play-sharp-fill

കാട്ടാനയെ ലോറി ഇടിച്ചു : മുങ്ങിയ ഡ്രൈവറെ വനം വകുപ്പ് പൊക്കി; ശക്തമായ നടപടിയുമായി അധികൃതർ

സ്വന്തം ലേഖിക വയനാട്: മുത്തങ്ങയിൽ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതർ ചികിത്സ നൽകി. പരിക്ക് ഗുരുതരമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് നീങ്ങി. തുടർന്ന് ലോറിയുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെഅറിയിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റിൽ വച്ച് ഉദ്യോഗസ്ഥർ ലോറി കസ്റ്റഡിയിലെടുത്തു. […]

എസ് ഐയെ കഞ്ചാവ് മാഫിയ കുത്തി വീഴ്ത്തി

സ്വന്തം ലേഖകൻ മലപ്പുറം: അരീക്കോട് എസ്‌ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വിൽക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്.കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മാഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാൾ എസ്‌ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ്‌ഐയെ കുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ പ്രതികാരം തീർക്കാൻ സുഹൃത്തിനെ കൊന്ന് ചതുപ്പിൽ തള്ളി: കൊല്ലപ്പെട്ടത് ലഹരിമാഫിയ സംഘാംഗത്തിന്റെ സഹോദരൻ കൊല്ലപ്പെട്ട ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ്

ക്രൈം ഡെസ്‌ക് കൊച്ചി: ബൈക്ക് അപകടത്തിൽ മരിച്ച സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവാവിനെ, പ്രതികാരം തീർക്കാൻ ലഹരിമാഫിയ സംഘം കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ താഴ്ത്തി. സഹോദരന്റെ ബൈക്ക് അപകട മരണത്തിന് കാരണക്കാരനായത് ഈ യുവാവാണെന്ന് ആരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എറണാകുളം നെട്ടൂർ കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകൻ അർജുനാണ് (20) കൊല്ലപ്പെട്ടത്. നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നൽകിയിരുന്നു. അർജുന്റെ […]

സ്ത്രീ എത്തുന്നു

അജയ് തുണ്ടത്തിൽ  സർവ്വാഭരണ വിഭൂഷിതയായ ഒരു സ്ത്രീക്ക് അർദ്ധരാത്രിയിൽ സ്വതന്ത്രയായി നടന്നു പോകുവാൻ കഴിയുന്ന രാജ്യത്തിലാണ് യഥാർത്ഥ ഭരണനിർവ്വഹണം സാധ്യമാകുന്നത്. ആ കാലത്തിനായി നാം അണിചേരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ചിത്രമാണ് സ്ത്രീ.   ബാനർ, നിർമ്മാണം – ശ്രീജിത്ത് സിനിമാസ്, സംവിധാനം – ആർ ശ്രീനിവാസൻ , തിരക്കഥ, സംഗീതം – പായിപ്പാട് രാജു, ഛായാഗ്രഹണം – വിശ്വനാഥൻ, കിഷോർലാൽ, എഡിറ്റിംഗ് -വിഷ്ണു കല്യാണി, ഗാനരചന – കൃഷ്ണമൂർത്തി , രാജ് മോഹൻ കൂവളശ്ശേരി, ആലാപനം -രവിശങ്കർ, രഞ്ജിനി സുധീരൻ, ബാബു ജോസ്, പി […]

സീരിയൽ താരം ബീനാ ആന്റണിയുടെ ചിത്രം വച്ച് കോടികളുടെ തട്ടിപ്പ്: സീരിയൽ നടിയുടെ ചിത്രം കണ്ട് ക്ലിക്ക് ചെയ്തവർ വീണത് തട്ടിപ്പ് കെണിയിൽ; തന്നെ തട്ടിപ്പിന് മറയാക്കുന്നത് അറിഞ്ഞ് ഞെട്ടി താരം

