play-sharp-fill

പശുവിനറിയില്ലല്ലോ ബോംബിന്റെ രാഷ്ട്രീയം: രാഷ്ട്രീയ പാർട്ടികൾ ബോംബ് വിതച്ച ഭൂമിയിൽ പുല്ല് മേയാനിറങ്ങിയ പശുവിന് കാല് നഷ്ടമായി

ക്രൈം ഡെസ്ക് കണ്ണൂർ: രാഷ്ട്രീയ പാർട്ടികൾ ബോംബ് വിതച്ച കണ്ണൂരിലെ പുരയിടത്തിൽ പുല്ല് മേയാനിറങ്ങിയ പശുവിന് സ്വന്തം കാല് നഷ്ടമായി. പുരയിടത്തിൽ ബോംബ് കുഴിച്ചിട്ടത് അറിയാതെ സ്റ്റീൽ ബോംബിന് മുകളിൽ ചവിട്ടിയതോടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാണവേദനയാൽ പിടഞ്ഞ പശുവിന്റെ നിലവിളി നാട്ടുകാർക്ക് കണ്ണീർ കാഴ്ചയായി. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിപ്പറമ്പിലാണ് ബോംബ് സ്ഫോടനത്തിൽ പശുക്കുട്ടിയുടെ കാലറ്റത്. മാനന്തേരി പാലാപറമ്പിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥിരം ബോംബ് സ്ഫോടനം നടത്തി പരീക്ഷണം നടത്തുന്ന സ്ഥലത്താണ് സംഭവം. ആയിഷ ഹോസിയറി ഫാക്ടറിയ്ക്ക് പിന്നിലെ കശുമാവ് തോട്ടത്തിൽ മേയുകയായിരുന്ന […]

പാവങ്ങളെപ്പറ്റിച്ച് പുവർ ഹോം ജീവനക്കാർ: ഭക്ഷണം മറിച്ചു വിൽക്കുന്നവർ പാവങ്ങളുടെ സ്വർണവും പണവും അടിച്ച് മാറ്റുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള വൃദ്ധസദനങ്ങളിൽ നടക്കുന്നത് വൻ തിട്ടപ്പെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഭക്ഷണവും ആഹാര സാദനങ്ങളും മറിച്ച് വിൽക്കുന്ന സംഘം , വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമാക്കി വൻ തട്ടിപ്പു നടത്തുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി വിജിലന്‍സ്. അന്തേവാസികളുടെ അഞ്ചു പവന്‍ സ്വര്‍ണ്ണമാല രേഖകള്‍ പ്രകാരം മുക്കുപണ്ടമായി മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ സര്‍ക്കാര്‍ ആനുകൂല്യം അന്തേവാസികള്‍ക്ക് എത്തിക്കുന്നതിലും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തി. ആലപ്പുഴയില്‍ സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡേജ് ഹോമിലും കെയര്‍ ഹോം […]

ക്രൈബ്രാഞ്ച് ഡിവൈഎസ്പി യുടെ വീട്ടിൽ വിജിലൻസ് റെയിഡ് ; അനധികൃത സ്വത്ത് വിവരങ്ങൾ കണ്ടെത്തി

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അനധികൃത സ്വത്ത് സമ്പാദ്യം ഉൾപ്പെടെയുളള പരാതികൾ കിട്ടിയതിനെ തുടർന്ന് എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിലാണ് പരിശോധന. പുലർച്ചെ തുടങ്ങിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നാണ് വിവരം. ഹംസക്കെതിരെ നേരത്തെ വിവിധ ആരോപണങ്ങൾ ഉയർന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നെന്നും വിജിലൻസിന് കിട്ടിയ പരാതിയിലുണ്ട്.

മഹാരാജാസിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് തെറ്റായ കീഴ്‌വഴക്കം ഹൈക്കോടതി ; നാളെ ധാരാസിംഗിന്റെ പ്രതിമയും സ്ഥാപിക്കേണ്ടി വരും

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ച സംഭവത്തെ വിമർശിച്ച് ഹൈക്കോടതി. നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ അതും ചെയ്യുമോ എന്ന് കോടതി ചോദിച്ചു. കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് സംസ്ഥാന സർക്കാരിനോടും ആരാഞ്ഞു.ക്യാംപസിനുള്ളിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. മരിച്ചു പോയവർക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗവേണിംഗ് കൗൺസിലിന് കോളേജിനുള്ളിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം നൽകാൻ […]

