മഹാരാജാസിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് തെറ്റായ കീഴ്‌വഴക്കം  ഹൈക്കോടതി ; നാളെ ധാരാസിംഗിന്റെ പ്രതിമയും സ്ഥാപിക്കേണ്ടി വരും

മഹാരാജാസിൽ അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ചത് തെറ്റായ കീഴ്‌വഴക്കം ഹൈക്കോടതി ; നാളെ ധാരാസിംഗിന്റെ പ്രതിമയും സ്ഥാപിക്കേണ്ടി വരും

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം നിർമ്മിച്ച സംഭവത്തെ വിമർശിച്ച് ഹൈക്കോടതി. നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ അതും ചെയ്യുമോ എന്ന് കോടതി ചോദിച്ചു. കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് സംസ്ഥാന സർക്കാരിനോടും ആരാഞ്ഞു.ക്യാംപസിനുള്ളിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു.

മരിച്ചു പോയവർക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗവേണിംഗ് കൗൺസിലിന് കോളേജിനുള്ളിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം നൽകാൻ കഴിയുമോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കോളേജിൽ അഭിമന്യുവിന്റെ സ്മാരം നിർമ്മിച്ചത് അനധികൃതമെന്ന് സർക്കാരും ഹൈക്കോടതിയിൽ സമ്മതിച്ചു .സ്മാരം നിർമ്മിച്ചതിന് ശേഷമാണ് അനുമതിക്കായി കോളേജ് ഗവേണിംഗ് കൗൺസിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോർണി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പൊതു സ്ഥലത്തെ ഇത്തരം സ്മാര നിർമ്മാണം സർക്കാറിന്റെ പോളിസി ആണോ എന്നും കോടതി ചോദിച്ചു. അടുത്ത മാസം 9നകം കോളേജ് പ്രിൻസിപ്പാൾ, ഗവേണിംഗ് കൗൺസിൽ, പോലീസ് മേധാവി എന്നിവരോട് വിശദമായ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം തികഞ്ഞ ജൂലൈ രണ്ടിനാണ് കാമ്ബസിൽ നിർമിച്ച സ്തൂപം അനാച്ഛാദനം ചെയ്തത്.സർക്കാർ കോളേജിലെ ഭൂമി കൈയേറി ഒരു വിദ്യാർഥി സംഘടന നിർമാണങ്ങൾ നടത്തുന്നത് എന്നു കാണിച്ചാണ് കെ.എസ്.യു ആണ് കോടതിയെ സമീപിച്ചത്.മഹാരാജാസ് കോളേജിൽ അഭിമന്യു സ്മാരക സ്തൂപം പണിയാൻ എസ്.എഫ്.ഐ. സംഘടനാപരമായി തീരുമാനമെടുത്തിട്ടില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അഭിമന്യുവിനെ ഒരു വികാരമായി കാണുന്ന മഹാരാജാസിലെ വിദ്യാർഥികളാണ് അവിടെ സ്തൂപം പണിയുന്നതെന്നായിരുന്നു വിശദീകരണം.