മരിച്ചെന്നു കരുതി കൊക്കയിൽ തള്ളിയയാൾ തിരികെയെത്തി ; പൊളിഞ്ഞത് സ്വത്ത് തട്ടിയെടുക്കാൻ അനിയൻ നടത്തിയ 20 ലക്ഷത്തിന്റെ കൊട്ടേഷൻ

മരിച്ചെന്നു കരുതി കൊക്കയിൽ തള്ളിയയാൾ തിരികെയെത്തി ; പൊളിഞ്ഞത് സ്വത്ത് തട്ടിയെടുക്കാൻ അനിയൻ നടത്തിയ 20 ലക്ഷത്തിന്റെ കൊട്ടേഷൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊലപ്പെടുത്താൻ വേണ്ടി സയനൈഡ് നൽകി കൊക്കയിൽ തട്ടിയയാൾ മരണത്തെ മറികടന്ന് തിരിച്ചെത്തിയപ്പോൾ പൊളിഞ്ഞത് സ്വത്ത് തട്ടാൻ വേണ്ടി സ്വന്തം അനുജൻ തയ്യാറാക്കിയ ക്വട്ടേഷൻ പദ്ധതി. നെട്ടയത്ത് അഭിഭാഷകനായ ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ അനുജനായ ജ്യോതീന്ദ്രനാഥും കൂട്ടാളികളുമാണ് പിടിയിലായത്.

ജൂലൈ 3 ന് രാത്രിയിൽ ജ്യോതീന്ദ്രനാഥും സഹായികളും ചേർന്ന് ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോകുകയും അബോധാവസ്ഥയിലായ ജ്യോതികുമാറിനെ കലും കയ്യും കെട്ടി ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപത്തെ കൊക്കയിൽ ഉപേക്ഷിക്കുകയും ആയിരുന്നു. എന്നാൽ ബോധം തിരികെ കിട്ടിയപ്പോൾ കൊക്കയിൽ നിന്നും കരകയറിയ ജ്യോതികുമാർ പ്രദേശവാസികളുടെ സഹായത്തോടെ തിരിച്ചെത്തുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ജ്യോതീന്ദ്രനാഥ് (49), കരകുളം പൊട്ടൻചിറ വീട്ടിൽ ശങ്കർ (36), അരുവിക്കര വികാസ് നഗർ മരുതും മൂട് വീട്ടിൽ രതീഷ് (33) അരുവിക്കര നെല്ലിവിള വീട്ടിൽ മോഹൻ സതി (36), മണക്കാട് പുഞ്ചക്കരി എ എസ് ഭവനിൽ ഉണ്ണി (29), പഞ്ചക്കരി വട്ടവിള വീട്ടിൽ അനിൽ (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായ ജ്യോതികുമാറിന് നെട്ടയത്തും പരിസര പ്രദേശങ്ങളിലുമായി വൻ തോതിൽ സ്വത്തുക്കളുണ്ട്. ഇത് തട്ടിയെടുക്കാൻ സ്വന്തം അനുജൻ ജ്യോതീന്ദ്രനാഥ് നടത്തിയ ശ്രമത്തിലാണ് നാടകീയ ക്ളൈമാക്സ് ഉണ്ടായത്.

ജേഷ്ഠനെ കൊല്ലാനുള്ള ക്വട്ടേഷൻ ജ്യോതീന്ദ്രനാഥ് ഏൽപ്പിച്ചത് ശങ്കറിനെയായിരുന്നു. ഇതേ തുടർന്ന് ജ്യോതീന്ദ്രനാഥും ശങ്കറും കൂട്ടാളികളായ രതീഷിനെയും മോഹൻസതിയേും ഉണ്ണിയെയും അനിലിനെയും കൂട്ടി ജൂലൈ 3 ന് രാത്രി 10.30 യ്ക്ക് ജ്യോതികുമാറിനെ വഞ്ചിയൂരുള്ള ഓഫീസിൽ നിന്നുമാണ് തട്ടിക്കൊണ്ടു പോയത്. കാറിൽ ആര്യങ്കാവ് ഭാഗത്തേക്ക് പോയ ഇവർ കാറിൽ വെച്ച് ജ്യോതികുമാറിന് സയനൈഡ് എന്നു കരുതിയ പൊടി നൽകുകയും കഴുത്തു ഞെരിക്കുകയും ചെയ്തു. ജ്യോതികുമാർ അബോധാവസ്ഥയിലായതോടെ മരിച്ചെന്നു കരുതി കയ്യും കാലും കെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ കൊക്കയിൽ തട്ടുകയും കാർ തമിഴ്നാട്ടിലെ പുളിയറയിൽ ഉപേക്ഷിക്കുകയും ചെയ്തു.

എന്നാൽ ബോധം തിരിച്ചുകിട്ടിയതോടെ ജ്യോതികുമാർ കൊക്കയിൽ നിന്നും തിരിച്ചു കയറുകയും പ്രദേശവാസികളുടെ സഹായത്തോടെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. സംഭവം കേസായി മാറിയതോടെ ആര്യങ്കാവ് മുതൽ പുളിയറവരെയുള്ള മൊബൈൽ ടവറുകൾ പരിശോധിച്ച് പോലീസ് സംഘം പ്രതികളിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ശ്രമത്തിന് നേതൃത്വം നൽകിയത് അനുജൻ ജ്യോതീന്ദ്രനാഥ് ആണെന്ന് വ്യക്തമായത്. 20 ലക്ഷം വാഗ്ദാനം ചെയ്യപ്പെട്ട ക്വട്ടേഷന് ഒന്നരലക്ഷം അഡ്വൻസും കൊടുത്തു.

അവിവാഹിതനായ ജ്യോതികുമാർ തിരുവനന്തപുരം നെട്ടയത്തെ പൊന്നുംവിലയുള്ള സ്വത്തുക്കൾ മറ്റു ബന്ധുക്കൾക്ക് നൽകുമെന്ന ആശങ്കയാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചതെന്നാണ് ജ്യോതീന്ദ്രനാഥ് പോലീസിനോട് പറഞ്ഞത്. സയനൈഡ് എന്നു തെറ്റിദ്ധരിപ്പിച്ച് സംഘത്തിന് കിട്ടിയ പൊടിയാണ് സംഘത്തെ ചതിച്ചത്. സഹോദരൻ ഉൾപ്പെടെ എല്ലാവരും ഇപ്പോൾ പോലീസ് പിടിയലാണ്.