ഏറ്റുമാനൂർ നഗരസഭാ ഭരണം സ്തംഭനത്തിലേയ്ക്ക്: ഗുരുതര ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറിക്കും, സൂപ്രണ്ടിനും കത്തു നൽകാൻ കൗൺസിൽ തീരുമാനം; അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

ഏറ്റുമാനൂർ നഗരസഭാ ഭരണം സ്തംഭനത്തിലേയ്ക്ക്: ഗുരുതര ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറിക്കും, സൂപ്രണ്ടിനും കത്തു നൽകാൻ കൗൺസിൽ തീരുമാനം; അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: മൂന്നര വർഷത്തിനിടെ നാലു ചെയർമാന്മാരെ കണ്ട ഏറ്റുമാനൂർ നഗരസഭയിൽ ഭരണപക്ഷവും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടയടിയിൽ ഭരണ പ്രതിസന്ധി അതിരൂക്ഷം. നഗരസഭയിൽ നടക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയും ഉൾപ്പെടെ ഗുരുതരമായ 19കാരണങ്ങൾ ഉന്നയിച്ച് ഭരണ പ്രതിപക്ഷത്തുള്ള 20 കൗൺസിലർമാർ നഗരസഭ ഭരണത്തിനെതിരെ നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ ഏറ്റുമാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്കും സൂപ്രണ്ടിനും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകാൻ കൗൺസിൽ തീരുമാനിച്ചതോടെ ജീവനക്കാരും കൗൺസിലർമാരും പല ചേരിയായി മാറി. നഗരസഭ ഭരണാധികാരികൾക്കിടയിലുണ്ടായിരിക്കുന്ന ചേരിപ്പോര് ഉദ്യോഗസ്ഥരിലേയ്ക്കും മറ നീക്കി പുറത്ത് വന്നതോടെ കടുത്ത പ്രതിസന്ധിയാണ് ഇവിടെയുണ്ടാകുന്നത്.

മൂന്നര വർഷത്തിനിടെ 4 ചെയർമാൻമാർ മാറി വന്ന നഗരസഭയിൽ കേരളാ കോൺഗ്രസിനാണ് നിലവിൽ ചെയർമാൻ സ്ഥാനം എന്നാൽ ചെയർമാന്റെ ഏകാധിപത്യ പ്രവണതയും സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും അഴിമതിയും ധാർഷ്ട്യവുമാണ് യു ഡി ഫിലെയും എൽ ഡി എഫിലെയും സ്വതന്ത്ര അംഗങ്ങളും അടക്കമുള്ള ഭൂരിപക്ഷ കൗൺസിലർമാർ ഒപ്പിട്ട് ആവശ്യപ്പെട്ടതിൻ പ്രകാരം യോഗം വിളിക്കാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സ്യ മാർക്കറ്റിൽ ഒഴിവായി കിടക്കുന്ന സ്റ്റാളുകൾ ലേലം ചെയ്യുന്നതിന് നടപടി സ്വീകരിച്ചില്ല .ആഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളോട് ധിക്കാരത്തോടെ പെരുമാറുന്നു. സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ വീഴ്ച വരുത്തുന്നു.മാർച്ച് മാസത്തിൽ പണി പൂർത്തീകരിച്ച പദ്ധതികളുടെ ബിൽ തുക ജൂൺ മാസം വരെ നൽകാതെ ബോധപൂർവ്വം തടഞ്ഞുവെച്ചു.സെക്രട്ടറിക്ക് താമസിക്കുന്നതിന് ഉയർന്ന വാടക നൽകി എടുത്തിരിക്കുന്ന വീട്ടിൽ താമസിക്കാതെ ഇതിന് വാടക ഇനത്തിൽ 2 വർഷമായി ലക്ഷകണക്കിന് തുക നൽകുന്നു. ആഫീസിലെ പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ താമസിച്ചു വരുന്നതും നേരത്തെ പോവുന്നതും ഹാജർ ബുക്കിൽ രേഖപ്പെടുത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല .ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാത്തതിനാൽ പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് .വിവിധ കോടതികളിൽ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങൾ ലദ്യമാക്കണമെന്ന് ആവശ്യപ്പെട്ടത് നൽകാത്തത് മൂലം എല്ലാ കേസുകളിലും നഗരസഭ തോൽക്കുന്നത് .

