ഇനി ഉല്ലസിക്കാം കേരളീയർക്കും ; സംസ്ഥാനത്ത് പബ്ബുകൾ ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പബുകൾ തുടങ്ങുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബവ്‌റിജസ് കോർപ്പറേഷനിൽ മികച്ച സൗകര്യം ഒരുക്കുന്നതിനെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. ബെംഗളൂരുവിലും മറ്റും ഉള്ളതു പോലെയുള്ള പബ്ബുകൾ കേരളത്തിലും തുടങ്ങുന്നതിനെപ്പറ്റി ആലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഐടി ഉദ്യോഗസ്ഥരെപ്പോലെ രാത്രി ഏറെ വൈകിയും ജോലി ചെയ്യേണ്ടി വരുന്നവർക്ക് ജോലി കഴിഞ്ഞ് ഉല്ലസിക്കാൻ തോന്നിയാൽ അതിനുള്ള സൗകര്യമില്ലെന്നും അത് പരിഹരിക്കാനായി പബ്ബുകൾ തുടങ്ങാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ മദ്യവിമുക്തിയെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. […]