play-sharp-fill
വെള്ളാപ്പള്ളിയ്ക്ക് വീണ്ടും തിരിച്ചടി ; എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള ശങ്കേഴ്‌സ് ആശുപത്രി അടച്ചു പൂട്ടുന്നു

വെള്ളാപ്പള്ളിയ്ക്ക് വീണ്ടും തിരിച്ചടി ; എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള ശങ്കേഴ്‌സ് ആശുപത്രി അടച്ചു പൂട്ടുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളാപ്പള്ളിയ്ക്ക് വീണ്ടും തിരിച്ചടി.എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ളതും വെള്ളാപ്പള്ളി നടേശൻ ചെയർമാനായുമിരിക്കുന്നതുമായ ശങ്കേഴ്സ് ആശുപത്രിയാണ് അടച്ചു പൂട്ടുന്നത്.


കൊല്ലത്തെ ‘ ശങ്കേഴ്സ് ആശുപത്രി എന്ന പേരിൽ കേരളമെങ്ങും അറിയപ്പെടുന്ന ശ്രീനാരായണ ട്രസ്റ്റിന്റെ മെഡിക്കൽ മിഷൻ ആശുപതി ഓർമയാക്കുന്നത്.പതിറ്റാണ്ടുകളായി തല ഉയർത്തി നിന്നിരുന്ന ശങ്കേഴ്സ് ആശുപത്രി കഴിഞ്ഞ ഏതാനും നാളുകൾക്കു മുമ്പാണ് നാശത്തിലേക്ക് കൂപ്പു കുത്തിത്തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്മെന്റ് കൊല്ലം ലേബർ ഓഫീസർക്കു നൽകിയ കത്തിലൂടെയാണ് ആശുപത്രി അടച്ചു പൂട്ടുകയാണെന്നുള്ള സൂചന .

നിലവിലുള്ള ജീവനക്കാരിൽ 25 ശതമാനം പേരെയെങ്കിലും ഉടൻ പിരിച്ചു വിടേണ്ടി വരുമെന്നാണ് കത്തിലൂടെ ലേബർ കമ്മീഷണറെ അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ ആശുപത്രി കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2018 നെ അപേക്ഷിച്ച് കിടത്തി ചികിത്സയ്ക്കുള്ള രോഗികൾ 20 ശതമാനം മാത്രമാണ്. സ്ത്രീ രോഗ ബ്ലോക്ക് അടക്കം ആശുപത്രിയുടെ അഞ്ചു നിലകൾ പൂർണ്ണമായി അടച്ചു പൂട്ടിക്കഴിഞ്ഞു. അതായത് 50 ശതമാനം വാർഡുകളും നിറുത്തിക്കഴിഞ്ഞു. ഇക്കാരണത്താൽ 25 ശതമാനം ജീവനക്കാരെയെങ്കിലും പിരിച്ചു വിടേണ്ടി വരും. അല്ലാത്തപക്ഷം ആശുപത്രി അടച്ചു പൂട്ടാൻ നിർബന്ധിതരാകും.

പിരിച്ചു വിടേണ്ട ജീവനക്കാരുടെ പട്ടിക തങ്ങൾ തയാറാക്കുകയാണ്. തൊഴിൽ നിയമങ്ങൾ പാലിച്ചു കൊണ്ടാണ് നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ ലേബർ ഓഫീസർ മുമ്പാകെ ഈ പട്ടിക സമർപ്പിക്കും.

ആശുപത്രിയുടെ അവസ്ഥ മെച്ചപ്പെടുത്താനാകുമോ എന്ന് ഈ മാസം കൂടി ശ്രമിച്ചു നോക്കുമെന്നും കത്തിൽ പറയുന്നു.