play-sharp-fill
മുഴപ്പിലങ്ങാട് കടലില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മുഴപ്പിലങ്ങാട് കടലില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക

തലശേരി: മുഴപ്പിലങ്ങാട് കടലില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

പയ്യാമ്പലം പള്ളിയാംമൂല സീബ്രാസ് റിസോര്‍ട്ടിന് മുന്‍പിലുള്ള കടല്‍ തീരത്ത് തിങ്കളാഴ്ച്ച വൈകുനേരമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും തിങ്കളാഴ്‌ച്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്‌ച്ച കല്ലുമ്മക്കായ പറിക്കാനായി കടലില്‍ ഇറങ്ങിയ മുഴപ്പിലങ്ങാട് വടക്കെ തയ്യില്‍ വീട്ടില്‍ രാഗേഷിനെയാ (45) ണ് കാണാതായത്. തിങ്കളാഴ്‌ച്ച രാവിലെ തോട്ടട ബീച്ചിനു സമീപം മൃതദേഹം കണ്ടെത്തിയെന്ന വിവരമുണ്ടായിരുന്നുവെങ്കിലും കോസ്റ്റു ഗാര്‍ഡും മത്സ്യത്തൊഴിലാളികളും അവിടേക്ക് എത്തിയെങ്കിലും മൃതദേഹമുണ്ടായിരുന്നില്ല.

ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്‌ച്ച രാവിലെ മുഴപ്പിലങ്ങാടിയിൽ തന്നെ വീണ്ടും തിരച്ചില്‍ തുടങ്ങിയത്. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം കണ്ണുര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.