video
play-sharp-fill

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധി; എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികൾക്കും നിയന്ത്രണം; കൊറോണ ബാധിതരുമായി അടുത്തിടപഴകിയ കുട്ടികൾക്ക് പ്രത്യേക പരീക്ഷ

തേർഡ് ഐ ബ്യൂറോ കോട്ടയം: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടർച്ചയായ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ അംഗൻവാടി, പോളിടെക്‌നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് ഒൻപതു മുതൽ 11 വരെ അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള […]

ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതരോടൊപ്പം യാത്ര ചെയ്തവർ ചെങ്ങളം സ്വദേശികൾ: മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ;  ഇവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു; കൊറോണ ബാധിതർ മുണ്ടക്കയത്തെത്തിയതെന്നത് ആദ്യം ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇറ്റലിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ കൊറോണ ബാധിതരായ ബന്ധുക്കളെ കൂട്ടിക്കൊണ്ടു വന്നത് ചെങ്ങളം സ്വദേശികളായ കുടുംബമെന്ന് കണ്ടെത്തൽ. കോട്ടയം നഗരത്തിൽ ചെങ്ങളം സ്വദേശികളായ ഇവരെ കണ്ടെത്തിയ ആരോഗ്യ വകുപ്പ്, മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ രോഗബാധിതരായ ഇറ്റലിയിൽ നിന്നും എത്തിയ കുടുംബം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തിനും ആറാട്ടിനു തിരുനക്കര ശിവനെ എഴുന്നെള്ളിക്കണം; തിരുനക്കര ആനപ്രേമി സംഘം

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തിനും ആറാട്ടിനും ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെ എഴുന്നെള്ളിക്കണമെന്നു തിരുനക്കര ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡിനും ക്ഷേത്ര ഉപദേശക സമിതിയ്ക്കും നിവേദനം നൽകാനും ആനപ്രേമി സംഘം തീരുമാനിച്ചു. കോട്ടയം അയ്യപ്പ സേവാ സംഘം ഹാളിൽ ചേർന്ന തിരുനക്കര ആന പ്രേമി സംഘത്തിന്റെ ആദ്യ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. യോഗത്തിൽ ജയൻ തടത്തും കുഴിയുടെ അധ്യക്ഷത വഹിച്ചു. സുഖ ചികിത്സയ്ക്ക് ശേഷം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിചേരുന്ന ഗജരാജൻ […]

ഇടതു പക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ ബദൽ രാജ്യത്തിന് മാതൃക: അഡ്വ.ഷീജ അനിൽ

സ്വന്തം ലേഖകൻ കോട്ടയം: ഇടതു പക്ഷ സർക്കാരിൻ്റെ സ്ത്രീപക്ഷ ബദൽ രാജ്യത്തിനാകെ മാതൃകയാണെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ഷീജ അനിൽ അഭിപ്രായപ്പെട്ടു. മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എസ്.ഇ.റ്റി.ഒ.യുടെ നേതൃത്യത്തിൽ ജീവനക്കാരും അധ്യാപകരും ‘നീതി, തുല്യത, ഭരണഘടന ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി ഇവർ. എഫ്.എസ്.ഇ.റ്റി.ഒ.ജില്ലാ പ്രസിഡൻറ് കെ.വി.അനീഷ് ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതം പറഞ്ഞു. കെ.എം.സി.എസ്.യു.സംസ്ഥാന കമ്മിറ്റിയംഗം […]

പൈപ്പ് ലൈനുകൾ മാറ്റൽ പദ്ധതി പ്രദേശം സന്ദർശിച്ച് ഉമ്മൻചാണ്ടിയും,ചാഴികാടനും

സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം ഏറ്റുമാനൂർ റോഡിന്റെ ആധുനികവത്കരണ പ്രവർത്തികളുടെ ഭാഗമായി ആറുമാനൂർ മുതൽ അയർക്കുന്നം വരെയുള്ള ടാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്നതിനായി മുൻമുഖ്യമന്ത്രിയും സ്ഥലം എം.എൽ.എ യുമായ ഉമ്മൻചാണ്ടി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.   നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്ലാന്റ് ആറുമാനൂർ മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ നിർമ്മാണം എത്രയും വേഗത്തിലാക്കുമെന്നും ശേഷം അയർക്കുന്നം ഏറ്റുമാനൂർ റോഡിന്റെ ആധുനിക രീതിയിൽ ഉള്ള ടാറിംഗ് ഉടൻ ആരംഭിക്കുമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, എം.പി തോമസ് ചാഴികാടനും അറിയിച്ചു. […]

വനിതാ ദിനത്തിൽ ചരിത്രമെഴുതി ദക്ഷിണ റെയിൽവേ ; മരിയ ഗെരോത്തിയുടെയും സംഘത്തിന്റെയും നിയന്ത്രണത്തിൽ കുതിച്ച് വേണാട് എക്‌സ്പ്രസ്‌

