play-sharp-fill

മകളെ കാണാൻ ബൈക്കിൽ പോയ അദ്ധ്യാപകനെ പിന്നിൽ നിന്നെത്തിയ ലോറി ഇടിച്ചു വീഴ്ത്തി: നിർത്താതെ പോയ ലോറി പൊലീസ് പിൻതുടർന്ന് പിടികൂടി; അപകടം കടുത്തുരുത്തിയിൽ

സ്വന്തം ലേഖകൻ കടുത്തുരുത്തി: മകളെ കാണാനായി വിദ്യാഭ്യാസ സ്ഥാപനത്തിലേയ്ക്ക് പോകുകയാിരുന്ന അദ്ധ്യാപകനെ പിന്നാലെ എത്തിയ ലോറി ഇടിച്ചു വീഴ്ത്തി. വരിക്കാംകുന്ന് ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപകൻ കരിപ്പാടം കണ്ണൻതറയിൽ ബദറുദീൻ മകൻ ബനാസറാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഏറ്റുമാനൂരിൽ ടി.ടി.സിയ്ക്കു പഠിക്കുന്ന മകളെ കാണുന്നതിനായി വീട്ടിൽ നിന്നും വരികയായിരുന്നു ഇദ്ദേഹം. സ്‌കൂട്ടറിൽ ഏറ്റുമാനൂരിലേയ്ക്ക് വരുന്നതിനിടെ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വച്ച് പിന്നാലെ എത്തിയ ലോറി ഇദ്ദേഹത്തിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം റോഡിൽ തെറിച്ചു വീണു. […]

ഭൂഅവകാശ സംരക്ഷണ സമിതി കളക്ട്രേറ്റ് ധർണ ഓഗസ്റ്റ് 9 ന്

സ്വന്തം ലേഖകൻ കോട്ടയം:രണ്ടാം ഭൂപരിഷ്‌കരണം എന്ന കേരളത്തിലെ ഭൂരഹിതരുടെ നെടുനാളത്തെ ആവശ്യം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂ അവകാശ സംരക്ഷണസമതി സമരരംഗത്തേക്കിറങ്ങുന്നു. കേരളത്തിൽ ഇതുവരെ നടപ്പാക്കപ്പെട്ട ഭൂ പരിഷ്‌ക്കാരങ്ങളിലെല്ലാം വൻ എസ്റ്റേറ്റുടമകളെ ഒഴിവാക്കിയതിനാൽ സംസ്ഥാനത്തെ അമ്പതു ശതമാനം ഭൂമിയും കുത്തകകളുടെ കൈവശമിരിക്കുകയാണ്. സമഗ്രമായ ഭൂപരിഷ്‌കരണ നിയമങ്ങൾ ഉടൻ നടപ്പിലാക്കുകയും പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഭൂ അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9 രാവിലെ 10 മണിക്ക് കോട്ടയം കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നതാണ് .കെ […]

എം.ജി സർവകലാശാല കോളേജ് തിരഞ്ഞെടുപ്പ്: 18 സീറ്റുകളിൽ എതിരില്ലെന്ന് എസ്.എഫ്.ഐ; കൈയ്യൂക്ക് കൊണ്ട് അടിച്ചു നേടാൻ ശ്രമമെന്ന് കെ.എസ്.യു; കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14 ന്

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചതിന് തൊട്ടുപിന്നാലെ അടി തുടങ്ങി വിദ്യാർത്ഥി സംഘടനകൾ. 16 സീറ്റുകളിൽ എതിരില്ലാതെ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എഫ്.ഐ അവകാശ വാദം ഉന്നയിക്കുമ്പോൾ, അധ്യാപകരുടെയും കയ്യൂക്കിന്റെയും സഹായത്തോടെയാണ് എസ്.എഫ്.ഐ ക്യാമ്പസുകൾ പിടിക്കാൻ ശ്രമിക്കുന്നതെന്ന വാദമാണ് കെ.എസ്.യു ഉയർത്തുന്നത്. മണർകാട് സെന്റ് മേരീസ് കോളേജിൽ നാമനിർദശ പത്രിക സമർപ്പിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെയും സ്ഥാനാർത്ഥികളെയും എസ്.എഫ്.ഐ പ്രവർത്തകരെ പൂട്ടിയിട്ടതായി കെ.എ്‌സ്.യു ആരോപിച്ചു. ജില്ലയിൽ 34 കോളേജിലേയ്ക്കാണ് 14 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണർകാട് സെന്റ് […]

കനത്ത മഴ തുടരുന്നു: നാല് ജില്ലകളിൽ വ്യാഴാഴ്ച അവധി: കോട്ടയം ജില്ലയുടെ പടിഞ്ഞാറൻമേഖലകൾ വെള്ളത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയെ തുടർന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.  കണ്ണൂർ കോഴിക്കോട് മലപ്പുറം ഇടുക്കി   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ഇരിട്ടി താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കാലവർഷം ശക്തമായി തുടരുന്നതിനൊപ്പം പലയിടത്തും കാറ്റും മണ്ണിടിച്ചിലും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതും. കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക […]

