ആശുപത്രികളിൽ ആളില്ലേ ഡോക്ടർ..! എല്ലാവരുടെയും രോഗം മാഞ്ഞു പോയോ..? കൊറോണയെ പേടിച്ച് രോഗികളില്ലാതായി കേരളം; ഭാരതിലും കിംസിലും ജനറൽ ആശുപത്രിയിലും രോഗികളില്ലാക്കാലം: വ്യായാമക്കാരില്ല, നടത്തക്കാരുമില്ല, മരുന്നു വാങ്ങാൻ ആളുമില്ല
എ.കെ ശ്രീകുമാർ കോട്ടയം: കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ കേരളത്തിലെ മറ്റെല്ലാ വ്യാധികളും ഒറ്റയടിയ്ക്കു മാഞ്ഞു പോയ കാഴ്ചയാണ് നാട് കാണുന്നത്. നിറഞ്ഞു കവിഞ്ഞിരുന്ന ആശുപത്രികളിൽ ഇന്ന് ശ്മശാന മൂകതയാണ്. അപകടങ്ങളില്ല, ആരോഗ്യം നശിപ്പിക്കുന്ന ലഹരിയില്ല… എന്തിന് രോഗികളും ഇല്ലാതെയായി..! കോട്ടയം ജില്ലയിലെ കാഴ്ചകൾ തന്നെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകൂം. ഒരു കൊറോണക്കാലത്തെ നിയന്ത്രണം വന്നാൽ മാത്രം മതി കേരളത്തിലെ രോഗികളുടെ എണ്ണം അലിഞ്ഞില്ലാതാകാൻ. ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ ആശുപത്രികളിൽ ഒന്നായിരുന്നു ജനറൽ ആശുപത്രി. ജനറൽ ആശുപത്രിയിലെ അത്യാഹിത […]