സ്വന്തം ലേഖകൻ എറണാകുളം : അന്താരാഷ്ട വനിതാ ദിനത്തിൽ ചരിത്രമെഴുതിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. കേരളത്തിലാദ്യമായി വനിതാ ദിനത്തിൽ വനിതകളുടെ പൂർണ നിയന്ത്രണത്തിൽ ട്രെയിൻ ട്രാക്കിലിറങ്ങിയിരിക്കുകയാണ്. ദക്ഷിണ റെയിൽവേയുടെ വേണാട് എക്‌സ്പ്രസിന്റെ എറണാകുളത്ത് നിന്ന് ഷൊർണൂർ വരെയുള്ള യാത്രയാണ് വനിതകളുടെ നിയന്ത്രണത്തിൽ നടന്നത്. എറണാകുളം വരാപ്പുഴ സ്വദേശി മരിയ ഗെരോത്തിയുടെ നേതൃത്വത്തിലാണ് വേണാട് എക്‌സ്പ്രസ് വനിതാ ദിനത്തിൽ കുതിച്ചത്. ലോക്കോ പൈലറ്റ്, അസി. ലേക്കോ പൈലറ്റ്, ഗാർഡ്, പോയിന്റ്‌സ്‌മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ, ടി ടി ഇ എല്ലാം വനിതകളുടെ നിയന്ത്രണത്തിൽ തന്നെ. സുരക്ഷയ്ക്കായി […]

തിരിച്ചുവിളിച്ച് അംഗത്വം നൽകിയാലും ഇനി അമ്മയിലേക്കില്ല : നിലപാട് കടുപ്പിച്ച് രമ്യാ നമ്പീശൻ

സ്വന്തം ലേഖകൻ കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനായ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധം അറിയിച്ച് നടി രമ്യാ നമ്പീശൻ രംഗത്ത്. അമ്മ സംഘടന തിരിച്ച് വിളിച്ച് അംഗത്വം നൽകിയാലും താനത് സ്വീകരിക്കില്ലെന്ന് താരം വ്യക്തമാക്കി. അമ്മ സംഘടനയുടെ നടപടിയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് രമ്യാ നമ്പീശൻ രംഗത്ത് വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ആരോപിക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ വീണ്ടും അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രേവതി, പത്മപ്രിയ തുടങ്ങി നിരവധി പ്രമുഖ […]

ആ കുഞ്ഞ് വളരട്ടെ അച്ഛന്റെ ക്രൂരതകൾ അറിയാതെ നന്മയുള്ള മകളായി ; വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: തെലങ്കാനയിൽ ഇരുപത്തിയാറുകാരിയായ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകി. കൊലക്കേസിലെ രണ്ടാം പ്രതിയായ ചെന്നകേശവുലുവിന്റെ ഭാര്യയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശേഷം യുവതിയും മകളും സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസമാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞും അമ്മയും ആരോഗ്യവതിയായിരിക്കുന്നുവെന്ന് ഡോക്ടർ അറിയിച്ചു. സംഭവം നടക്കുന്ന സമയം ചെന്നകേശവുലുവിന്റെ ഭാര്യ ഗർഭിണിയായിരുന്നു.നാരായൺപേട്ട് ജില്ലയിലെ മക്തൽ മണ്ഡലമായ ഗുഡിഗണ്ട്‌ല ഗ്രാമമാണ് ചെന്നകേശവലുവിന്റെ സ്വദേശം. യുവതി നാരായൺപേട്ട് ജില്ലയിലായിരുന്നു താമസിച്ചിരുന്നത്. പോക്‌സോ […]

കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും ; രോഗബാധിതർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊറോണ ബാധിച്ച് ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ട സ്വദേശികളെ കൂട്ടിക്കൊണ്ട് വരുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയവരാണിവർ. ഇറ്റലിയിൽ നിന്നും വന്നവരെ സ്വീകരിക്കാൻ സഹോദരി, ഭർത്താവ്, മകൻ എന്നിവരാണ് കോട്ടയത്ത് നിന്നും പോയത്. രോഗ ബാധിതർ സഞ്ചരിച്ച കാറിലെ ഡ്രൈവറെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ ഇറ്റലിയിൽ നിന്നും എത്തിയവർ സഞ്ചരിച്ച സ്ഥലങ്ങളും […]

മരക്കാറിന്റെ ട്രെയിലർ കണ്ടപ്പോൾ എനിക്ക് നിങ്ങളോടുള്ള ആരാധന വർദ്ധിച്ചിരിക്കുകയാണ് ; ലാലേട്ടനെ വാനോളം പുകഴ്ത്തി അമിതാഭ് ബച്ചൻ

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മരക്കാറിന്റെ ട്രെയിലർ കണ്ടതിന് ശേഷം ലാലേട്ടനെ പുകഴ്ത്തി അമിതാഭ് ബച്ചനും രംഗത്ത് വന്നിരിക്കുകയാണ്. ബോളിവുഡിന്റെ ബിഗ് ബി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ‘എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മോഹൻലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. […]