video
play-sharp-fill

വെള്ളാപ്പള്ളിയ്ക്ക് വീണ്ടും തിരിച്ചടി ; എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള ശങ്കേഴ്‌സ് ആശുപത്രി അടച്ചു പൂട്ടുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളാപ്പള്ളിയ്ക്ക് വീണ്ടും തിരിച്ചടി.എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ളതും വെള്ളാപ്പള്ളി നടേശൻ ചെയർമാനായുമിരിക്കുന്നതുമായ ശങ്കേഴ്സ് ആശുപത്രിയാണ് അടച്ചു പൂട്ടുന്നത്. കൊല്ലത്തെ ‘ ശങ്കേഴ്സ് ആശുപത്രി എന്ന പേരിൽ കേരളമെങ്ങും അറിയപ്പെടുന്ന ശ്രീനാരായണ ട്രസ്റ്റിന്റെ മെഡിക്കൽ മിഷൻ ആശുപതി ഓർമയാക്കുന്നത്.പതിറ്റാണ്ടുകളായി തല ഉയർത്തി നിന്നിരുന്ന ശങ്കേഴ്സ് ആശുപത്രി കഴിഞ്ഞ ഏതാനും നാളുകൾക്കു മുമ്പാണ് നാശത്തിലേക്ക് കൂപ്പു കുത്തിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്മെന്റ് കൊല്ലം ലേബർ ഓഫീസർക്കു നൽകിയ കത്തിലൂടെയാണ് ആശുപത്രി അടച്ചു പൂട്ടുകയാണെന്നുള്ള സൂചന . നിലവിലുള്ള ജീവനക്കാരിൽ 25 ശതമാനം പേരെയെങ്കിലും […]

പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ; വനിത പൊലീസ് എന്നുള്ള പദം ഒഴിവാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനോടുനുബന്ധിച്ചാണ് ഒരു പ്രത്യേക ബറ്റാലിയൻ രൂപീകരിച്ചത്. കൂടാതെ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് വനിതകളുടെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തു. പൊലീസിൽ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്.   പൊലീസ് സേനയിൽ കൂടുതൽ വനിതകൾ ഉണ്ടാവുക എന്നത് പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണെന്നും ഈ തൊഴിലിലേക്ക് കൂടുതൽപേരെ ആകർഷിക്കേണ്ടതുണ്ടെന്നും ഗീതാ ഗോപി എംഎൽഎയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂർ റൂറൽ ജില്ലയിൽ പൊലീസ് […]

ഉപരി പഠനത്തിന് ചേരണം;  നാലുമാസം പ്രായമായ ഇരട്ടകുട്ടികളെ ഉപേക്ഷിച്ച് യുവതി  സ്വന്തം വീട്ടിലേയ്ക്ക് പോയി

സ്വന്തം ലേഖകൻ കൊല്ലം: ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞ് നാലുമാസം പ്രായമാമുള്ള ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫീസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പനയം ചോനംചിറ സുമൻ ഭവനിൽ ആരവ്, അഥർവ് എന്നിവരെയാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കു മുന്നിൽ ഹാജരാക്കിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടികൾ മൂന്നു മാസം എസ്എടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രണ്ടു […]

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡൽഹിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവിയുണ്ടായത്. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ പതനം തുടങ്ങിയതെന്ന് പി.സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ട് ബാങ്ക് സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാനായില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കൈയിലാണെന്നും […]

കുപ്പിവെള്ളത്തിന്റെ വില കുറച്ചു ; 20 രൂപയിൽ നിന്ന് 13 രൂപയിലേക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം :സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കാർ ഉത്തരവിട്ടു.20 രൂപയ്ക്ക് വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ വിലയാണ് പരമാവധി 13 രൂപയായി കുറച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ ബുധനാഴ്ച ഒപ്പുവച്ചു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണു ഒരു ലീറ്റർ കുപ്പിവെള്ളം ചില്ലറ വിൽപനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നത്, വിൽക്കുന്നതാകട്ടെ 20 രൂപയ്ക്കും. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന […]

ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ എ.ആർ അശോക് കുമാറിന്റെ സംസ്‌കാരം വ്യാഴാഴ്ച

