ഏത് നെറ്റ് വർക്കിലേക്കും പരിധിയില്ലാതെ വോയ്‌സ് കോൾ ; 105 ജിബി ഡേറ്റ ; പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ
സ്വന്തം ലേഖകൻ കൊച്ചി : വിപണിയിൽ നേട്ടമുണ്ടാക്കുന്നതിനായി ഉപയോക്തക്കൾക്ക് പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോൺ. 499 രൂപയുടെ പ്ലാനാണ് വോഡഫോൺ പുതുതായി അവതരിപ്പിക്കുന്നത്. ദിവസേന 1.5 ജിബി 4G ഡേറ്റയും അൺലിമിറ്റർ വോയിസ് കോളുകളും പ്ലനിൽ ലഭിയ്ക്കും. 70 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 100 എസ്എംഎസുകളും ദിവസനേന ഉപയോഗപ്പെടുത്താം. ഇതുമാത്രമല്ല. സി5 ചാനലിലെ പ്രീമിയം പരിപാടികൾ പ്ലാൻ കാലാവധി വരെ സൗജന്യമായി കാണാനുമാകും. ഇതോടൊപ്പം 555 രുപയുടെ പ്ലാൻ വോഡഫോൺ പരിഷ്‌കരിച്ചിട്ടുണ്ട്. പ്ലാൻ കാലാവധി 70 ദിവസത്തിൽനിന്നും 77 ദിവസമായി ഉയാർത്തുകയാണ് ചെയ്തത്. […]