play-sharp-fill

ഐപിഎൽ ലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി താംബെ

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുംബൈയുടെ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ. ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയതോടെയാണ് താംബെ ഈ നേട്ടം സ്വന്തമാക്കിയത്. 48 വയസാണ് ഇക്കുറി ലേലത്തിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങുമ്പോൾ താംബെയുടെ പ്രായം. 7 വർഷങ്ങൾക്ക് മുൻപ് 41-ം വയസിൽ ഐപിഎല്ലിൽ അരങ്ങേറി, ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും താംബെ സ്വന്തമാക്കിയിട്ടുണ്ട്. അടിസ്ഥാന വിലയായ 20 […]

നഴ്‌സ്മാർക്കുമാർക്ക് പിന്തുണയുമായി സീറോ മലബാർ ഫരീദാബാദ് രൂപത ; ആർച്ച് ബിഷപ്പ് മാർ കുരിയാക്കോസ് ഭരണിക്കുളങ്ങര സഹായങ്ങൾ വാഗ്ദാനം ചെയ്തു

  സ്വന്തം ലേഖകൻ ഡൽഹി : നഴ്‌സുമാർക്ക് പിന്തുണയുമായി സീറോ മലബാർ ഫരീദാബാദ് രൂപത. സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു എൻ എ യുടെ നേതൃത്വത്തിൽ ഡൽഹിയിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തി വരുന്ന സമരത്തിന് സീറോ മലബാർ ഫരീദാബാദ് ആർച്ചുബിഷപ്പ് മാർ കുരിയാക്കോസ് ഭരണികുളങ്ങര എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ആതുര സേവന രംഗത്ത് സുസ്ത്യർഹമായ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ […]

മംഗളൂരുവിൽ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു

  സ്വന്തം ലേഖകൻ മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവിൽ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു. സിറ്റി കോർപറേഷൻ ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് ബിനോയ് വിശ്വത്തെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ എട്ടിനാണ് ലാൽബാഗിലാണ് സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തിയത്. കർണാടക സിപിഐ സംസ്ഥാന സെക്രട്ടറിയെയും 10 പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബർക്കെ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.

ഇനി എവർട്ടനെ പരിശീലിപ്പിക്കാൻ ആൻചലോട്ടി

  സ്വന്തം ലേഖകൻ കാർലോ ആൻചലോട്ടിയെ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് എവർട്ടന്റെ പരിശീലകനായി നിയമിച്ചു. മാർക്കോ സിൽവയെ പുറത്താക്കിയ ഒഴിവിലേക്കാണ് വിഖ്യാത ഇറ്റാലിയൻ പരിശീലകന്റെ വരവ്. നേരത്തെ നാപ്പോളി പരിശീലകനായിരുന്ന ആൻചലോട്ടിയെ ക്ലബ് ചാമ്ബ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ പുറത്താക്കിയരുന്നു. തുടർന്നാണ് അൻചലോട്ടിയുടെ ഇംഗ്ലണ്ടിലേക്കുള്ള മടങ്ങിവരവ്. നേരത്തെ സൂപ്പർ ക്ലബ് ചെൽസി പരിശീലകനായി ആൻചലോട്ടി ഇംഗ്ലണ്ടിലുണ്ടായിരുന്നു. ചെൽസിയിലെ പ്രീമിയർ ലീഗ്, എഫ്.എ കപ്പ് ജേതാക്കളാക്കാൻ അന്ന് ആൻചലോട്ടിക്ക് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റെ പരിശീലകനെന്ന നിലയിലാണ് ആൻചലോട്ടി ശ്രദ്ധേയനായത്. മിലാനെ രണ്ട് […]

കൊച്ചിൻ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ് ഒഴിവുകൾ

  സ്വന്തം ലേഖകൻ കൊച്ചിൻ ദേവസ്വം ബോർഡിലെ എൽ.ഡി. ക്ലാർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ്, എൽ.ഡി.ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് നേരിട്ടും തസ്തികമാറ്റം വഴിയുളള നിയമനത്തിനും, കൂടൽമാണിക്യം ദേവസ്വത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നേരിട്ടുളള നിയമനത്തിനുളള വിജ്ഞാപനം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറപ്പെടുവിച്ചു. എൽ.ഡി.ക്ലാർക്ക് തസ്തികയിൽ എസ്.എസ്.എൽ.സിയും എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ എസ്.എസ്.എൽ.സി, ടൈപ്പ്റൈറ്റിങ് മലയാളം (ലോവർ), ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ), കമ്ബ്യൂട്ടർ വേഡ്പ്രോസസിങ് എന്നിവയുമാണ് യോഗ്യത. തസ്തികമാറ്റം വഴിയുളള നിയമനത്തിന് അപേക്ഷിക്കുന്നവർ കൊച്ചിൻ ദേവസ്വം ബോർഡിലെ താഴ്ന്ന ശമ്ബളക്കാരായ സ്ഥിരം ക്ഷേത്രജീവനക്കാർ ആയിരിക്കണം. കൂടൽമാണിക്യം ദേവസ്വം […]

വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം : കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നു

  സ്വന്തം ലേഖകൻ കൊച്ചി: വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം . കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നതായി ആരോപണം. കൊച്ചി പുല്ലേപ്പടിയിലുള്ള ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്‌കൂൾ ഉൾപ്പെട്ട ഖദീജാ ബായ് ട്രസ്റ്റിന്റെ 500 കോടി വില വരുന്ന വഖഫ് വസ്തുക്കൾ കൈമാറ്റം ചെയ്‌തെന്ന് ആരോപിച്ച് ഫയൽ ചെയ്തിരുന്ന കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നു. അനധികൃതമായി വിദേശ പണം ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി യത്തീംഖാനയുടെ പേരിൽ സ്വരൂപിച്ചിട്ടുണ്ടെന്നും വിലമതിക്കാനാവാത്ത വഖഫ് വസ്തുക്കൾ അനധികൃതമായി […]

കേരള എൻ.ജി.ഒ അസോസിയേഷൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ സായാഹ്ന കൂട്ടായ്മ നടത്തി

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായ ബഹുസ്വരതയും മതേതരത്വവും തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കരയിൽ സായാഹ്ന കൂട്ടായ്മ നടത്തി. ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.മാത്യം , ഡി.സി.സി. ഭാരവാഹികളായ ജി.ഗോപകുമാർ , ജോണി ജോസഫ് , എൻ.എസ്. ഹരിശ്ചന്ദ്രൻ , അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. ഉദയസൂര്യൻ , കെ.പി.എസ്.റ്റി.എ. സംസ്ഥാന സെക്രട്ടറി സാബു […]

യുവ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കത്തിച്ച സംഭവം : പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

  സ്വന്തം ലേഖിക ഹൈദരാബാദ്:യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തെലങ്കാന ഹൈകോടതി ഇടപെടൽ. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം രണ്ടാമത്തെ പോസ്റ്റ്മോർട്ടം നടത്താൻ അധികൃതരോട് ഹൈകോടതി ആവശ്യപ്പെട്ടു. റീ പോസ്റ്റ്മോർട്ടം നടത്താൻ ഡൽഹി എയിംസിൽ നിന്നുള്ള മൂന്നംഗ ഫോറൻസിക് വിദഗ്ധരടങ്ങിയ മെഡിക്കൽ ടീമിനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജികളെ തുടർന്ന് നാല് പ്രതികളുടെയും മൃതദേഹങ്ങൾ ഹൈകോടതി ഉത്തരവനുസരിച്ച് സർക്കാർ […]

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് മലേഷ്യ വിട്ടുനിൽക്കണമെന്ന്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

  സ്വന്തം ലേഖകൻ കോലാംലംപൂർ: പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. കഴിഞ്ഞ എഴുപത് വർഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാർദത്തോടെ ജീവിച്ച ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീർ മുഹമ്മദ് ചോദിച്ചു. ഈ നിയമം കാരണം ജനങ്ങൾ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിൽ നടന്ന 2019 കോലാലംപൂർ ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ദുഖകരമാണെന്നും മഹാതീർ വ്യക്തമാക്കി. അതേസമയം, പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര […]

ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം ; നടപടികൾക്കൊരുങ്ങി ബാങ്കുകൾ

  സ്വന്തം ലേഖകൻ കോട്ടയം : ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം. നടപടികൾക്കൊരുങ്ങി ബാങ്കുകൾ. ബാങ്കുകളുടെ കെ.വൈ.സി ( Know your customer ) അപേക്ഷകളിൽ ഇനി മുതൽ മതം രേഖപ്പെടുത്തണം. ബാങ്കിന് നിക്ഷേപകൻ നൽകേണ്ട രേഖയാണ് നൊ യുവർ കസ്റ്റമർ അഥവാ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളിൽ വൈകാതെ തന്നെ ബാങ്കുകൾ പുതിയ കോളം ഉൾപ്പെടുത്തും. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികൾക്കാണ് ബാങ്കുകൾ തയ്യാറെടുക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലീം […]