play-sharp-fill

മറ്റുള്ളവരുടെ ആധാരം ഇനി ആർക്കും കാണാം ,പരിശോധിക്കാം; പുതിയ സംവിധാനവുമായി രജിസ്‌ട്രേഷൻ വകുപ്പ്

സ്വന്തം ലേഖിക കണ്ണൂർ: പണമടച്ച് മറ്റുള്ളവരുടെ ആധാരങ്ങൾ ആർക്കും കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷൻ വകുപ്പ്. ആധാരം രജിസ്ട്രേഷൻ ഓൺലൈനായതോടെ കോപ്പികൾ സ്‌കാൻചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവയാണ് ആവശ്യക്കാർക്ക് കാണാൻ കഴിയുന്നത്. രജിസ്ട്രേഷന്റെ വെബ്സൈറ്റിൽ പ്രത്യേക ലിങ്കുവഴി കാണേണ്ട ആധാരത്തിന്റെ നമ്പർ അടിച്ചുകൊടുക്കണം. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും ഇങ്ങനെ കാണാൻ കഴിയും.എന്നാൽ ആധാരത്തിന്റെ ആദ്യപേജ് മാത്രമേ സൗജന്യമായി കാണാൻപറ്റൂ. ബാക്കി കാണണമെങ്കിൽ നൂറുരൂപ ഓൺലൈനായി അടയ്ക്കണം. അതേസമയം ഒസ്യത്ത്, മുക്ത്യാർ എന്നിവ കാണാൻ സാധിക്കില്ല. 15 ദിവസംവരെ സ്‌കാൻ കോപ്പികൾ സൈറ്റിൽ […]

കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ കേസിൽ ഒളിവിൽ പോയവർ കിലോ കണക്കിന് കഞ്ചാവുമായി പിടിയിൽ

സ്വന്തം ലേഖകൻ തിരുവല്ല : കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്തിയ കേസിൽ ഒളിവിൽ പോയ പ്രതികൾ കിലോ കണക്കിന് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തിരുവല്ല നന്നൂരിൽ മേരിമാതാ പള്ളിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്ന വള്ളംകുളം പടിഞ്ഞാറു ചെങ്ങമൻ കോളനി സ്വദേശികളായ രതീഷ്(32), രാജീവ് (32) എന്നിവരെയാണ് പിടികൂടിയത്. 53 പൊതി കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.ഇവർക്കു കഞ്ചാവ് എത്തിച്ചു നൽകിയ കിഴക്കൻ മുത്തൂർ സ്വദേശി സുബിൻ (21) എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് […]

ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ശേഷം ടോയിലറ്റിൽ പോയി വസ്ത്രം മാറ്റി പർദയണിഞ്ഞ് മുങ്ങിയ യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക ചാലക്കുടി: ധനകാര്യ സ്ഥാപനത്തിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റിൽ. സൗമ്യ സുകുമാരൻ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് കുന്ദമംഗലത്തിനു സമീപം പെരിങ്ങളത്തുനിന്നാണ് ഇവർ പിടിയിലായത്.ജൂൺ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെറ്റായ വിവരങ്ങൾ നൽകി ധനകാര്യ സ്ഥാപനത്തിലെ ജീനവക്കാരെ കബളിപ്പിച്ചാണ് സൗമ്യ പണം തട്ടിയെടുത്തത്. ഗായത്രി എന്ന് സ്വയം പരിചയപ്പെടുത്തി തന്റെ 18 പവൻ പണയത്തിലാണെന്നും അത് ലേലംചെയ്യാൻ പോകുകയാണെന്നും തുക തിരിച്ചടച്ച് വീണ്ടും പണയം വയ്ക്കാൻ സഹായിക്കണം എന്നുമായിരുന്നു ആവശ്യവുമായാണ് […]

സൂരജ് വനം വകുപ്പിൽ റേഞ്ച് ഓഫീസറായി ജോലിയിൽ കയറുമ്പോൾ സ്വത്ത് നാല് ലക്ഷം മാത്രം ; ഐ എ എസ് ലഭിച്ച് വർഷങ്ങൾക്കകം ആസ്ഥി 100 കോടിയിലെത്തി ; അഴിമതിയുടെ ആൾ രൂപമായ സൂരജ് കുടുക്കിലേക്ക്

