play-sharp-fill

പണക്കാരനായ തോമസ് ചാണ്ടിയാണ് ഞങ്ങൾക്ക് വലുത് ; കായൽ കയ്യേറി അനധികൃത കെട്ടിടം നിർമ്മിച്ചുവെന്ന നഗരസഭ സെക്രട്ടറിയുടെ കണ്ടെത്തൽ സർക്കാർ തള്ളി

സ്വന്തം ലേഖകൻ ആലപ്പുഴ: അനധികൃത നിർമ്മാണത്തിൽ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തിൽ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സർക്കാർ. തോമസ് ചാണ്ടി എം.എൽ.എയുടെ ലേക്ക് പാലസ് റിസോർട്ടിൽ നിന്നും പിഴയും നികുതിയും ഈടാക്കുന്നത് സർക്കാർ തടഞ്ഞു. 1.17 കോടി രൂപ പിഴ ഈടാക്കണമെന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി. ലേക്ക് പാലസ് റിസോർട്ടിൽ നിന്നും 1.17 കോടി രൂപ പിഴ ഈടാക്കിയത് 34 ലക്ഷമായി കുറക്കാൻ നിർദ്ദേശം. തദ്ദേശ സെക്രട്ടറിയുടേതാണ് ഉത്തരവ്.

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥി സംഘർഷം; ഒരാൾക്ക് കുത്തേറ്റു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മൂന്നാം വർഷ ബി.എ വിദ്യാർത്ഥിയായ അഖിലിനാണ് കുത്തേറ്റത്. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്.ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിൽ മാർച്ച് നടത്തുകയാണ്.    

സ്ത്രീ പക്ഷവാദികൾ കാണുക ഈ കുടുംബത്തിന്റെ ദുരന്തം: ഭാര്യയുടെ ചതിയിൽ തകർന്നത് രണ്ട് ജീവിതങ്ങൾ: ഭാര്യ കാമുകനൊപ്പം ഇറങ്ങിപ്പോയ ദുഖത്തിൽ അയർക്കുന്നത്ത് അച്ഛൻ മകനെ കൊന്ന് ജീവനൊടുക്കി

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു മുന്നിട്ടിറങ്ങുന്ന സ്ത്രീപക്ഷ വാദികൾ കാണുക ഈ കുടുംബത്തിന്റെ ദുരന്തം. ഒരു അച്ഛന്റെയും മകന്റെയും ജീവിതം ഇല്ലാതാക്കിയത് ഒരു സ്ത്രീയുടെ കാമ വെറിയായിരുന്നു. കാമുകനൊപ്പം കുടുംബത്തെ ഉപേക്ഷിച്ച് അവൾ ഇറങ്ങിപ്പോയതോടെ മനസ് തകർന്ന ആ മനുഷ്യൻ ആത്മഹത്യ ചെയ്തു. ഭാര്യയെ ഉപേക്ഷിച്ചത് ഭർത്താവ് ആയിരുന്നെങ്കിൽ അയാൾ ഇപ്പോൾ ജയിലിലായേനെ. നിയമങ്ങൾ സ്ത്രീകൾക്ക് മാത്രം സംരക്ഷണം നൽകുമ്പോഴാണ് പിടിച്ചു നിൽക്കാനാവാതെ അയാൾ സ്വന്തം ജീവിതം അവസാനിപ്പിച്ചത്. അയർക്കുന്നം അമയന്നൂർ പൂതിരി അയ്യൻകുന്നേൽ പഠിപ്പുരയ്ക്കൽ രാജേഷ് (43) മകൻ രൂപേഷ് […]

ഇന്ന് വിവാഹം നടക്കാനിരുന്ന വധു പുലർച്ചെ കാമുകനൊപ്പം ഒളിച്ചോടി

സ്വന്തം ലേഖിക കാട്ടാക്കട: സദ്യയും ഒരുക്കങ്ങളുമെല്ലാം പൂർത്തിയാക്കി വിവാഹത്തിന് വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വീട്ടുകാർ അറിയുന്നത് വധുവിനെ കാണാനില്ലെന്ന്. അയൽവാസിയായ കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടി.തന്നെ ഉടൻ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണിൽ രാത്രി കാമുകനെ അറിയിച്ചതിനെത്തുടർന്നാണ് കാമുകനെത്തിയത്.കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചൽ സ്വദേശിയും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളിൽ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. വധുവിനെ കാണാനില്ലെന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെ ബന്ധുക്കൾ അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളിൽ ചിലർ പെൺകുട്ടിയുടെ വീട്ടിലെത്തി. […]

എന്നാലും മഞ്ചുവാര്യരെ ഈ പാവങ്ങളെ പറ്റിക്കാമോ ? വീട് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയിൽ മഞ്ചുവിനോട് ഹാജരാകാൻ ഡി.എൽ.എസ്.എ

സ്വന്തം ലേഖിക കൽപ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയിൽ നടി മഞ്ജു വാര്യർ 15ന് വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ.) മുമ്പാകെ ഹാജരാകണം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ കുടുംബങ്ങൾ നൽകിയ പരാതിയിലാണ് 15ന് ഹിയറിങ്. മഞ്ജുവാര്യർ ഫൗണ്ടേഷൻ വഞ്ചന കാട്ടിയതിനാൽ സർക്കാർ സഹായം നിഷേധിക്കപ്പെട്ട് തങ്ങൾ ദുരിതത്തിലായിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. പണിയ കുടുംബങ്ങൾക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി […]

ചരക്ക് ലോറി ഇടിച്ചു പരുക്കേറ്റ കാട്ടാന ചരിഞ്ഞു

സ്വന്തം ലേഖിക വയനാട്: ചരക്ക് ലോറിയിടിച്ച് മുത്തങ്ങയിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകീട്ട് ഉൾവനത്തിൽ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു. അധികൃതർ പരിക്കേറ്റ ആനയ്ക്ക് ഇന്നലെ ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോൾ ലോറിയുമായി ഡ്രൈവർ സ്ഥലം […]

പീഡനശ്രമത്തിനിടെ ഹോംനഴ്‌സിനെ കൊന്നു ; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക മലപ്പുറം:വളാഞ്ചേരിയിലെ വാടകവീട്ടിൽ ഹോംനഴ്‌സിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മൻസിലിൽ നഫീസത്തിൻറെ മൃതദേഹം മൂന്നു ദിവസം പഴക്കം ചെന്ന നിലയിൽ ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിൻറെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷൻ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വർഷത്തിലധികമായി ഹോം നഴ്സിങ് […]

പൂവൻതുരുത്ത് വ്യവസായ മേഖലയിലെ കമ്പയിൽ തീ പിടുത്തം: കത്തിയത് കമ്പനിയുടെ ബോയിലർ; തീ അണയ്ക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ കടുവാക്കുളം: പൂവൻതുരുത്ത് വ്യവസായ മേഖളയിലെ കമ്പനിയിൽ തീ പിടുത്തം. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കട്ടിയാങ്കൽ റബർ എന്ന കമ്പനിയുടെ ബോയിലറാണ് വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കത്തിയത്. ബോയിലറിൽ നിന്നും തീയും പുകയും അസ്വാഭാവികമായ ശബ്ദവും കേട്ടതോടെ ഫാക്ടറിയിൽ ഉണ്ടായിരുന്നവർ വിവരം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അംഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നൂറുകണക്കിന് വ്യവസായ യൂണിറ്റുകളും, കെ.എസ്.ഇ.ബി ഓഫിസും അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വ്യവസായ ഏരിയയിലാണ്. ഇവിടെയാണ് ഉച്ചയോടെ തീ പിടിച്ചത്. കോട്ടയത്തു നിന്നും രണ്ട് […]

കയ്യേറ്റക്കാർ സൂക്ഷിക്കുക; കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്; മണർകാട് – പട്ടിത്താനം റോഡിലെ കയ്യേറ്റക്കാർക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ കർശന നടപടി

സ്വന്തം ലേഖകൻ കോട്ടയം: കയ്യേറ്റക്കാർ സൂക്ഷിക്കുക, ഇവർക്കെതിരെ കർശന നടപടിയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നു. പട്ടി്ത്താനം – മണർകാട് ബൈപ്പാസിൽ റോഡ് കയ്യേറിയവർക്കെതിരെയാണ് കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ് രംഗത്ത് എത്തുന്നത്. ഈ റോഡിൽ തിരുവഞ്ചൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്താണ് വൻ തോതിൽ റോഡ് കയ്യേറിയിരിക്കുന്നത്. ഇതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇത്തരത്തിൽ അനധികൃത കയ്യേറ്റം നടത്തി റോഡിൽ കയറിയിരിക്കുന്ന പെട്ടിക്കടകൾ അടക്കമുള്ളവർ മൂന്നു ദിവസത്തിനകം കടകൾ ഒഴിയണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം […]

വിജിലൻസ് റെയ്ഡ് ; ക്രൈബ്രാഞ്ച് ഡിവൈഎസ്പി യുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രുപയും അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ രേഖകളും പിടിച്ചെടുത്തു

സ്വന്തം ലേഖിക പാലക്കാട്: വിജിലൻസ് റെയ്ഡിൽ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ പിടിച്ചെടുത്തു. ഡിവൈഎസ്പി ഹംസയുടെ പാലക്കാട്ടെ വീട്ടിൽ നിന്നാണ് 9.6 ലക്ഷം രൂപ പിടിച്ചെടുത്തത്. പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തിയിട്ടുണ്ട്. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്നായിരുന്നു പരിശോധന. ഭൂമിയിടപാട് രേഖകൾക്ക് പുറമെ ബിനാമികളുടെ ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു. വിജിലൻസ് എറണാകുളം സ്പെഷ്യൽസെൽ ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.