മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകൻ ന്യൂഡൽഹി: മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഡൽഹി രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. തുടർച്ചയായ മൂന്നാം തവണയാണ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഴുപതിൽ 62 സീറ്റ് ടിയാണ് എ.എ.പി മൂന്നാം വട്ടവും അധികാരത്തിലെത്തിയത്. എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 53.57 ശതമാനം വോട്ടാണ് എ.എ.പി നേടിയത്. 38.51 ആണ് ബി.ജെ.പിയുടെ വോട്ട് ശതമാനം. ഒരു സീറ്റ് പോലും നേടാനാവാതെ പോയ കോൺഗ്രസിന് 4.26 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് 21,697 […]