play-sharp-fill
കൊവിഡ് 19; ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകി: മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ സി ജോസഫ് നിരീക്ഷണത്തിൽ

കൊവിഡ് 19; ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകി: മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ സി ജോസഫ് നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയതിനാൽ നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


 

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ സി ജോസഫിന്റെ മുറിയിൽ പോകുകയും ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. കെ സി ജോസഫിന് കൊവിഡിന്റെ ലക്ഷണങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിരോധമെന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചതെന്നും കെ സി ജോസഫ് അറിയിച്ചു. മാർച്ച് പതിനൊന്നിനാണ് ഇടുക്കിയിലെ പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയത്. തുടർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധർണയിൽ ഉൾപ്പടെ പങ്കെടുത്തിരുന്നു. 26നാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് വിവിധ ജില്ലകളിലൂടെ യാത്രചെയ്തിരുന്നെന്ന് കണ്ടെത്തി. രോഗബാധിതൻ പ്രമുഖരുൾപ്പെടെ വളരെയധികം ആളുകളുമായി ബന്ധപെട്ടിട്ടുണ്ട്. ഇതുവരെ 3 പേർക്കാണു ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇടുക്കിക്കാരൻറെ റൂട്ട് മാപ്പ് കണ്ടെത്താനാകാതെ അധികൃതർ.

അട്ടപ്പാടിയിൽ എത്തിയതിന്റെ മാത്രം തയ്യാറാക്കി, മാർച്ച് എട്ടിന് കക്കുപ്പടി ലോഡ്ജിൽ മൂലഗംഗൽ ഊരിലെ അംഗൻവാടിയിലെ ചടങ്ങിൽ പങ്കെടുത്തു.പാലക്കാട്‌ഷോളയൂർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ ,ആലുവ, മാവേലിക്കര,തൊടുപുഴ,ചെറുതോണി തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് രോഗബാധിതൻ കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ യാത്ര ചെയ്തത്.