  മാങ്ങാനം: കോട്ടയം കളക്ടറേറ്റ് മൈനർ ഇറിഗേഷൻ വിഭാഗം ഓവർസിയറും തുരുത്തേൽപ്പാലം കെ.ഡബ്യു.എ ക്വാർട്ടേഴ്സ് നമ്പർ വണ്ണിൽ എ.ആർ അശോക് കുമാറി (49)ന്റെ സംസ്‌കാരം വ്യാഴാഴ്ച നടത്തും. മൃതദേഹം വ്യാഴാഴ്ച  രാവിലെ എഴിന് മാങ്ങാനം തുരുത്തേൽ പാലത്തിനടുത്തുള്ള കെ.ഡബ്യൂ.എ. ക്വാർട്ടേഴ്‌സിൽ കൊണ്ടുവരും തുടർന്ന് 10ന് കളക്‌ട്രേറ്റിൽ പൊതു ദർശനത്തിനു വച്ച ശേഷം 11ന് സ്വദേശമായ അമ്പലപ്പുഴ കരുമാടിയിലെത്തിച്ച് മൂന്നു മണിയോടെ സംസ്‌ക്കാരം നടത്തും. ഭാര്യ: മോളമ്മ( വാട്ടർ അതോറിറ്റി ക്വാളിറ്റി സെക്ഷൻ എ.ഇ.), മക്കൾ: ആര്യ നന്ദ (കേന്ദ്രീയ വിദ്യാലായം പ്ലസ് വൺ വിദ്യാർഥിനി), […]

ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണ സമാപനസമ്മേളനം അയ്മനത്ത് നടന്നു

  സ്വന്തം ലേഖകൻ കോട്ടയം : ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണ സമാപനസമ്മേളനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ അലിച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സുരേഷ്, ബേബി ചാണ്ടി,ഡെപ്യൂട്ടി ഡി.എം.ഓ ഡോ.വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി, മെഡിക്കൽ ഓഫീസർ മിനിജ ഡി.നായർ, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ സി.ജെ ജെയിംസ്, അഡിഷണൽ ലെപ്രോസി ഓഫീസർ സൂസൻ പോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജീവ് പി.കെ, പി.എച്ച്.എൻ ഗീത കെസി, പഞ്ചായത്ത് സെക്രട്ടറി […]

തിടനാട്ടിലും ഈരാറ്റുപേട്ടയിലും വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന യുവാവ് പിടിയിൽ : വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവുൾപ്പെടെയാണ് ഇയാളെ പിടികൂടിയത്

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. തിടനാട് വെയിൽ കാണാപാറ വേലംകുന്നേൽ വീട്ടിൽ ജോർജ് തോമസിന്റെ മകൻ ജോമോൻ ജോർജിനെ(21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട, തിടനാട് എന്നീ മേഖകലകളിൽ യുവാക്കളെ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടന്നു വരുന്നതായി കോട്ടയം നാർക്കോട്ടിക് സെൽ വിഭാഗം ഡി.വൈ.എസ്.പി വിനോദ് പിള്ളയ്ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആൻ്‌റി നാർക്കോട്ടിക്ല സ്വകാഡ് അംഗങ്ങൾ സ്ഥലത്ത് നിരീക്ഷണം നടത്തി വരുകയായിരുന്നു. തുടർന്നാണ് ഈ ഭാഗങ്ങളിൽ കഞ്ചാവ് വിപണനം ജോമോനാണ് നടത്തുന്നെതെന്ന് വിവരം […]

മുത്തൂറ്റ് തൊഴിൽ തർക്കം ; വനിതാ മാനേജരുടെ ദേഹത്ത് മീൻവെള്ളം ഒഴിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് മീൻവെള്ളമൊഴിച്ചതായി പരാതി. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരായ അനിതാ ഗോപാലിന്റെ ദേഹത്താണ് സിഐടിയു പ്രവർത്തകർ മീൻ കഴുകിയ വെള്ളം ഒഴിച്ചത്. ബുധനാഴ്ച രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് ഒരു കാരണവശാലും ബ്രാഞ്ച് തുറക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് , സമരക്കാരായ എട്ട് സിഐടിയു പ്രവർത്തകർ അതിക്രമം നടത്തുകയിയിരുന്നു.സിഐടിയുവിൻറെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് കുറെ ദിവസങ്ങളായി ഓഫീസ് അടഞ്ഞ് കിടക്കുകയായിരുന്നു.

കേരളത്തെ വെട്ടി കേന്ദ്രസർക്കാർ: പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ പട്ടികയിലെ 56 പേരെയും കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തെ വെട്ടി കേന്ദ്രസർക്കാർ . പത്മ പുരസ്‌കാരത്തിന് കേരളം നൽകിയ 56 പേരുടെ പട്ടികയിൽ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്ന് റിപ്പോട്ട്. എഴുത്തുകാരൻ എംടി വാസുദേവൻ നായരെ പത്മവിഭൂഷൻ പുരസ്‌കാരത്തിനും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന,കഥകളി നടൻ കലാമണ്ഡലം ഗോപി, എഴുത്തുകാരി സുഗതകുമാരി, ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി, വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ എന്നിവരെ പത്മഭൂഷൻ പുരസ്‌കാരത്തിനും സൂര്യ കൃഷ്ണമൂർത്തി, പണ്ഡിറ്റ് രമേശ് നാരായൺ, ആർട്ടിസ്റ്റ് നമ്പൂതിരി, കെപിഎസി ലളിത, നെടുമുടി വേണു, പി […]