പ്രളയത്തിലും വെള്ളകൊള്ള; ഒരു ലിറ്ററിന് 60 രൂപ
സ്വന്തം ലേഖകൻ
കൊച്ചി: പ്രളയത്തിലും വെള്ളക്കൊള്ള. സംസ്ഥാനം മഹാ പ്രളയത്തിൽ ദുരിതമനുഭവിക്കുമ്പോഴും ലാഭക്കണ്ണുകളോടെ ചിലർ. എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളിൽ നിന്നാണ് കടയുടമകൾ അമിത വില ഈടാക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുള്ളത്. ഒരു ലിറ്റർ വെള്ളത്തിന് 60 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. കിലോ അരിക്ക് 100 രൂപയും. സാധനങ്ങൾ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത വില ഈടാക്കുന്നത്.
Third Eye News Live
0