play-sharp-fill
സംസ്ഥാനത്ത് ശനിയാഴ്ച ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, മലപ്പുറം, കാസർഗോഡ്‌ ,പാലക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു: മദ്യാസക്തി കൂടിയവർക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ശനിയാഴ്ച ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, മലപ്പുറം, കാസർഗോഡ്‌ ,പാലക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു: മദ്യാസക്തി കൂടിയവർക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 2, കൊല്ലം, മലപ്പുറം, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽ ഓരോ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


 

കേരളത്തിൽ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ച ദിവസമാണിന്ന്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ച സംഭവം നിർഭാഗ്യകരവും ദുഃഖകരവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാർച്ച് 16-ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു ഇദ്ദേഹം. മാർച്ച് 22-നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹത്തിൻറെ ഭാര്യയും ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഓൺലൈൻ ടാക്‌സി ഡ്രൈവറും കൊവിഡ് രോഗത്തിന് ചികിത്സയിലാണ്. രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചത്.

കോവിഡിൻറെ പശ്ചാത്തലത്തിൽ പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ചിലയിടങ്ങളിൽ പത്രവിതരണം തടസപ്പെടുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.പത്രം അവശ്യസർവീസാണ് . ചില റെസിഡൻസ് അസോസിയേഷനുകൾ പത്രവിതരണത്തെ തടസപ്പെടുത്തിയിട്ടുണ്ട് . ഇത്തരം നടപടികൾ പാടില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കമ്മ്യൂണിറ്റി കിച്ചണുകളിൽ ആൾക്കുട്ടം ഒഴിവാക്കണം. 125 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അർഹതയുള്ളവർക്ക്് ഭക്ഷണം നൽകണം. ചുമതലയുള്ളവർ മാത്രം കമ്മ്യൂണിറ്റി കിച്ചണിൽ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ആദ്യ കൊവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.സർവീസ് പെൻഷൻ എപ്രിൽ രണ്ടു മുതൽ വിതരണം ചെയ്യും. കർണാടക ഉറപ്പ് പാലിക്കാതെ മണ്ണിട്ട് ഗാതാഗതം തടസപ്പെടുത്തി. ഇന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് വിചാരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യതീശ് ചന്ദ്രയുടെ നടപടിയേയും വിമർശിച്ചു മുഖ്യമന്ത്രി. പൊലീസിന്റെ യശസിന് അത് മങ്ങൽ ഏൽപ്പിച്ചു.അത്തരം രീതികൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞുസൗജന്യ റേഷൻ അരി വിതരണം എപ്രിൽ ആദ്യം നടത്തും.കിറ്റുകൾ വേണ്ടാവത്തവർ അറിയിക്കണം അനാവശ്യമായി കിറ്റുകൾ വാങ്ങരുത്. ആത്മഹത്യ പ്രവർണതയുള്ളവർക്ക് ഡോക്ടർമാരുടെ നിർദേശം പ്രകാരം മദ്യം നൽകും.

 

വാർ റൂം പ്രവർത്തനം വിപുലമാക്കും. കോവിഡ് ബാധിതരുടെ പേര് വിവരം പുറത്തു വിടില്ല.മരുന്നുകളുടെ കാര്യത്തിൽ ക്ഷാമം വരാതെയിരിക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്ക് കൊറോണ എന്ന പേരിൽ ഇതിനായി റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉൾപ്പെടെ സജ്ജീകരിക്കും രോഗം ബാധിച്ചവരുടെ എണ്ണം കുറഞ്ഞങ്കിലും ആശങ്ക മാറിയിട്ടില്ലരോഗ വ്യാപനം തടയാൻ സമൂഹം കരുതൽ എടുക്കുന്നുണ്ട് എന്ന്‌
മുഖ്യമന്ത്രി പറഞ്ഞു.