സ്വന്തം ലേഖിക കോഴിക്കോട്: വനംവകുപ്പിൽ റേഞ്ച് ഓഫീസറായാണ് ടി.ഒ. സൂരജ് സർക്കാർ സർവീസിൽ തന്റെ ജീവിതം തുടങ്ങുന്നത്. അന്നുണ്ടായിരുന്നത് നാലുലക്ഷം രൂപ മൂല്യമുണ്ടായിരുന്ന കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. എന്നാൽ ഐ.എ.എസ്. ലഭിച്ചതോടെ അഴിമതിയുടെ ആൾരൂപമായി മാറിയ സൂരജ് വിവിധ തസ്തികകളിലിരുന്ന് അനധികൃതമായി സമ്പാദിച്ചത് നൂറുകോടിയിലേറ വിലമതിക്കുന്ന സ്വത്തുവകകൾ. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.കൺഫേഡ് ഐ.എ.എസുകാരനായാണ് സൂരജ് കലക്ടർ പദവിയിൽ എത്തുന്നത്. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്താണ് […]

മഴകളിച്ചാൽ ഇന്ത്യ ജയിക്കും: റിസർവ് ദിനത്തിൽ ഇന്ത്യൻ ബാറ്റിംങ് താണ്ടവം പ്രതീക്ഷിച്ച് ആരാധകർ; ക്രിക്കറ്റിന്റെ മെക്കയിലേയ്ക്ക് കുതിക്കാൻ കോഹ്ലിയും കൂട്ടരും

സ്വന്തം ലേഖകൻ മാഞ്ചസ്റ്റർ: ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടിയപ്പോൾ മഴയെടുത്ത കളിയുടെ ബാക്കി ഇന്ന് തുടരാനിരിക്കെ ഇന്ത്യൻ ക്യാമ്പ് പ്രതീക്ഷയിൽ. മഴ കളിച്ചാലും ക്രിക്കറ്റ കളിച്ചാലും ഫൈനലിലേയ്ക്ക് കടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ്ൻ ക്യാമ്പും ആരാധകരും. ചൊവ്വാഴ്ച ഇന്ത്യൻ വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയാണ് മഴ കളിച്ചത്. ബുധനാഴ്ചയും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെമി ഫൈനലിന്റെ റിസർവ് ദിവസവും മഴ പെയ്താൽ എന്തായിരിക്കും സംഭവിക്കുക? ഇന്ന് ഒരു പന്തുപോലും എറിയാൻ സാധിക്കാതെ മത്സരം ഉപേക്ഷിച്ചാൽ പോയന്റ് നിലയിൽ മുന്നിലുള്ള […]

കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് സമ്മർ ഇന്റേൻഷിപ്പ് പദ്ധതി: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്ക് ആദരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പിന്റെ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പദ്ധതി 2018 ൽ യൂണിവേഴ്‌സിറ്റി സംസ്ഥാന കേന്ദ്ര തലങ്ങളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റിലെ മൂന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥികളായ നിഥിൻ എം.എം , ഇഷാൻ എം, അമൽ ചന്ദ്ര സി, അൽഫീന ജാഫർ, ഐശ്വര്യ ജോസഫ്, കാർത്തികേയൻ ആർ, രക്ഷിത്, വിഷ്ണു മഹേഷ്, റിൻഷ പി എന്നിവർ അർഹരായി. സംസ്ഥാന തലത്തിൽ 50,000 രൂപയും, യൂണിവേഴ്‌സിറ്റി തലത്തിൽ 30000 രൂപയും പ്രശസ്തി പത്രവും […]

