video
play-sharp-fill

പറവൂർ പളളി ഇടിഞ്ഞ് വീണ് ആറ് പേർ മരിച്ചു

പറവൂർ പളളി ഇടിഞ്ഞ് വീണ് ആറ് പേർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയത്തെ തുടന്ന് പറവൂരിലെ പള്ളി ഇടിഞ്ഞു വീണ് അഭയം തേടിയ ആറ് പേർ മരിച്ചതായി വിഡി സതീശൻ എംഎൽഎ. നോർത്ത് കുത്തിയോട് പള്ളിയിൽ അഭയം തേടിയവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് പള്ളിയുടെ ഒരുഭാഗം ഇടിയുകയായിരുന്നു. അതിനടിയിൽ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു. പറവൂരിൽ നാലോളം പഞ്ചായത്തുകൾ പൂർണമായും ഒറ്റപ്പെട്ട് കിടക്കുകയാണെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ 35,000 പേരുണ്ടെന്നും ഇവിടങ്ങളിൽ ഭക്ഷണമോ വെള്ളമോ എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സഹായത്തിനായി പലരേയും വിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.