യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; ക്യാമ്പസിൽ നടന്നത് വെറും അടിപിടിയെന്ന് പ്രതികൾ ,ജ്യാമ്യാപേക്ഷ ജില്ലാ സെക്ഷൻസ് കോടതി തള്ളി

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് ; ക്യാമ്പസിൽ നടന്നത് വെറും അടിപിടിയെന്ന് പ്രതികൾ ,ജ്യാമ്യാപേക്ഷ ജില്ലാ സെക്ഷൻസ് കോടതി തള്ളി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആർ.ശിവരഞ്ചിത്തിന്റെയും എ.എൻ. നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി തള്ളി. പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദിൽ, ആദ്വൈത് എന്നീ പ്രതികൾ നൽകിയ അപേക്ഷയും തള്ളി. ക്യാംമ്പസിൽ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

അതേസമയം സമരം കഴിയുകയും കോളജ് തുറക്കുകയും ചെയ്തതോടെ എസ്എഫ്ഐ നേതാക്കളെ എല്ലാ കേസുകളിൽനിന്നും രക്ഷിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത എന്ന് ആരോപണമുയർന്നിരുന്നു. അഖിലിനെ കുത്തിയതിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ പത്ത് പ്രതികൾ എവിടെയെന്ന് അന്വേഷിക്കാൻ പോലും പൊലീസ് തയാറാകുന്നില്ല. പാർട്ടി നിർദേശപ്രകാരം കീഴടങ്ങുമെന്ന പ്രതീക്ഷയിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള തീരുമാനവും വൈകിപ്പിക്കുകയാണ് എന്നുമാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group