play-sharp-fill

കോട്ടയം ജില്ലയിലെ പല ഭാഗങ്ങളും ഇരുട്ടിൽ: കെ.എസ്.ഇ.ബിയ്ക്ക നഷ്ടം അരക്കോടി കടന്നു; ഒടിഞ്ഞത് മുന്നൂറിലേറെ പോസ്റ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം: തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിൽ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടം അരക്കോടി കടന്നു. തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ കുഴപ്പത്തിലാക്കിയിരിക്കുന്ന്. പല സ്ഥലത്തും ജില്ല ഇരുട്ടിലായിട്ട് ദിവസങ്ങളായി. കഴിഞ്ഞ ദിവസം ശാസ്ത്രീ റോഡിൽ പുലർച്ചെ ഒടിഞ്ഞു വീണ മരക്കമ്പ് തകർത്തതക് കെ.എസ്.ഇബിയുടെ കിലോമീറ്ററുകൾ നീളത്തിലുള്ള വൈദ്യുതി വിതരണ ശ്ൃംഖലയെയാണ്. 53 ലക്ഷം രൂപയാണ് ഇതുവരെയുള്ള വൈദ്യുതി വിതരണം തടസപ്പെട്ടത്. 50 ഹൈടെൻഷൻ പോസ്റ്റുകളും, 295 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചിട്ടുണ്ട്. 11 കെവി വൈദ്യുതി ലൈൻ ആറു കിലോമീറ്റർ ദൂരത്തിൽ തകർന്നു. ലോടെൻഷൻ […]

സംസ്ഥാനം വീണ്ടും പ്രളയക്കെടുതിയിലേയ്ക്ക: കാത്തിരിക്കുന്ന്ത വൻ ദുരന്തം; ഭീതിയിൽ സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു വർഷത്തിനിപ്പുറം സംസ്ഥാനം കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന ഭീതി പടർത്തി തുടർച്ചയായ അഞ്ചാം ദിവലസവും സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.  വടക്കൻ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളിൽ ഉരുൾപൊട്ടൽ ഉണ്ടായി. വയനാട് ജില്ലയിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലും വൻ ഉരുൾപൊട്ടൽ ആണ് ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ 738 ദുരിതാശ്വാസ ക്യാമ്പുുകൾ തുറന്നതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. 738 ക്യാമ്പുകളിലായി 64013 പേരാണ് ഉള്ളത്. അതേസമയം, കനത്ത മഴയിലും, മണ്ണിടിച്ചിലും മരണം 29 […]

പെട്രോൾ പമ്പുകൾ അടച്ചിടും: 24 മണിക്കൂർ വൈദ്യുതി മുടങ്ങും: വ്യാജ പ്രചാരണത്തിൽ വലഞ്ഞ് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയുടെ മറവിൽ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്ക്. പ്രളയക്കെടുതിയെ തുടർന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്നും, വൈദ്യുതി വിതരണം 24 മണിക്കൂറിലേറെ മുടങ്ങുമംന്നും അടക്കമുള്ള പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. എന്നാൽ, ഈ പ്രചാരണം വിശ്വസിച്ച പലരും പെട്രോൾ പമ്പുകളിൽ നിന്നും ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുകയും ചെയതിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്ത് മഴക്കെടുതുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ സജീവമായിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾ സജീവമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിലുള്ള […]

രണ്ടാം പ്രളയത്തിലും കയ്യും മെയ്യും മറന്ന് പോരാടി പൊലീസും അഗ്നിരക്ഷാ സേനയും: എന്തിനും മുന്നിലുണ്ടാകും ഇവർ; പോരാടാനൊരുങ്ങിയ പൊലീസിന്റെ വീഡിയോ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനം ചരിത്രത്തിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത രീതിയിൽ നേരിട്ട ആദ്യ പ്രളയത്തിൽ കരുത്തായി മുന്നിൽ നിന്നത് കേരളത്തിലെ പട്ടാളമായ തീര ദേശ സേനയും, പൊലീസും അഗ്നി രക്ഷാ സേനയും തന്നെയായിരുന്നു. ഇത്തവണയും ഇവർ തന്നെയാണ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോ. കേരളപൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ദുരന്ത പ്രതികരണ സേനയും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് സജീവ പങ്കാളിത്തമാണ് വഹിക്കുന്നത്. അതിനൊപ്പമാണ് അരയ്‌ക്കൊപ്പം വെള്ളത്തിൽ ദുരന്തസ്ഥലത്തേക്ക് പോകുന്ന ഒരു പൊലീസ് ജീപ്പിന്റെ വിഡിയോ വൈറലാകുന്നത്. […]

കനത്ത മഴ ജില്ലയിൽ വില്ലേജ് ഓഫീസുകള്‍ ശനിയാഴ്ചയും പ്രവര്‍ത്തിക്കും

സ്വന്തം ലേഖകൻ കോട്ടയം: മഴക്കെടുതി നേരിടുന്നതിനായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും ശനിയാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാമഗ്രികള്‍ എത്തിക്കുന്നതിനായി കളക്ട്രേറ്റില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. കാതുകു വല, പായ, പുതപ്പ് എന്നിവയാണ് കളക്ഷന്‍ സെന്ററില്‍ സമാഹരിക്കുന്നത്. പുതിയവതന്നെ എത്തിക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446564800, 9446052429 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും പോലീസ് പട്രോളിംഗ് നടത്തും. 25 പേരില്‍ കൂടുതല്‍ താമസിക്കുന്ന ക്യാമ്പുകളില്‍ രാത്രികാലങ്ങളില്‍ […]

