പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ;  ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് മലേഷ്യ വിട്ടുനിൽക്കണമെന്ന്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് മലേഷ്യ വിട്ടുനിൽക്കണമെന്ന്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

 

സ്വന്തം ലേഖകൻ

കോലാംലംപൂർ: പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനെ വിമർശിച്ച് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. കഴിഞ്ഞ എഴുപത് വർഷത്തോളം ഒരു പ്രശ്നവുമില്ലാതെ സൗഹാർദത്തോടെ ജീവിച്ച ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീർ മുഹമ്മദ് ചോദിച്ചു. ഈ നിയമം കാരണം ജനങ്ങൾ മരിച്ചുവീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയിൽ നടന്ന 2019 കോലാലംപൂർ ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ദുഖകരമാണെന്നും മഹാതീർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിൽനിന്ന് മലേഷ്യ വിട്ടുനിൽക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.