‘ ചിലപ്പോൾ പെൺകുട്ടി’ ജൂലൈ 19 ന് എത്തുന്നു

അജയ് തുണ്ടത്തിൽ പ്രായഭേദമെന്യേ പെൺകുട്ടികൾക്കു നേരെ നടക്കുന്ന പലതരം അതിക്രമങ്ങൾക്കെതിരെ പെൺകരുത്തിനെ സജ്ജമാക്കാനുള്ള ശ്രമവുമായെത്തുന്ന ചിത്രമാണ് ‘ചിലപ്പോൾ പെൺകുട്ടി ‘     ബാനർ – ട്രൂ മൂവി മേക്കേഴ്സ്, സംവിധാനം – പ്രസാദ് നൂറനാട്, നിർമ്മാണം – സുനീഷ് സാമുവൽ, തിരക്കഥ, സംഭാഷണം -എം കമറുദീൻ, ഛായാഗ്രഹണം – ശ്രീജിത്ത് ജി നായർ, എഡിറ്റിംഗ് – രഞ്ജിത് വി മീഡിയ, ഗാനരചന – രാജീവ് ആലുങ്കൽ , മുരുകൻ കാട്ടാക്കട , എം.കമറുദ്ദീൻ, എസ് എസ് ബിജു, ഡോ ജെ പി ശർമ്മ, […]

ദുബായ് ബസ് അപകടം : മരിച്ച 17 പേരുടെ കുടുംബത്തിന് 37 ലക്ഷം രൂപ നഷ്ടപരിഹാരം ; ഡ്രൈവർക്ക് ഏഴ് വർഷം തടവ്

സ്വന്തം ലേഖകൻ ദുബായ്: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദുബായിൽ നടന്ന ബസ് അപകടത്തിൽ മരിച്ച 17 പേരുടെ ആശ്രിതർക്ക് 200,000 ദിർഹം (ഏകദേശം 37 ലക്ഷം) നഷ്ടപരിഹാരം നൽകാൻ യു.എ.ഇ കോടതിയുടെ ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷ അനുഭവിച്ച ശേഷം ഒമാനി പൗരനെ നാടുകടത്താനും 50000 ദിർഹം പിഴയായി അടയ്ക്കാനും ഇതിനോടൊപ്പം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്. കേസിൽ ആദ്യം ഡ്രൈവർ കുറ്റം സമ്മതിച്ചെങ്കിലും […]

ഒരുജോടി മലയണ്ണാനുകൾക്ക് പകരമായി ഒരു ജോടി സിംഹങ്ങൾ ; നെയ്യാർ സിംഹ സഫാരി പാർക്കിലേക്ക് രണ്ട് സിംഹങ്ങളെത്തുന്നു

സ്വന്തം ലേഖകൻ നെയ്യാർ: കേരളം നെയ്യാറിലേക്ക് രണ്ട് സിംഹങ്ങളെ വാങ്ങുന്നു,പകരം അവർ ആവശ്യപ്പെട്ടത് രണ്ട് മലയണ്ണാനുകളെയാണ്. നെയ്യാർ സിംഹ സഫാരി പാർക്കിലേക്കാണ് രണ്ട് സിംഹങ്ങളെ എത്തിക്കുന്നത്. ഇതിന് സൂ അതോറിറ്റി ഇന്ത്യ അനുമതി നൽകിയിരിക്കുകയാണ്. ഗുജറാത്ത് സക്കർബർഗ് മൃഗശാലയിൽനിന്നുമാണ് സിംഹങ്ങളെ വാങ്ങുന്നത്. 1984ൽ നാല് സിംഹങ്ങളുമായാണ് സിംഹ സഫാരി പാർക്ക് നെയ്യാറിലെ മരക്കുന്നം ദ്വീപിൽ ആരംഭിക്കുന്നത്. തുടർന്ന് സിംഹങ്ങൾ പെറ്റുപെരുകി. 17 സിംഹങ്ങൾ വരെയായപ്പോൾ പോറ്റാനുള്ള ചെലവും കൂടി. തുടർന്ന് സിംഹങ്ങളുടെ വംശവർധന തടയുക എന്ന തീരുമാനം മൃഗശാല അധികൃതർ എടുത്തു. ഇതിനായി ആൺ […]

