play-sharp-fill

പ്രളയക്കെടുതി മുതലെടുത്ത് എറണാകുളം കോട്ടയം ജില്ലകളിൽ പൂഴ്ത്തിവയ്പ് ;കടകൾ പൂട്ടിച്ചു

സ്വന്തം ലേഖകൻ എറണാകുളം: പ്രളയക്കെടുതി മുതലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിൽ പൂഴ്ത്തിവയ്പ്. കാക്കനാട് വീക്കിലി സൂപ്പർ മാർക്കറ്റിൽ അരി, പഞ്ചാസാര ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് പത്ത് രൂപ കൂട്ടിയാണ് വിറ്റിരുന്നത്. ആളുകളുടെ പരാതിയെ തുടർന്നു അധികൃതർ സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടച്ചു പൂട്ടി. കോട്ടയത്ത് പലയിടങ്ങളിലും സാധനങ്ങളുടെ വില രണ്ടിരട്ടി വർദ്ധിപ്പിച്ചാണ് വിറ്റിരുന്നത്. കോട്ടയത്തും മുണ്ടക്കയത്തും അധികൃതർ കടകൾ പൂട്ടിച്ചു. ഇടപ്പള്ളിയിൽ ഒരു പച്ചക്കറി കടയും പൂട്ടിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നതിനിടെയാണ് പൂഴ്ത്തിവയ്പും വില വർധനയും.

കോട്ടയത്ത് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; എംസി റോഡും തെളിഞ്ഞു; മഴമാറി മാനം തെളിഞ്ഞതോടെ ആശ്വാസത്തിൽ ജനം

സ്വന്തം ലേഖകൻ കോട്ടയം: മഴമാറി മാനം തെളിഞ്ഞു തുടങ്ങിയതോടെ ആശ്വാസത്തിൽ ജനം. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേട്രാക്ക് വരെ മുക്കിയ പ്രളയം ജലം പതിയെ പിൻവലിഞ്ഞു തുടങ്ങിയതോടെയാണ് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. ട്രെയിൻ ഗതാഗതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് പുറപ്പെട്ട വേണാട് എക്‌സ്പ്രസ് എറണാകുളം വരെയാണ് ഓടിയത്. ദുരിതക്കാലം കണക്കിലെടുത്ത് മിക്ക സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യാത്രാതിരക്ക് വർധിച്ചതോടെ എറണാകുളം-കായംകുളം പാസഞ്ചർ കൊല്ലംവരെയും ഓടി. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, കൊല്ലം-എറണാകുളം […]

കോട്ടയത്ത് ക്യാമ്പിൽ മുക്കാൽ ലക്ഷം ആളുകൾ ; ദുരിതപ്പെരുമഴ ഒഴിയുന്നില്ല

സ്വന്തം ലേഖകൻ കോട്ടയം: ഒരാഴ്ചയായി ജില്ലയിൽ തുടരുന്ന പെരുമഴയിൽ ദുരിതത്തിലായത് ഒരു ലക്ഷത്തോളം ആളുകൾ. മറ്റു ജില്ലകളിൽ നിന്നും പതിനായിരങ്ങൾ കൂടി എത്തിയതോടെ ജില്ലയിലെ ദുരിതബാധിതരുടെ എണ്ണം ഒന്നര ലക്ഷം എത്തി. ജില്ലയിൽ ആകെ 396 ക്യാമ്പുകളിലായി 22252 കുടുംബങ്ങളിലെ 78080 പേർ ഇപ്പോൾ കഴിയുന്നുണ്ട്. ബന്ധുവീടുകളിൽ കഴിയുന്നവരടക്കം ദുരിത ബാധിതരുടെ സംഖ്യ ഒരു ലക്ഷം കവിയും. കോട്ടയം താലൂക്കിൽ മാത്രം 180 ക്യാമ്പുകളുണ്ട്. 5819 കുടുംബങ്ങളിലായി 20138 പേരുണ്ട്. വൈക്കം താലൂക്കിൽ 95 ക്യാമ്പുകളിലായി 1045 കുടുംബങ്ങളിലായി 35831 പേരാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കിൽ […]