തേർഡ് ഐ ബ്യൂറോ കൊച്ചി: സീരിയൽ താരം ബീനാ ആന്റണി ജന്മത്ത് വിചാരിച്ചിട്ടുണ്ടാകില്ല താൻ ഇത്തരത്തിൽ ഒരു തട്ടിപ്പ് സംഘത്തിന്റെ മറയാകുമെന്ന്. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ കെണിയിലാണ് ഇപ്പോൾ ബീനാ ആന്റണി അറിയാതെ പെട്ടിരിക്കുന്നത്. ‘കരിയർ ജേണൽ ഓൺലൈൻ’ എന്ന പേരിലുള്ള ഒരു ഓൺലൈൻ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ്. വീട്ടിലിരുന്ന് ഓൺലൈൻ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കർപാൽ എന്ന സ്ത്രീയുടെ വിജയ കഥയ്ക്കൊപ്പമാണ്, ആഭ കർപാലിന്റെതെന്ന പേരിൽ […]

മദ്യവും മയക്കുമരുന്നും ഒഴുകും: ചോദിക്കാതെ തന്നെ സ്ത്രീകൾ എത്തും; അമേരിക്കയിലെ സെക്‌സ് ടൂറിസത്തിനായി സെക്‌സ് ഐലൻഡ് ഫെസ്റ്റ്; നൂറുകണക്കിന് സ്ത്രീകൾ എന്തിനും തയ്യാറായി നിൽക്കുന്നു

സ്വന്തം ലേഖകൻ ലോസ് എഞ്ചൽസ്: ലൈംഗികതയും, മദ്യവും ലഹരിയും ഒഴുകുന്ന സെക്‌സ് ഐലൻഡ് ഫെസ്റ്റ്ിന്റെ നടത്തിപ്പ് അമേരിക്കയെ വിറപ്പിക്കുന്നു. സെക്‌സ് ഐലൻഡ് ഫെസറ്റിൽ മദ്യവും മയക്കുമരുന്നും ഒഴുകിയാൽ പരിപാടി തന്നെ നിരോധിക്കുമെന്നാണ് അമേരിക്കൻ പൊലീസിന്റെ ഭീഷണി. എന്നാൽ, ഇതെല്ലാം അവഗണിച്ച് തങ്ങൾ മുന്നോട്ട് പോകുമെന്നാണ് സംഘാടകർ അറിയിക്കുന്നത്. ഈ ഫെസ്റ്റിവലിന് സെക്സ് ഐലന്റ് റിസോർട്ടിലെത്തുന്നവർക്ക് 100 യുവതികളിൽ ആരെ വേണമെങ്കിലും രുചിച്ച് നോക്കാമെന്നും മദ്യവും മയക്കുമരുന്നും ആവശ്യത്തിന് ലഭ്യമാക്കുമെന്നുമാണ് പതിവ് പോലെ ഇതിന്റെ സംഘാകർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇപ്രാവശ്യം ഓഗസ്റ്റ് രണ്ട് മുതൽ […]

യഥാർത്ഥ പ്രണയത്തിനായി കാമുകൻ ജയിലിൽ കയറി; ലഹരിയിൽ വഴി തെറ്റിയ ശരത്തിന് പ്രണയം നൽകിയത് ആശ്വാസം: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് സ്റ്റേഷനിൽ തുറന്ന് പറഞ്ഞ് യുവാവ് ജയിലിലായി; പീഡനം തുറന്ന് പറഞ്ഞത് അവൾ തേക്കാതിരിക്കാനെന്ന് യുവാവ്

സ്വന്തം ലേഖകൻ തിരുവല്ല:  പ്രണയത്തിന്റെ പല വേർഷനുകൾ കണ്ട കേരളത്തിൽ യഥാർത്ഥ പ്രണയത്തിനായി ജയിലിൽ പോകുന്ന യുവാവ്. ജീവിതവും കാമുകിയും കൈ വിട്ട് പോകാതിരിക്കാനായാണ് ശരത് എന്ന യുവാവ് കുറ്റം സ്വയം ഏറ്റ് ജയിലിൽ പോയത്. കാമുകിയായ പതിനാറ്കാരിയുടെ അമ്മയെ കയ്യേറ്റം ചെയ്ത കേസിൽ പൊലീസ് പിടികൂടിയതോടെയാണ് , വീട്ടമ്മയുടെ മകളെ താൻ മൂന്നു തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് ശരത്  കുറ്റസമ്മതം നടത്തിയത്.   പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതോടെ യുവാവിനെ റിമാൻഡ് ചെയ്തു. ആനിക്കാട് മാരിക്കൽ വീട്ടിൽ ശരത് ബാബു(20)വിനെയാണ് ഇൻസ്‌പെക്ടർ സിടി സഞ്ജയ് അറസ്റ്റ് […]

