play-sharp-fill
കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം നടുറോഡിൽ ഡ്യൂക്ക് ബൈക്കുമായി യുവാവിൻ്റെ അഭ്യാസപ്രകടനം; ഡ്യൂക്ക് ബൈക്ക് വാങ്ങി നല്കിയില്ലെങ്കിൽ കിഡ്നി വിൽക്കുന്ന് പെയിൻ്റിംഗ് തൊഴിലാളിയായ പിതാവിനോട് മകൻ്റെ ഭീഷണി; അഭ്യാസിയെ കൈയ്യോടെ പൊക്കി മോട്ടാർ വാഹന വകുപ്പ്

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം നടുറോഡിൽ ഡ്യൂക്ക് ബൈക്കുമായി യുവാവിൻ്റെ അഭ്യാസപ്രകടനം; ഡ്യൂക്ക് ബൈക്ക് വാങ്ങി നല്കിയില്ലെങ്കിൽ കിഡ്നി വിൽക്കുന്ന് പെയിൻ്റിംഗ് തൊഴിലാളിയായ പിതാവിനോട് മകൻ്റെ ഭീഷണി; അഭ്യാസിയെ കൈയ്യോടെ പൊക്കി മോട്ടാർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: നടുറോഡിൽ ഡ്യൂക്ക് ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കൈയ്യോടെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.

റോഡില്‍ ബൈക്ക് സ്റ്റംണ്ടിംഗ് നടത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് മോട്ടോർ വകുപ്പിൻ്റെ ശ്രദ്ധയിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലോഗോസ് ഭാഗത്തേയ്‌ക്കുള്ള റോഡിലാണ് യുവാവ് മുന്‍ ചക്രങ്ങള്‍ ഉയര്‍ത്തി ബൈക്ക് ഓടിച്ച്‌ അഭ്യാസ പ്രകടനം നടത്തിയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീഡിയോ പകര്‍ത്തി നല്‍കി. സോഷ്യല്‍ മീഡിയായില്‍ വീഡിയോ കണ്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ തപ്പിയെടുത്തു. എന്‍ഫോഴ്‌സ്‌മെൻ്റ് ആ‌ര്‍.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തില്‍ അയ്‌മനം സ്വദേശിയായും ബി.ബി.എ വിദ്യാര്‍ത്ഥിയുമായ ഇയാളുടെ വീട്ടിലെത്തി നേരിട്ട് നോട്ടീസ് നല്‍കി.

ഇനി ലൈസന്‍സ് സസ്പെന്റു ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കേണ്ടത് കോട്ടയം ആര്‍.ടി.ഒ ആണ്

പെയിൻ്റിംഗ് തൊഴിലാളിയുടെ മകനാണ് ബൈക്കുടമ. ഡ്യൂക്ക് ബൈക്ക് തന്നെ വാങ്ങി നല്‍കിയില്ലെങ്കില്‍, കിഡ്‌നി വിറ്റ് വാങ്ങുമെന്നായിരുന്നു മാതാപിതാക്കള്‍ക്കു മുന്നില്‍ ഇയാളുടെ ഭീഷണി.

തുടര്‍ന്ന് നിവൃത്തിയില്ലാതെ വാങ്ങിക്കൊടുക്കുകയായിരുന്നു. മകന്‍ ഡ്യൂക്ക് ബൈക്ക് ഉപയോക്താക്കളുടെ കൂട്ടായ്മയില്‍ അംഗമാണെന്നും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ മോട്ടോർ വാഹന വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.