ദുരിതത്തിൽ നാട് നട്ടം തിരിയുമ്പോൾ വാട്സ പ്പിൽ തമാശകളി; ചെങ്ങന്നൂരിൽ അൻപത് പേർ മരിച്ചെന്ന് പ്രചരിപ്പിച്ച വ്യാജൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ  പള്ളിക്കത്തോട്: ചെങ്ങന്നൂരിൽ അൻപതു പേർ മരിച്ചതായി വാട്‌സ്അപ്പിലൂടെ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി.  പ്രളയം ബാധിച്ച് ചെങ്ങന്നൂരിലും ആലപ്പുഴയിലും അ്ൻപത് പേർ കുടുങ്ങിക്കിടന്നതായും ഇവർ മരിച്ചെന്നും പ്രചരിപ്പിച്ച കേസിലാണ്  ടി.വി പുരം രാജേഷ് ഭവനിൽ രാംകുമാറിനെ(38)യാണ് പള്ളിക്കത്തോട് എസ്.ഐ കെ.എം മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വാട്‌സ് അപ്പ് ഗ്രൂപ്പുകൾ വഴിയായിരുന്നു ഇയാൾ ഭീതി പടർത്തുന്ന പ്രചാരണം നടത്തിയത്.  വാഴൂർ ഫിഷ് ഫാം എന്ന വാട്സ് അപ്പ് ഗ്രൂപ്പിലാണ് ഇയാൾ ഇതു സംബന്ധിച്ചുള്ള സന്ദേശം അയച്ചത്. തുടന്നു സൈബർ […]

വള്ളത്തി നിന്നു വീണ് യുവാവിനെ പാടശേഖരത്തിൽ കാണാതായി

സ്വന്തം ലേഖകൻ അയ്മനം: മോട്ടോർ ഘടിപ്പിച്ച വള്ളത്തിൽ പാടശേഖരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെള്ളക്കെട്ടിൽ വീണ് കാണാതായി. അയ്മനം ഒളേക്കരിയിൽ പതിനെട്ടിൽച്ചിറയിൽ സജിയെയാണ് (42) കാണാതായത്. ഇയാൾക്കായി പൊലീസും അഗ്നിശമനസേനയും ചേർന്ന് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയ്മനം ഒളേക്കരി പാടശേഖരത്തിലാണ് അപകടം. രണ്ടാൾതാഴ്ചയുണ്ട്. ഇവിടെ സജിയും മരുമകനും കൂടി എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഇതുവഴി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒളേക്കരി പാടത്തിനു നടുവിലെത്തിയപ്പോൾ സജിയെ വള്ളത്തിൽ നിന്നും കാണാതായി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ വീട്ടിൽ നിന്നും സാധനങ്ങൾ […]

ദുരിതാശ്വാസ ക്യാമ്പുകളിൽ തേർഡ് ഐ ന്യൂസിന്റെ കൈത്താങ്ങ്; കൂടുതൽ സ്ഥലങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൂടുതൽ മേഖലകളിൽ സഹായമെത്തിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് തേർഡ് ഐ ന്യൂസ് സംഘം വിവിധ ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള അഭ്യുദയ കാംഷികളിൽ നിന്നാണ് തേർഡ് ഐ ന്യൂസ് സംഘം സാധനങ്ങൾ ശേഖരിച്ചത്. അരി , പഞ്ചസാര , ബിസ്‌ക്കറ്റ് , ചപ്പാത്തി, ഏത്തപ്പഴം , ബെഡ്ഷീറ്റുകൾ , സാനിറ്ററി നാപ്കിനുകൾ എന്നിവയെല്ലാം വിതരണം ചെയ്തു. അയ്മനം പി.ജെ […]

കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്നു വയസ്സുകാരനെ സാഹസികമായി രക്ഷിച്ചു. കഴിഞ്ഞ നാലു ദിവസമായി കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കൾക്കൊപ്പം വീടിന്റെ ടെറസ്സിലായിരുന്നു ഇവർ ജയ്ഡൻ ചാണ്ടി (3) മുത്തശ്ശൻ ചാണ്ടി ജോർജ്, മുത്തശ്ശി മറിയാമ്മ ജോർജ് എന്നിവരെയാണ് ഇന്ന് ഉച്ചയോടെ ദുരിതാശ്വാസ പ്രവർത്തകർ രക്ഷിച്ച് ക്യാമ്പിലേക്ക് മാറ്റിയത്. ഇവർ ഇപ്പോൾ ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണുള്ളത്. ചെങ്ങന്നൂർ പാണ്ടനാടിനു സമീപമായിരുന്ന ഇവരുടെ വീടിന്റെ താഴത്തെ നില പൂർണ്ണമായും മുങ്ങിയ നിലയിലായിരുന്നു. തുടർന്ന്, കഴിഞ്ഞ നാലു ദിവസമായി ഇവരെക്കുറിച്ച് […]

പറവൂർ പളളി ഇടിഞ്ഞ് വീണ് ആറ് പേർ മരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തെ തുടന്ന് പറവൂരിലെ പള്ളി ഇടിഞ്ഞു വീണ് അഭയം തേടിയ ആറ് പേർ മരിച്ചതായി വിഡി സതീശൻ എംഎൽഎ. നോർത്ത് കുത്തിയോട് പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് പള്ളിയുടെ ഒരുഭാഗം ഇടിയുകയായിരുന്നു. അതിനടിയിൽ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു. പറവൂരിൽ നാലോളം പഞ്ചായത്തുകൾ പൂർണമായും ഒറ്റപ്പെട്ട് കിടക്കുകയാണെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ 35,000 പേരുണ്ടെന്നും ഇവിടങ്ങളിൽ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സഹായത്തിനായി പലരേയും വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

വെള്ളത്തിൽ മുങ്ങിയ പമ്പിലെ ഡീസൽ ലീക്കായി; നാട് മുഴുവൻ പരിഭ്രാന്തിയിൽ: ഡീസൽ ലീക്ക് ചെയ്തത് മാങ്ങാനത്തെ പമ്പിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ മുങ്ങിയ പമ്പിൽ നിന്നും ചോർന്ന ഡീസൽ വെള്ളത്തിൽ കലർന്നു. മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ പമ്പിൽ നിന്നാണ് ഡീസൽ വെള്ളത്തിൽ കലർന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ദിവസം രാത്രി മുതൽ ഡീസൽ ചോർന്നു തുടങ്ങിയിരുന്നു. പ്രദേശത്തെ വെള്ളത്തിനു അസ്വാഭാവികമായ മണവും, രുചിയും അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചത്. നാലു ദിവസമായി തുടരുന്ന മഴയിൽ ഈ പമ്പും പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പമ്പിന്റെ ഭൂഗർഭ ടാങ്കിൽ അയ്യായിരം ലിറ്റർ ഡീസലുണ്ടെന്നാണ് ഉടമകൾ പറയുന്നത്. ഭൂഗർഭ […]

പ്രളയത്തിലും വെള്ളകൊള്ള; ഒരു ലിറ്ററിന് 60 രൂപ

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തിലും വെള്ളക്കൊള്ള. സംസ്ഥാനം മഹാ പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോഴും ലാഭക്കണ്ണുകളോടെ ചിലർ. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളിൽ നിന്നാണ് കടയുടമകൾ അമിത വില ഈടാക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുള്ളത്. ഒരു ലിറ്റർ വെള്ളത്തിന് 60 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കിലോ അരിക്ക് 100 രൂപയും. സാധനങ്ങൾ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത വില ഈടാക്കുന്നത്.