play-sharp-fill

ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് കനത്ത തോൽവി

സ്‌പോട്‌സ് ഡെസ്‌ക് മാഞ്ചസ്റ്റർ: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ കനത്ത തോൽവി. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാർ തകർന്നടിഞ്ഞ മത്സരത്തിൽ 19 റണ്ണിനാണ് ഇന്ത്യ കീഴടങ്ങിയത്. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജയും, മഹേന്ദ്ര സിംങ് ധോണിയും വാലറ്റത്ത് പൊരുതി നോക്കിയെങ്കിലും, മത്സരം ന്യൂസിലൻഡിന് അനുകൂലമായി തിരിഞ്ഞു. ന്യൂസിലൻഡ് ഉയർത്തിയ 239 നെതിരെ , 221 റണ്ണിന് ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. 49.3 ഓവറിൽ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാൻമാരും കൂടാരം കയറി. നാല് റണ്ണിന് രോഹിത് ശർമ്മയും, അഞ്ചിൽ വിരാട് കോഹ്ലിയും കെ.എൽ […]

ഉരുട്ടിക്കൊല നടന്നിട്ട് രണ്ടാഴ്ച ; സാംസ്‌കാരിക നായികാ,നായകന്മാർ ഒളിവ് ജീവിതത്തിൽ : അഡ്വ.ജയശങ്കർ

സ്വന്തം ലേഖകൻ കൊച്ചി : നെടുങ്കണ്ടം കസ്റ്റഡികൊലപാതകത്തിൽ സർക്കാരിനെയും സാംസ്‌കാരിക നായികാ നായകന്മാരെ രൂക്ഷമായി വിമർശിച്ച് അഡ്വ: ജയശങ്കർ. പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ കാണാനില്ലെന്നാണ് ജയശങ്കർ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത്.മന്ത്രി എംഎം മാണിയെയും കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. കവി സച്ചിദാനന്ദന്റെ ചിത്രവും പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്. സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിവയെക്കുറിച്ച് മലയാള കവിതകൾ രചിച്ചയാളായിരുന്നു അദ്ദേഹം. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കണ്ടവരുണ്ടോ? സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന […]

പൊലീസിലെ ട്രോളന്മാർക്കും ബാഡ്ജ് ഓഫ് ഓണർ പുരസ്‌കാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രവർത്തനമികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌കാരം നേടി കേരള പൊലീസിലെ ട്രോളന്മാർ കയ്യടിനേടി. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവൽക്കരണ പ്രവർത്തനങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം മികവ് പുലർത്തിയവർക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ക്രിയാത്മകമായ നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാൻ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ സീനിയർ സിവിൽ ഓഫീസർമാരായ കമൽനാഥ് കെ ആർ, ബിമൽ വി എസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് പി എസ്സ് , അരുൺ ബി […]

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന മീനുകളിൽ മാരകമായ വിഷാംശങ്ങൾ ; കാൻസർ മുതൽ കരൾ രോഗം വരെ നിങ്ങൾ വില കൊടുത്തു വാങ്ങുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നു. സോഡിയം ബെൻസോയേറ്റ്, അമോണിയ, ഫോർമാൾഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോ?ഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂർ ഹാർബറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലർച്ചെ രണ്ട് മണി മുതൽ കാശിമേട് തുറമുഖം സജീവമാണ്. ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മീൻ കയറ്റി അയക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടിൽ നിന്ന് മീൻ പ്ലാസ്റ്റിക്ക്‌പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് […]

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി : എന്നാലും കാലൻ പിന്മാറിയില്ല ;രാത്രി കെട്ടിത്തൂങ്ങി ജീവനൊടുക്കി

സ്വന്തം ലേഖിക കുറ്റിപ്പുറം: തുടർച്ചയായി ആത്മഹത്യാ ശ്രമങ്ങൾ നടത്തിയ 40-കാരൻ തൂങ്ങി മരിച്ച നിലയിൽ. തവനൂർ മദിരശ്ശേരി ചീരക്കുഴി വിണ്ണൻചാത്ത് ജയൻ ആണ് മരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. എന്നാൽ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജയൻ കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. തുടർന്ന് പമ്പയിലെ ലൈഫ് ഗാർഡുമാരായ ഇബ്രാഹിമും ഹരിദാസും ഇയാളെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദംകേട്ട് നടത്തിയ പരിശോധനയിലാണ് ഒരാൾ […]

ലോകകപ്പ് സെമി ഫൈനൽ: റിസർവ് ദിനത്തിലെ കളിയിലും ഇന്ത്യയ്ക്ക് മേധാവിത്വം; ന്യൂസിലൻഡ് സ്‌കോർ 250 ൽ താഴെ ഒതുക്കി ഇന്ത്യ

സ്വന്തം ലേഖകൻ മാഞ്ചസ്റ്റർ: ലോകകപ്പ് സെമി ഫൈനലിൽ റിസർവ് ദിനത്തിലെ കളിയിലും മേധാവിത്വം പുലർത്തി ഇന്ത്യ. ബുധനാഴ്ച കളി ആരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ട് ജസ്പ്രീത് ബുംറയും, ഭുവനേശ്വർകുമാറുമാണ് ബൗൾ ചെയ്തത്. 221 അഞ്ച് എന്ന നിലയിൽ ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡ് വാലറ്റത്തെ ഭുവേശ്വർകുമാറും ജസ്പ്രീത് ബുംറയും ചേർന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു. അവസാന ഓവറിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ കളിച്ച ജസ്പ്രീത് ബുംറയാണ് 250 കടക്കാനുള്ള ന്യൂസിലൻഡ് ശ്രമങ്ങൾ തടഞ്ഞത്. അൻപത് ഓവറിൽ എട്ടു വിക്കറ്റിന് 239 റണ്ണാണ് ന്യൂസിലൻഡ് നേടിയത്. ഇന്ത്യയ്ക്ക് വിജയിക്കാൻ […]

