play-sharp-fill

ദീപ നിശാന്തിനെതിരെ കേസ്

സ്വന്തം ലേഖകൻ തൃശൂർ: വർഗീയ കലാപം ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തെന്ന പരാതിയിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂർ സിജെഎം കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രിൽ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപക്ക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയർ ചെയ്തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹിന്ദുമതവിശ്വാസികൾക്കു നേരെയുളള ആക്രമണത്തിനുളള […]

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ; ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പ്രളയക്കെടുതിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. ഇതിൽ ആറ് ലക്ഷം വസ്തു വാങ്ങാനും നാല് ലക്ഷം വീട് വയ്ക്കാനുമാണ് നൽകുക. വീടോ സ്ഥലമോ നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

പ്രളയ മേഖല കാണാൻ എന്നെ ക്ഷണിച്ചില്ല അതുകൊണ്ടാണ് വരാഞ്ഞത്; എം.ഐ ഷാനവാസ് എം.പി

സ്വന്തം ലേഖകൻ വയനാട്: പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ അവസ്ഥ കണ്ട് അന്യ സംസ്ഥാനക്കാർ പോലും കരുണകാണിക്കുമ്പോൾ തന്നെ ക്ഷണിച്ചില്ലെന്ന പരിഹാസ്യ ചോദ്യവുമായി വയനാട് എംപി എംഐ ഷാനവാസ്. ‘അറിയിക്കാതെ എങ്ങനെ വരും ഞങ്ങൾ.. അറിയിച്ചാൽ പോരല്ലോ ക്ഷണിക്കണ്ടേ..വയനാട് കളക്ടർ എന്നെ ക്ഷണിച്ചതാണ്’ ദുരന്തബാധിത സ്ഥലം സന്ദർശിക്കാൻ വൈകിയതിനെകുറിച്ച് നാട്ടുകാരുടെ ചോദ്യങ്ങളോട് ഷാനവാസ് പ്രതികരിച്ചത് ഇങ്ങനെയാണ്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിന് സഹായ ഹസ്തം നീട്ടി. ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് പുതപ്പ് നൽകി ഒരു ബംഗാളി മാതൃകയായി. ദേശീയ ദുരന്ത നിവാരണസേന, ഡിഫൻസ് സെക്യൂരിറ്റി […]

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ

  സ്വന്തം ലേഖകൻ കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ചെറുതോണിയിൽ 5 ഷട്ടർ ഉയർത്തി വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും പെരിയാറിന്റെ കൈവഴിയായ എയർ പോർട്ടിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്ങൽ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ല. വ്യാഴാഴ്ച ഹജ് സർവീസ് മുടങ്ങിയതുമൂലം കാത്തുകിടന്ന 410 ഹാജിമാരെ ഇന്നു രാവിലെ 8.30ന് പ്രത്യേക വിമാനത്തിൽ യാത്രയാക്കി. ഇതോടെ ഹജ് വിമാന സർവീസും സാധാരണ നിലയിലായിട്ടുണ്ട്. ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിൻെ റൺവേ ഭാഗത്തേയ്ക്കു വെള്ളം കയറാനുള്ള സാധ്യത മുൻനിർത്തി പ്രത്യേക പമ്പ് […]

നാട്ടകം വിഎച്ച്എസ്ഇയിൽ പത്ത് ലക്ഷത്തിന്റെ പദ്ധതിയുമായി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ വാർഷിക പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും സയൻസ് ലാബ് ഉപകരണങ്ങളുടെയും വിതരണോത്ഘാടനം നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷ ഡോ. പി . ആർ സോന നിർവ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് പള്ളിക്കുന്നേൽ, കെ. കെ പ്രസാദ്, ലീലാമ്മ ജോസഫ്, കൗൺസിലർമാരായ ശങ്കരൻ, അഡ്വ.ടിനോ കെ തോമസ്, പ്രിൻസിപ്പാൾ സജൻ എസ്.നായർ, ഹെഡ്മിസ്ട്രസ് മാരായ ജയലക്ഷ്മി, ജി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.

അമലിഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 25 ഓളം പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: അമലഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന  റോസ് മേരി ആർദ്ര ബസുകളാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോസ് മേരി ബസ് ഏറ്റുമാനൂർ ഭാഗത്തു നിന്നു വരികയായിരുന്നു. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആർദ്ര. എതിർ ദിശയിൽ നിന്നു വന്ന ബസുകൾ നേർക്കൂനേർ കൂട്ടിയിടിക്കുകയായിരുന്നു. റോസ് മേരി ബസ് മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നു ഗാന്ധിനഗർ എസ്.ഐ […]

അമേരിക്കൻ നമ്പരിലെ വാട്‌സ് അപ്പ് തട്ടിപ്പ്: നൈജീരിയക്കാരായ പ്രതികൾ കോട്ടയം പൊലീസിന്റെ പിടിയിൽ; തെളിവില്ലാത്ത തട്ടിപ്പ് പൊക്കിയത് ജില്ലാ പൊലീസിന്റെ മിടുക്ക്; പൊൻതൂവലുമായി കോട്ടയത്തെ പൊലീസ് പട

സ്വന്തം ലേഖകൻ കോട്ടയം: അമേരിക്കൻ നമ്പൻ ഉപയോഗിച്ച് വാട്‌സ്അപ്പ് അക്കൗണ്ട് ഉണ്ടാക്കി കുടമാളൂർ സ്വദേശിയായ മറൈൻ എൻജിനീയറുടെ ഒൻപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശിയടക്കം മൂന്നു പേരെ പിടികൂടിയതായി ഡിവൈഎസ്പി ആർ ശ്രീകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറാണെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ സംഘത്തെ വെസ്റ്റ് എസ്.ഐ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി മുംബെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംഘത്തിന്റെ തലവൻ നൈജീരിയക്കാരൻ ബെഞ്ചമിൻ ബാബഫേമി, കാമുകി പൂനെ സ്വദേശി ശീതൾ, കൂട്ടാളി വിനോദ് […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

എന്തിനാ പൊലീസേ ഇങ്ങനെ പിടിച്ചു പറിക്കുന്നത്: സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് പൊലീസിന്റെ പോക്കറ്റടി; പാർക്കിംഗില്ലാത്ത നഗരത്തിൽ എവിടെ വണ്ടിയിട്ടാലും കൊള്ള

സ്വന്തം ലേഖകൻ കോട്ടയം: പൊളിച്ചിട്ടിരിക്കുന്ന തിരുനക്കര മൈതാനം, ജോസ്‌കോ പാർക്ക് ചെയ്ത ശേഷം മിച്ചമുണ്ടെങ്കിൽ മാത്രം ഇട നൽകുന്ന പഴയ പൊലീസ് സ്റ്റേഷൻ മൈതാനം.. പിന്നെ അല്ലറ ചില്ലറ റോഡരികുകളും.. നഗരത്തിൽ ആകെ വാഹന പാർക്കിഗിനായി സൗകര്യമുള്ളത് ഈ ചെറിയ ഇടങ്ങൾ മാത്രമാണ്. ഇവിടെയാണ് കയ്യിലൊരു മഞ്ഞ കുറിയുമായി പൊലീസ് എത്തുന്നത്. നഗരത്തിൽ അനധികൃത പാർക്കിംഗ് തടയുന്നതിനു പൊലീസ് നടത്തുന്ന ഈ ഇടപെടൽ ഗുണം ചെയ്യുന്നതുമുണ്ട്. പക്ഷേ, ഇവിടെ പ്രശ്‌നമാകുന്നത് കാര്യമായ കുരുക്കില്ലാത്ത സെൻട്രൽ ജംഗ്ഷന്റെയും ഗാന്ധിനസ്‌ക്വയറിന്റെയും ഇടനാഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുള്ള ബുക്ക്ഡ് […]

ഇടുക്കിയിൽ റെഡ് അലർട്ട്; ട്രയൽ റൺ നടത്തിയിട്ടും ജലനിരപ്പ് ഉയരുന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ തുറക്കും; കനത്ത ജാഗ്രത നിർദേശം

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയെങ്കിലും ജലനിരപ്പ് ഉയരുന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ്. ഈ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറു മണി മുതൽ തുറക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷട്ടർ തുറന്ന് സുരക്ഷിതമായ അളവിൽ ജലം പുറത്തുവിടാനാണ് തീരുമാനം. അതേസമയം, ഉച്ചയ്ക്ക് ആരംഭിച്ച ട്രയൽ റൺ ഇന്ന് രാത്രിയും തുടരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുറത്തേക്ക് ഒഴുക്കുന്ന അതേ അളവിൽ തന്നെയാണ് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കി വിടുക. ചെറുതോണി […]