പൈപ്പ് ലൈനുകൾ മാറ്റൽ പദ്ധതി പ്രദേശം സന്ദർശിച്ച് ഉമ്മൻചാണ്ടിയും,ചാഴികാടനും

പൈപ്പ് ലൈനുകൾ മാറ്റൽ പദ്ധതി പ്രദേശം സന്ദർശിച്ച് ഉമ്മൻചാണ്ടിയും,ചാഴികാടനും

സ്വന്തം ലേഖകൻ

അയർക്കുന്നം: അയർക്കുന്നം ഏറ്റുമാനൂർ റോഡിന്റെ ആധുനികവത്കരണ പ്രവർത്തികളുടെ ഭാഗമായി ആറുമാനൂർ മുതൽ അയർക്കുന്നം വരെയുള്ള ടാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്നതിനായി മുൻമുഖ്യമന്ത്രിയും സ്ഥലം എം.എൽ.എ യുമായ ഉമ്മൻചാണ്ടി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു.

 

നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ പ്ലാന്റ് ആറുമാനൂർ മീനച്ചിലാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയുടെ നിർമ്മാണം എത്രയും വേഗത്തിലാക്കുമെന്നും ശേഷം അയർക്കുന്നം ഏറ്റുമാനൂർ റോഡിന്റെ ആധുനിക രീതിയിൽ ഉള്ള ടാറിംഗ് ഉടൻ ആരംഭിക്കുമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, എം.പി തോമസ് ചാഴികാടനും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും പദ്ധതി പ്രദേശം ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവരോടൊപ്പം സന്ദർശിച്ചു പണികൾ വിലയിരുത്തി. ജോയി കൊറ്റത്തിൽ, ജെയിംസ് കുന്നപ്പള്ളി, ജിജി നാഗമറ്റം, ജോസ് കുടകശ്ശേരി,ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ,

ഷൈലജ റെജി ഗീത രാധാകൃഷ്ണൻ, ജോസഫ് ചാമക്കാല,ജോസ് കൊറ്റം,ജോളി ജോർജ്ജ്, എബ്രഹാം ഫിലിപ്പ്, കെ.സി ഐപ്പ് ,മുരളീകൃഷ്ണൻ ജോണി എടേട്ട്, ഷിനു ചെറിയാന്തറയിൽ,സണ്ണി മരങ്ങാട്ടിൽ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.