കോട്ടയത്ത് മിലിട്ടറി ക്യാമ്പ്: പട്ടാളക്കാരന്റെ വിളിയിൽ നഗരത്തിലെ ഹോട്ടൽ ഉടമ നൂറുപേർക്കുള്ള ഭക്ഷണം തയ്യാറാക്കി; മിലട്ടറി ക്യാമ്പ് തപ്പി നടന്ന ഹോട്ടലുടമയുടെ അക്കൗണ്ടിൽ നിന്നും ചോർന്നത് കാൽലക്ഷം രൂപ..! ഹോട്ടലുകാരുടെ പോക്കറ്റടിക്കുന്ന പട്ടാളക്കാരൻ കോട്ടയത്തും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ ഇന്ത്യൻ മിലട്ടറിയുടെ ക്യാമ്പ് നടക്കുന്നു. ക്യാമ്പിലേയ്ക്ക് നൂറു പേർക്കുള്ള ഭക്ഷണം എത്തിക്കണം – ഫോണിൽ വിളിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള പട്ടാളക്കാരന്റെ ഉത്തരവ് കേട്ടതോടെ ഹോട്ടൽ ഉടമ സാധനങ്ങൾ വാങ്ങി, ഭക്ഷണം പാകം ചെയ്തു. പാകം ചെയ്ത ഭക്ഷണവുമായി കോട്ടയം നഗരം മുഴുവൻ കറങ്ങി നടന്നിട്ടും പട്ടാളക്യാമ്പ് മാത്രം കണ്ടെത്താൻ സാധിച്ചില്ല. പട്ടാളക്യാമ്പിലേയ്ക്കുള്ള വഴിയും, പണവും ആവശ്യപ്പെട്ട് ‘മിലട്ടറിയുടെ മേജറെ’ വിളിച്ചതോടെ ഹോട്ടൽ ഉടമയ്ക്ക് പോയത് 25,000 രൂപ..! രണ്ടു ദിവസം മുൻപ് കോട്ടയം നഗര പരിധിയ്ക്കു പുറത്തുള്ള […]

പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുത് ; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം :പൊതുസ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന നിർദേശവുമായി കേരള പോലീസ്. കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി ലോക്ക് ചെയ്തുപോകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു വരികയാണ്. മാതാപിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികളുടെ മരണം ഉൾപ്പെടെയുള്ള അപകടങ്ങൾക്ക് ഇത് കാരണമാകുമെന്നും ഇത്തരം അശ്രദ്ധകൾ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓർമപ്പെടുത്തുകയാണ് കേരള പോലീസ്.കുട്ടികളെ കാറിലിരുത്തി വാഹനം ലോക്ക് ചെയ്ത് പോയാൽ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാമെന്നും ഗിയർ/ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കപ്പെട്ടും […]

എന്നാലും സുരേഷ് ഗോപി മിണ്ടാപ്രാണികളോട് ഈ ചതി വേണ്ടായിരുന്നു ; മെലിഞ്ഞ് എല്ലും തോലുമായി നടൻ അംഗമായ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കൾ

സ്വന്തം ലേഖകൻ സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കൾ ദുരിതാവസ്ഥയിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തി. പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകി.ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കൾ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കൾക്ക് ആവശ്യമായ പുല്ലോ വൈക്കോലോ പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തിൽ മനസിലായതെന്നും മന്ത്രി പറഞ്ഞു.’പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉൾപ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നൻമാരാണ് ഈ […]

സേതുരാമന്റെ പതനത്തിന് സാക്ഷിയായ ആൽമരം ഇപ്പോഴും അവിടെതന്നെയുണ്ട് ; മുപ്പത് വർഷങ്ങൾക്കിപ്പുറവും ലാലേട്ടന്റെ ‘കിരീടം’ ജനഹൃദയങ്ങളിൽ

സ്വന്തം ലേഖിക കാലമേറെയായെങ്കിലും മലയാളികളുടെ മനസിലെ നൊമ്പരമാണ് സിബിമലയിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം. തലസ്ഥാനത്ത് ചിത്രീകരിച്ച കിരീടം സിനിമയിലെ ലൊക്കേഷനുകൾ ഇപ്പോഴും ആ സിനിമയുമായി ചേർത്താണ് അറിയപ്പെടുന്നത്. കിരീടം സിനിമയിൽ ഇടം പിടിച്ച വെള്ളായണികായലിന് സമീപത്തെ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നാണ്. അടുത്തിടെ പുനർനിർമ്മിച്ച കിരീടം പാലത്തിന് തിലകന്റെ പേര് നൽകിയ ചടങ്ങിൽ സൂപ്പർതാരം മോഹൻലാൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കിരീടം സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച തലസ്ഥാനത്തെ കാഞ്ഞിരംമൂട് എന്ന സ്ഥലത്തെ ആൽമരമാണ് ഇപ്പോൾ വാർത്തയിൽ […]