വെള്ളത്തിൽ മുങ്ങിയ പമ്പിലെ ഡീസൽ ലീക്കായി; നാട് മുഴുവൻ പരിഭ്രാന്തിയിൽ: ഡീസൽ ലീക്ക് ചെയ്തത് മാങ്ങാനത്തെ പമ്പിൽ നിന്നും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വെള്ളത്തിൽ മുങ്ങിയ പമ്പിൽ നിന്നും ചോർന്ന ഡീസൽ വെള്ളത്തിൽ കലർന്നു. മാങ്ങാനം മക്രോണി പാലത്തിനു സമീപത്തെ പമ്പിൽ നിന്നാണ് ഡീസൽ വെള്ളത്തിൽ കലർന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ദിവസം രാത്രി മുതൽ ഡീസൽ ചോർന്നു തുടങ്ങിയിരുന്നു. പ്രദേശത്തെ വെള്ളത്തിനു അസ്വാഭാവികമായ മണവും, രുചിയും അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചത്. നാലു ദിവസമായി തുടരുന്ന മഴയിൽ ഈ പമ്പും പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. പമ്പിന്റെ ഭൂഗർഭ ടാങ്കിൽ അയ്യായിരം ലിറ്റർ ഡീസലുണ്ടെന്നാണ് ഉടമകൾ പറയുന്നത്. ഭൂഗർഭ ടാങ്കിന്റെ വാൽവ് തകരാറിനെ തുടർന്നാണ് ഡീസൽ പുറത്തേയ്ക്ക് ഒഴുകിയതെന്നു നാട്ടുകാർ പൊലീസിനോടു പറഞ്ഞു. ഈസ്റ്റ് സി.ഐ സാജു വർഗീസ്, എസ്.ഐ ടി.എസ് റെനീഷ്, അഗ്നിരക്ഷാ സേനാംഗങ്ങൾ എന്നിവർ സ്ഥലത്ത് എത്തി. പമ്പിന്റെ വാൽവ് തകരാർ പരിപരിക്കുകയും, ഒപ്പം ഡീസൽ മാറ്റുകയും ചെയ്യുന്നുണ്ട്.