‘വായു’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; കനത്ത ജാഗ്രതാ നിർദേശങ്ങളുമായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം

‘വായു’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; കനത്ത ജാഗ്രതാ നിർദേശങ്ങളുമായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം:അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിമീ വേഗത്തിൽ ഇന്ത്യൻ സമയം രാവിലെ 8.30 നോട് കൂടി മധ്യകിഴക്കൻ അറബിക്കടലിലെ 15.0N അക്ഷാംശത്തിലും 70.6E രേഖാംശത്തിലും എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗോവയിൽ നിന്ന് 350 കിമീയും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 510 കിമീയും ഗുജറാത്തിലെ വെരാവലിൽ നിന്ന് 650 കി.മീ ദൂരത്തിലുമാണ് നിലവിൽ ‘വായു’ എത്തിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ജൂൺ 13 ന് പുലർച്ചയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരത്ത് മണിക്കൂറിൽ 110 മുതൽ 135 കി.മീ വരെ വേഗതിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.’വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിൽ പോലും ചില ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് അറബിക്കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജൂൺ 13 വരെ കടലിൽ പോകരുതെന്നും തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളുടെ പുതുക്കിയ വിവരം.

*11/06/2019/ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ
*12/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
*13/06/2019 എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
*14/06/2019 ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ
*15/06/2019 ഇടുക്കി, മലപ്പുറം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group