കോട്ടയം മുനിസിപ്പാലിറ്റി വാർഡ് നാല് കേന്ദ്രമാക്കി അർബൻ ഹെൽത്ത്‌ സെൻ്ററിൻ്റെ കീഴിൽ സബ്‌സെൻ്റർ പ്രവർത്തനം ആരംഭിച്ചു

കോട്ടയം മുനിസിപ്പാലിറ്റി വാർഡ് നാല് കേന്ദ്രമാക്കി അർബൻ ഹെൽത്ത്‌ സെൻ്ററിൻ്റെ കീഴിൽ സബ്‌സെൻ്റർ പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖിക

കോട്ടയം: മുനിസിപ്പാലിറ്റി വാർഡ് നാല് കേന്ദ്രമാക്കി അർബൻ ഹെൽത്ത്‌ സെൻ്ററിൻ്റെ കീഴിൽ സബ്‌സെൻ്റർ പ്രവർത്തനം തുടങ്ങി.

തിങ്കൾ മുതൽ ശനി വരെ ഉള്ള ദിവസങ്ങളിൽ വിവിധ ക്ലിനിക് സേവനം ലഭിക്കും. വാർഡ് കൗൺസിലറും മുനിസിപ്പൽ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സിന്ധു ജയകുമാറിൻ്റെ അധ്യക്ഷധയിൽ കൂടിയ യോഗത്തിൽ എൻഎച്ച്എം ജില്ല പ്രോഗ്രാം മാനേജർ ഡോ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല ആർദ്രo പ്രോഗ്രാം മാനേജർ ഡോക്ടർ അജയമോഹൻ, പെരുമ്പായികാട് അർബൻ പബ്ലിക് ഹെൽത്ത്‌ സെന്റർ ഡോക്ടർ സജ്ന ഷാഹുൽ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ഗീത, അർബൻ സൂപ്പർവൈസർ ജെ ശ്രീലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ യുഎച്ച്എം ജില്ല കോർഡിനേറ്റർ ബിന്ദു സി പി നന്ദി രേഖപ്പെടുത്തി.