ഏറ്റുമാനൂർ നഗരസഭാ ഭരണം സ്തംഭനത്തിലേയ്ക്ക്: ഗുരുതര ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറിക്കും, സൂപ്രണ്ടിനും കത്തു നൽകാൻ കൗൺസിൽ തീരുമാനം; അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: മൂന്നര വർഷത്തിനിടെ നാലു ചെയർമാന്മാരെ കണ്ട ഏറ്റുമാനൂർ നഗരസഭയിൽ ഭരണപക്ഷവും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടയടിയിൽ ഭരണ പ്രതിസന്ധി അതിരൂക്ഷം. നഗരസഭയിൽ നടക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയും ഉൾപ്പെടെ ഗുരുതരമായ 19കാരണങ്ങൾ ഉന്നയിച്ച് ഭരണ പ്രതിപക്ഷത്തുള്ള 20 കൗൺസിലർമാർ നഗരസഭ ഭരണത്തിനെതിരെ നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ ഏറ്റുമാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്കും സൂപ്രണ്ടിനും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകാൻ കൗൺസിൽ തീരുമാനിച്ചതോടെ ജീവനക്കാരും കൗൺസിലർമാരും പല ചേരിയായി മാറി. നഗരസഭ ഭരണാധികാരികൾക്കിടയിലുണ്ടായിരിക്കുന്ന ചേരിപ്പോര് ഉദ്യോഗസ്ഥരിലേയ്ക്കും മറ […]

കർണാടകയിലെ കുതന്ത്രം മദ്ധ്യപ്രദേശിലും പയറ്റാനൊരുങ്ങി ബിജെപി ; ഞെട്ടി വിറച്ച് കോൺഗ്രസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണാടക മാതൃകയിലുള്ള പരീക്ഷണം ബി.ജെ.പി മദ്ധ്യപ്രദേശിലും നടത്തുമോ എന്ന ആശങ്കയിൽ കോൺഗ്രസും മുഖ്യമന്ത്രി കമൽനാഥും. തന്റെ സർക്കാരിനെ ബി.ജെ.പി മറിച്ചിടുന്നത് തടയാനായി ഉണർന്നിരിക്കാൻ പാർട്ടി എം.എൽ.എമാരോട് കോൺഗ്രസ് മുഖ്യമന്ത്രി കമൽനാഥ് ആഹ്വാനം ചെയ്തു. അതേസമയം മദ്ധ്യപ്രദേശിലെ സർക്കാരിന്റെ മറിച്ചിടാൻ തങ്ങളില്ലെന്നും അത് സ്വയം ഇല്ലാതാവുമെന്നുമാണ് ബി.ജെ.പി പറയുന്നത്. കോൺഗ്രസ് ദേശീയ തലത്തിൽ പ്രസക്തി നിലനിറുത്താൻ പോരാടുമ്പോൾ സംസ്ഥാനങ്ങളിലെ ഭരണം നിലനിറുത്താൻ പെടാപ്പാട് പെടുകയാണെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.കർണാടകത്തിലെ പോലെ മദ്ധ്യപ്രദേശിലെയും സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് […]

പ്രധാന അധ്യാപികയുടെ ധാർഷ്ട്യം; പാവപ്പെട്ട കുട്ടികൾക്ക് ഉച്ചക്കഞ്ഞിക്കായി നല്കിയ 1981 കിലോ അരി നശിച്ചു

സ്വന്തം ലേഖിക കൊച്ചി: സ്‌കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകിയ അമ്പത് ചാക്ക് അരി ഉപയോഗ ശൂന്യമായതിനെ തുടർന്ന് കുഴിച്ചുമൂടി. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിൽ നിന്ന് വിവിധ മാസങ്ങളിൽ വാങ്ങി, സ്റ്റോർ റൂമിൽ സൂക്ഷിച്ച 1981 കിലോ അരിയാണ് ചെള്ളും പൂപ്പലും വന്ന് നശിച്ചു പോയത്. വടക്കൻ പറവൂരിലെ എഐഎസ് യുപി സ്‌കൂളിലാണ് സംഭവം. കിലോയ്ക്ക് 31 രൂപ എന്ന നിരക്കിൽ മുൻ പ്രധാന അധ്യാപികയിൽ നിന്ന് നഷ്ടം ഈടാക്കിയ ശേഷമാണ് അരി നശിപ്പിച്ചു കളയാനുള്ള നിർദ്ദേശം നൽകിയത്.സ്‌കൂളിൽ ഉച്ച ഭക്ഷണ […]