മഴയുടെ ശക്തി കുറഞ്ഞു: മലയോരത്തെ ഉരുൾപൊട്ടലിൽ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; ആശങ്ക വേണ്ടെന്ന് മന്ത്രി പി. തിലോത്തമൻ

സ്വന്തം ലേഖകൻ കോട്ടയം: രണ്ട് ദിവസത്തിന് ശേഷം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മലയോര മേഖലയിൽ ഉരുൾ പൊട്ടിയതോടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിലായി. പടിഞ്ഞാറൻ മേഖലയിൽ പല സ്ഥലത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാത്രിയിൽ ഇവിടെ എല്ലാം ജല നിരപ്പ് ഉയരും എന്നാണ് ആണ് ആശങ്ക. ജലനിരപ്പ് ഉയര്‍ന്ന മേഖലകളിലെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും രാപ്പകല്‍ വ്യത്യാസമില്ലാതെ ജാഗ്രത […]

ചങ്ങനാശേരിയിൽ വിൽക്കാൻ ഹാഷിഷ് ഓയിൽ എത്തിച്ചു: ഹാഷിഷ് ഓയിൽ എക്‌സൈസ് പിടിച്ചതോടെ ഓടിരക്ഷപെട്ടു; പെരുമഴയത്ത് പിന്നാലെ ഒരു കിലോമീറ്റർ ഓടി എക്‌സൈസ് സംഘം പ്രതിയെ പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: ഹാഷിഷ് ഓയിൽ കേസിലെ പ്രതി പിടിയിൽ                                രണ്ടാഴ്ച്ച മുമ്പ് ഹാഷിഷ് ഓയിൽ കൈമാറുന്നതിനിടയിൽ എക്‌സൈസ് പിടിയിയിൽ നിന്നും രക്ഷപ്പെട്ട മാടപ്പള്ളി വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ എക്‌സൈസ് പിടിയിലായി.   ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 14 ഗ്രാം ഹാഷിഷ് ഓയിൽ കൈമാറുന്നതിനിടെയാണ് എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഷിജോ കടന്നത്. ഹാഷിഷ് ഓയിൽ എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച രാത്രി ഷിജോ മാമൂട് ഭാഗത്ത് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കനത്ത […]

ജോജു ‘ജോസഫിലൂടെ’ കീർത്തി നേടി ദേശീയ തലത്തിൽ മലയാളം: ജോസഫിലൂടെ കേരള പൊലീസിനും അംഗീകാരം..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളത്തിനും കേരള പൊലീസിനും വീണ്ടും തിളക്കം. കേരള പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ ഷാഹി കബീർ തിരക്കഥ എഴുതിയ ജോസഫിലൂടെ മലയാളത്തിന് വീണ്ടും ദേശീയ പുരസ്‌കാരത്തിന്റെ വേദിയിൽ അംഗീകാരം ലഭിച്ചിരിക്കുകയാണ്. തമിഴ് ചിത്രത്തിലൂടെ മലയാളിയായ കീർത്തി സുരേഷും അംഗീകരിക്കപ്പെട്ടു. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോർജിന് പ്രത്യേക പരാമർശം ലഭിച്ചത്. അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യ […]

വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റാൻ സഹായ ഹസ്തവുമായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ; ക്രെയിൻ ഉപയോഗിച്ച് വെട്ടിമാറ്റിയത് പടുകൂറ്റൻ ആഞ്ഞിലി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ വീടിനു മുകളിൽ വീണ ആഞ്ഞിലി വെട്ടിമാറ്റാൻ മാർഗമില്ലാതെ അഗ്നിരക്ഷാസേനയടക്കം വിഷമിച്ചപ്പോൾ സഹായഹസ്തവുമായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ. മറിയപ്പള്ളി മുട്ടം തൈപ്പറമ്പിൽ സുനിൽ മാത്യുവിന്റെ വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റാനാണ് ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ ക്രെയിനുമായി എത്തിയത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മരം വെട്ടിമാറ്റി. എന്നാൽ, മരം നീക്കം ചെയ്‌തെങ്കിലും വീട് പൂർണമായും തകർന്നിരുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സുനിലിന്റെ വീടിനു മുകളിലേയ്ക്ക് പടുകൂറ്റൻ ആഞ്ഞിലിമരം മറിഞ്ഞു വീണത്. […]

സുഹൃത്തുക്കളായ മൂന്നു പ്ലസ് വൺ വിദ്യാർത്ഥിനികൾ സ്‌കൂളിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വന്തം ലേഖിക വൈപ്പിൻ : അടുത്ത സുഹൃത്തുക്കളായ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾ സ്‌കൂളിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വൈപ്പിനിലാണ് സംഭവം. അവശനിലയിലായ ഇവരെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാർഥിനികളാണ് വിഷം കഴിച്ചത്. മൂവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അവശ നിലയിൽ കണ്ടെത്തിതിനെ തുടർന്ന് അധ്യാപകരും നാട്ടുകാരും ചേർന്ന് മൂവരെയും ആദ്യം ഞാറക്കലും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. വിദ്യാർത്ഥിനികളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വ്യക്തമല്ല. […]