22 -ാം വയസിൽ അയൽവാസിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടു വിട്ടു: മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് 23 വർഷം സുഖമായി കഴിഞ്ഞു; ഒടുവിൽ തേടിയെത്തിയ പൊലീസിനെ കണ്ട് ഞെട്ടി; എരുമേലി സ്വദേശിയുടെ പീഡനകഥയിൽ ട്വിസ്റ്റ് കൊണ്ടു വന്ന് കോട്ടയം ജില്ലാ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ചോരത്തിളപ്പുള്ള പ്രായത്തിൽ അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടു വിട്ട പ്രതി 23 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ നിന്നു പിടിയിൽ. 1996 ൽ യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപെട്ട എരുമേലി കല്ലട റോയി തോമസിനെ (45)യാണ് ഡൽഹിയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പരാതിക്കാരിയും, ആളുകളും തന്നെ മറന്ന കേസാണ് അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പൊലീസ് സംഘം പിടികൂടിയത്. വർഷങ്ങളായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ പെൻഡിംങ് കിടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ശേഖരിച്ചിരുന്നു. […]

മൂന്നാം ദിവസം 2.87 ലക്ഷം: ആകെ പിടിച്ചത് 366 കേസുകൾ; അപകടം കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പ് പൊലീസ് സംയുക്ത പരിശോധന റോഡുകളിൽ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന ജില്ലയിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പരിശോധന നടക്കുന്നത്. മൂന്നാം ദിവസമായ ബുധനാഴ്ച 366 വാഹനങ്ങളിൽ നിന്നായി 2,87,250 രൂപ പിഴയായി ഈടാക്കി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത 113 ഇരുചക്ര വാഹന യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 184 പേർക്കെതിരായും നടപടിയെടുത്തു. പരിശോധന ആരംഭിച്ച ആഗസ്റ്റ് അഞ്ചിന് 1.95 ലക്ഷം രൂപയാണ് മോട്ടോർ വാഹന വകുപ്പിന് പിഴ ഇനത്തിൽ […]

ശ്രീറാം കേസ് : ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളി ; പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ ഹർജി ഹൈക്കോടതി തള്ളി. പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരള സർക്കാർ ഹർജി നൽകിയത്. എന്നാൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. സർക്കാർ നൽകിയ അപ്പീൽ വെള്ളിയാഴ്ചത്തേക്കു മാറ്റി. ശ്രീറാമിന് കോടതി നോട്ടീസ് അയച്ചു. അതേസമയം കേരള പോലീസിനെതിരെ രൂക്ഷ വിമർസനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പോലീസ് നടപടികൾ പൂർത്തിയാക്കിയില്ലെന്ന് കോടതി ചോദിച്ചു. ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നു നിരീക്ഷിച്ച […]

അനധികൃത കെട്ടിട നിർമ്മാണങ്ങൾ സാധൂകരിക്കും ; 1500 ചതുരശ്ര അടിക്ക് താഴെയുള്ളവയ്ക്ക് ഇളവ് നൽകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിർമാണങ്ങൾക്ക് നിയമ സാധുത നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 1964ലെ ഭൂമിപതിവ് നിയമം അനുസരിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾക്ക് സാധുത നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിർമ്മാണങ്ങളിൽ 15 സെന്റും 1500 സ്‌ക്വയർ ഫീറ്റ് കെട്ടിടവുമാണെങ്കിൽ അത് ഉടമകൾക്ക് തന്നെ നൽകാനാണ് തീരുമാനം എടുത്തത്. എന്നാൽ,? സംസ്ഥാനത്ത് മറ്റെവിടേയും ഭൂമിയോ കെട്ടിടമോ ഇല്ലെന്ന് ഉറപ്പാക്കി മാത്രമെ ഈ ഇളവിന് പരിഗണിക്കു എന്ന വ്യവസ്ഥയും ഉണ്ടെന്നാണ് വിവരം. 1500 ചതുരശ്ര […]

വഫ പറഞ്ഞാൽ തെളിവില്ല പൾസർ സുനി പറഞ്ഞാൽ തെളിവുണ്ട് ആരേയും അകത്താക്കാം ;ആഞ്ഞടിച്ച് നടൻ ഹരീഷ് പേരടി

സ്വന്തം ലേഖിക തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കട്ടരാമന് ജാമ്യം ലഭിക്കാൻ വേണ്ടി പൊലീസ് ഒത്തുകളിച്ചത് കഴിഞ്ഞ ദിവസം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെ കള്ളക്കളികൾ ഹൈക്കോടതിയിലും തുടരുമെന്ന് ഉറപ്പാണ്. അതേസമയം, ശ്രീറാം വെങ്കട്ടരാമനെതിരെ സഹയാത്രികയായ വഫാ ഫിറോസ് നൽകിയ മൊഴി തെളിവായി സ്വീകരിക്കാത്തതിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെ […]

കനത്ത മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിൽ: പരിപ്പിൽ വീടിനു മുകളിൽ മരം വീണു

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. പരിപ്പിൽ വയോധികർ തനിച്ച് താമസിക്കുന്ന വീട് കഴിഞ്ഞ ദിവസം രാത്രിയിൽ മരംവീണ് തകർന്നു. മരം വീണ് വീട് തകർന്നു എങ്കിലും വീട്ടുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ജില്ലയിൽ വീണ്ടും മഴ ശക്തമായത്. മഴയ്ക്കൊപ്പം പല പ്രദേശങ്ങളിലും വലിയ കാറ്റും ആഞ്ഞുവീശിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പരിപ്പിൽ വീടിന് മുകളിൽ മരം വീഴുകയായിരുന്നു. പരിപ്പ് മണപ്പുഴയിൽ വാസുദേവൻനായരുടെ വീട്ടിന് മുകളിലാണ് മരം […]