സ്‌കൂൾ വിദ്യാർത്ഥികളിലെ മാനസികാരോഗ്യം: ദേശീയ കോൺഫറൻസ് അമൃത മെഡിക്കൽ കോളേജിൽ ജൂലായ് 12 മുതൽ

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളിസ്റ്റ് കേരള ഘടകത്തിന്റെയും അമൃത മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രമോഷൻ ഓഫ് സ്‌കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം കറന്റ് സിനാരിയോ ആൻഡ് ഫ്യൂച്ചർ ഡയറക്ഷൻസ് എന്ന വിഷയത്തിലുള്ള മൂന്നു ദിന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അക്രഡിറ്റഡ് ദേശീയ കോൺഫറൻസ് 2019 ജൂലായി 12 ന് രാവിലെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജയിൽ ഡി.ജി.പി ഡോ.ഋഷിരാജ് സിങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.  കേന്ദ്ര ആരോഗ്യ കുടുംബ […]

തിരുവാതുക്കലിലെ കഞ്ചാവ് മാഫിയ ആക്രമണം: രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിലായി; പിടിയിലായവർക്ക് പ്രായം ഇരുപത് മാത്രം

ക്രൈം ഡെസ്‌ക് കോട്ടയം: തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് അടിച്ചു തകർക്കുകയും തടയാനെത്തിയ അയൽവാസിയെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ കൂടി പിടിയിലായി. പൊലീസ് സ്റ്റേഷനിലെത്തി കേസിലെ രണ്ടു പ്രതികളും കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. ബുധനാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതികളുടെ പ്രായം ഇരുപത് വയസ് മാത്രമാണ്. ക്രിമിനിൽ മാഫിയ സംഘങ്ങൾക്കൊപ്പം കൂടുന്ന ഈ ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നത് പൊലീസിനെയും ആശങ്കപ്പെടുത്തുന്നതാണ്. കാരാപ്പുഴ പുതുവീട്ടിൽ സച്ചിൻ സജി (കണ്ണപ്പൻ -20), പുളിനാക്കൽ […]

സമയത്ത് ആളെത്താതെ ലീഗൽ മെട്രോളജി ഓഫിസ്: സ്റ്റോക്കിൽ വൻ വെട്ടിപ്പുമായി തിരുവഞ്ചൂർ ജുവനൈൽ ഹോം; കണക്കിലെ കള്ളക്കളികൾ വിജിലൻസ് പരിശോധനയിൽ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: സാമൂഹ്യ ക്ഷേമവകുപ്പിന്റെയും ലീഗൽ മെട്രോളജി ഓഫിസിലും വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വമ്പൻ വെട്ടിപ്പുകൾ. സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് ജില്ലയിലെ ഓഫിസുകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയതും ക്രമക്കേടുകൾ കണ്ടെത്തിയതും. വൻ വെട്ടിപ്പുകളാണ് ജുവനൈൽ ഹോമുകളിലും ലീഗൽ മെട്രോളജി ഓഫിസിലും നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സാമൂഹ്യ ക്ഷേമവകുപ്പിന്റെ കീഴിലുള്ള തിരുവഞ്ചൂർ ജുവനൈൽ ഹോമിലും, കല്ലറയിലെ വൃദ്ധ സദനത്തിലും, ലീഗൽ മെട്രോളജി  വകുപ്പിന്റ കോട്ടയം, വൈക്കം, പാലാ ഓഫിസിലുമാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് […]