ഓടുന്ന കാറില്‍ നിന്ന് യുവതി വീണ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; തള്ളിയിട്ടത് കൊല്ലാനെന്ന് വ്യക്തം, സിസിടിവി ക്യാമറയില്‍ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി

ഓടുന്ന കാറില്‍ നിന്ന് യുവതി വീണ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; തള്ളിയിട്ടത് കൊല്ലാനെന്ന് വ്യക്തം, സിസിടിവി ക്യാമറയില്‍ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി

Spread the love

സ്വന്തം ലേഖിക

ഓടുന്ന കാറിൽ നിന്ന് യുവതി റോഡിലേക്ക് വീണത് ഭർത്താവും വീട്ടുകാരും നടത്തിയ കൊലപാതക ശ്രമമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.ആരതിയുടെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് സംഭവം നടന്നത്. ഇവർക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തർക്കമുണ്ടാകുകയും അരുൺ ആരതിയെ കാറിൽ നിന്നും ചവിട്ടി പുറത്തേക്കിടുകയായിരുന്നു.ഭർത്താവ് മാതാപിതാക്കളുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്.ആരതി അരുൺ(38) എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. 2008 ലാണ് ആരതി എഞ്ചിനീയറായ അരുണിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഇന്നിപ്പോൾ മാത്രമല്ല ഇതിനു മുമ്പും ആരതിക്ക് നേരെ അരുണിന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. കല്യാണം കഴിഞ്ഞ നാൾ മുതൽ ആക്രമണം പതിവായിരുന്നു. മാനസികമായ ഉപദ്രവത്തിനു പുറമെ അരുൺ തന്നെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ആരതി വെളിപ്പെടുത്തി.അരുണിന്റെ ഉപദ്രവം അസഹനീയമായതോടെ 2014ൽ ആരതി മുംബൈയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഗാർഹിക പീഡനത്തിന് പരാതി നൽകിയ ആരതി വിവാഹമോചനത്തിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ തഞ്ചത്തിൽ കൂടി അരുൺ എത്തി. ഇതോടെ ആരതി വിവാഹമോചനത്തിൽ നിന്ന് തൽകാലം പിൻവാങ്ങുകയായിരുന്നു.കഴിഞ്ഞ മെയ് മാസത്തിൽ ആരതിയും അരുണും കുട്ടികളോടൊപ്പം ഊട്ടിയിൽ പോയിരുന്നു. ഇവിടെ വെച്ച് അരുൺ വീണ്ടും ആരതിയെയും കുട്ടികളെയും ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ ആരതി ഊട്ടി സ്റ്റേഷനിൽ പരാതിപ്പെട്ടു. പോലീസുകാരുടെ ഒത്തുതീർപ്പ് ശ്രമങ്ങൾക്കൊടുവിൽ അരുൺ മാപ്പപേക്ഷ എഴുതി നൽകി. എന്നാൽ തിരികെ കോയമ്പത്തൂരിൽ എത്തിയതോടെ വീണ്ടും ഉപദ്രവം തുടർന്നു. ഇതിനിടയിലാണ് കാറിൽ നിന്ന് ബലമായി ആരതിയെ തള്ളിയിട്ടത്.കാറിൽ നിന്നും വീണതിനെ തുടർന്ന് ആരതിയുടെ തലയിലും കൈകാലുകളിലും പരിക്കേറ്റിരുന്നു. തന്റെ കുട്ടികളെയും അരുൺ കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് ആരതി തുറന്നടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അരുണിനും അരുണിന്റെ മാതാപിതാക്കൾക്കും എതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ ഇവർ ഒളിവിൽ പോയെന്നാണ് വിവരം.