കിടങ്ങൂരിൽ പീഡനക്കേസ് പ്രതി ബസിനുള്ളിൽ തോട്ടാ പൊട്ടിച്ച സംഭവം: പ്രതി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ: ജോയിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു

കിടങ്ങൂരിൽ പീഡനക്കേസ് പ്രതി ബസിനുള്ളിൽ തോട്ടാ പൊട്ടിച്ച സംഭവം: പ്രതി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ: ജോയിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസിനുള്ളിൽ തോട്ടാപൊട്ടിത്തെറിച്ച സംഭവത്തിലെ പ്രതിയും പീഡനക്കേസ് പ്രതിയുമായ ജോയി ലക്ഷ്യമിട്ടത് കോടതി വളപ്പിൽ സ്‌ഫോടനം നടത്താൻ. വയറ്റിലിരുന്ന് തോട്ടാപൊട്ടിത്തെറിച്ചതിനെ തുടർന്ന് സാരമായി പരിക്കേറ്റ പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ ഹൗസിൽ ജോയി (62) മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
2014 ൽ കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത് പോക്‌സോ കേസിൽ പ്രതിയാണ് ജോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കിടങ്ങൂർ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നിലവിൽ കോട്ടയം സെഷൻസ് കോടതിയിൽ നടക്കുകയാണ്. ഈ കേസിനായി ഇന്ന് കോടതിയിൽ എത്താനിരിക്കെയായിരുന്നു സംഭവം. വെള്ളിയാഴിച കേസിൽ വിധി പറയുമെന്ന് ജോയി കരുതിയിരുന്നു. ഇതിനായി കോടതിയിൽ ജോയി എത്തുമ്പോൾ വിധി എതിരായാൽ കോടതി വളപ്പിൽ വച്ച് പൊട്ടിത്തെറിക്കാനായിരുന്നു ജോയി പദ്ധതി തയ്യാറാക്കിയിരുന്നത്.
ഇതിനായാണ് പാലായിൽ നിന്നും കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിൽ ജോയി കയറിയത്. അരയിൽ തോട്ടാകെട്ടി വച്ചിരിക്കുകയായിരുന്നു. ബസിൽ കയറി സീറ്റിൽ ഇരിക്കുന്നതിനിടെ സമ്മർദം മൂലം തോട്ടാപൊട്ടിത്തെറിക്കുകയായിരുന്നുവൈന്നാണ് സംശയിക്കുന്നത്. ജോയിയുടെ അരയിൽ പൊള്ളലേറ്റിട്ടുണ്ട്. വയർ ഭാഗത്ത് മുറിവും ഉണ്ടായിട്ടുണ്ട്. സാരമായി പരിക്കേറ്റ ജോയിയെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജോയി അപകട നില തരണം ചെയ്തിട്ടുണ്ട്.
ബസ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോയിക്കെതിരെ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്‌ഫോടക വസ്തു നിരോധന നിയപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോയിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസ്. ആശുപത്രിയിൽ നിന്നും ഇറങ്ങിയാൽ ഉടൻ തന്നെ ജോയിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യും.

പീഡനക്കേസിൽ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പ്രതി ബസിനുള്ളിലിരുന്ന തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കിടങ്ങൂരിൽ: പരിക്കേറ്റ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു; ബസും പ്രതിയും പൊലീസ് കസ്റ്റഡിയിൽ