കയ്യിൽ രണ്ടു ഹെൽമറ്റ് കരുതിക്കോളൂ: മോട്ടോർ വാഹന വകുപ്പിന്റെ മുട്ടൻ പണി വരുന്നു: ഇരുചക്ര വാഹന യാത്രക്കാർ രണ്ടു പേരും ഇനി ഹെൽമറ്റ് ധരിക്കണം: കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റും ധരിക്കണം: പരിശോധന കർശനമാക്കി നടപടിയെടുക്കാൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ രണ്ടു പേരും ഹെൽമറ്റ് ധരിക്കുന്നതും, കാറുകളിലെ മുൻ സീറ്റിലെയും പിൻസീറ്റിലെയും യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നതും നിർബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്, പൊലീസ് എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ ഉറപ്പു വരുത്തണമെന്നും ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐ.എ.എസ് ഗതാഗത വകുപ്പ് കമ്മിഷണർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ജൂലായ് ആറിന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് അയച്ച കത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് വകുപ്പ് സെക്രട്ടറിയുടെ കത്ത് ആരംഭിക്കുന്നത്. […]

നാലാം ബാഡ്ജ് ഓഫ് ഓണറിന്റെ തിളക്കത്തിൽ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ: പുരസ്‌കാര തിളക്കത്തിൽ വിജിലൻസിലും ലോക്കലിലും ഒരു പോലെ തിളങ്ങിയ ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ അർഹനാകുന്നത് ഇത് നാലാം തവണ. സംസ്ഥാന പൊലീസിൽ തന്നെ നാല് തവണ ബാഡ്ജ് ഓഫ് ഓണർ നേടിയ അപൂർവം ഉദ്യോഗസ്ഥരിൽ ഒരാളാണ് എസ്.സുരേഷ്‌കുമാർ. രണ്ടു തവണ ലോക്കലിൽ ഇരുന്നപ്പോഴും, രണ്ടു തവണ വിജിലൻസിലെ പ്രവർത്തനത്തിന്റെ പേരിലുമാണ് സുരേഷ്‌കുമാറിന് ബാഡ്ജ് ഓഫ് ഓണർ ലഭിക്കുന്നത്. നേരത്തെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായിരിക്കെ പാമ്പാടിയിലെ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകക്കേസ് തെളിയിച്ചതിനുള്ള അന്വേഷണ മികവിനാണ് ആദ്യമായി സുരേഷ്‌കുമാറിനു ബാഡ്ജ് ഓഫ് […]

വൈദ്യുതി നിരക്ക് വർധനവ് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ അമിതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ യുവമോർച്ച കോട്ടയത്ത് ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.പ്രതിഷധ സമരം ബി.ജെ.പി ജില്ലാ ജന: സെക്രട്ടറി ലിജിൻലാൽ ഉത്ഘാടനം ചെയ്തു.തിരുനക്കരയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഗാന്ധിസ്ക്വയറിനു സമീപം അവസാനിച്ചു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് ബിനുമോൻ അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ, യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റുമാരായ വി പി മുകേഷ്, ഗിരീഷ്കുകുമാർ, മണ്ഡലം കമ്മിറ്റി അംഗം ഹരി കിഴക്കേക്കുറ്റ്, യുവമോർച്ച നേതാക്കളായ വിനോദ്കുകുമാർ, […]

ഡിവൈ.എസ്.പിമാരായ എസ്.സുരേഷ്‌കുമാറിനും, കെ.സുഭാഷിനും അടക്കം ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ; അന്വേഷണ മികവിന് ജില്ലാ പൊലീസിന് വീണ്ടും അംഗീകാരം

കോട്ടയം: കുറ്റാന്വേഷണ മികവിന് ജില്ലയിലെ രണ്ട് ഡിവൈ.എസ്.പിമാർ അടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, മുൻ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് എന്നിവർ അടക്കമുള്ള പന്ത്രണ്ടു ഉദ്യോഗസ്ഥർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കുറ്റാന്വേഷണത്തിൽ മികവ് തെളിയിക്കുന്ന ഉദോഗസ്ഥർക്കാണ് സംസ്ഥാന പൊലീസ് മേധാവി ബാഡ്ജ് ഓഫ് ഓണർ നൽകുന്നത്. ചങ്ങനാശേരി മുതൽ ആലുവ വരെ നീണ്ടു നിന്ന എ.ടി.എം കൊള്ളയിലെ പ്രതികളെ ഹരിയാനയിലെ കൊള്ളക്കാരുടെ ഗ്രാമമായ മേവത്തിൽ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത കുറ്റാന്വേഷണ […]