ആരംഭിക്കാത്ത പദ്ധതികൾക്ക് മുൻകൂർ പണം നൽകാൻ പാടില്ല എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ റിംഗ് കമ്പോസ്റ്റ് എന്ന പദ്ധതിക്ക് അഡ്വാൻസായി 10 ലക്ഷം രൂപാനൽകി .പൂർത്തീകരിച്ച പദ്ധതികളുടെ പണം നൽകാതെ ആരംഭിക്കാത്ത പദ്ധതികൾക്ക് പണം നൽകി തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു കൗൺസിൽ ചർച്ച ചെയ്തത്.

യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചചെയർമാൻ ജോർജ്ജ് പുല്ലാട് സെക്രട്ടറിയെ സംരക്ഷിക്കുന്നതിനായ് പക്ഷം പിടിച്ചു സംസാരിച്ചു എന്ന് ആക്ഷേപിച്ച് യു.ഡി.എഫ് അംഗങ്ങൾ സംസാരിച്ചത് വാക്ക് തർക്കത്തിനിടയാക്കി .

കൗൺസിലർമാർ ആവശ്യപ്പെട്ട 19 കാര്യങ്ങളും വിശദമായി പരിശോദിച്ച് റിപ്പോർട്ട് നൽകുന്നതിന് വിദഗ്ദരായ ഉദ്യോഗസ്ഥരെ കൊണ്ട് ഫയലുകൾ പരിശോദിച്ച് കൗൺസിലിൽ വയ്ക്കാമെന്ന നിർദ്ദേശം കൗൺസിൽ അംഗീകരിച്ചു.

ചർച്ചകൾക്കൊടുവിൽ ഭൂരിപക്ഷ തീരുമാനപ്രകാരം ഗുരുതരമായ ആരോപണങ്ങൾക്ക് 7 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്കും സൂപ്രണ്ടിനും വിശദീകരണകത്ത് നൽകുന്നതിന് തീരുമാനിച്ചു .
ഒരു വർഷമായി നഗരസഭയിൽ വിവിധ വകുപ്പിൽ സാധനങ്ങൾ വാങ്ങിയത് സംബന്ധിച്ച് വിജിലൻസിനെ കൊണ്ട് അന്വേഷിക്കണമെന്ന് കൗൺസിലർമാരായ ടി.പി മോഹൻദാസ് ,ബോബൻ ദേവസ്യാ എന്നിവർ പറഞ്ഞു .ജനപ്രതിനിധികളും ജീവനക്കാരും ഇരു ചേരിയായതോടെ നഗരസഭക്കുള്ളിൽ നടന്ന വഴിവിട്ട പല നീക്കങ്ങളും വരും ദിവസങ്ങളിൽ പുറത്തായേക്കും .മരാമത്ത് വിഭാഗത്തിലെ പർച്ചേസിംങ്ങ് ,ആരോഗ്യ വിഭാഗത്തിന്റെ വിവിധ പദ്ധതികൾക്ക് സാധനങ്ങൾ വാങ്ങിയത്, ക്ഷേമകാര്യ വിഭാഗത്തിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ,തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പരാതികൾ തുടങ്ങി വിവിധ അഴിമതികൾ ഉടൻ വെളിച്ചത്തു വരുമെന്ന് കൗൺസിലർമാർ പറഞ്ഞു .
ഇതിനിടെ വകുപ്പ് മന്ത്രിക്കും നഗരകാര്യ ഡയറക്ടർക്കും ചിലർപരാതി നൽകിയതോടെ വകുപ്പുതലത്തിലും വിജിലൻസ് അന്വോഷണവും ഉടൻ ഉണ്ടായേക്കും മൂപ്പിള തർക്കം ഭരണസമിതിയെ ബാധിച്ചതോടെ നഗരഭര ണം പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ് .യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ജയശ്രീ ഗോപി കുട്ടൻ ,പി.എസ് വിനോദ് ,ജോയി ഊന്നു കല്ലേൽ ,റ്റോമി പുളിമാൻ തുണ്ടം ,ബിജു കുമ്പിക്കൻ എന്നിവർ സംസാരിച്ചു .