play-sharp-fill

ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

  സ്വന്തം ലേഖിക കിളിമാനൂർ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. പറണ്ടക്കുഴി ചരുവിള പുത്തൻവീട്ടിൽ ശശിയുടെ മകൻ സഞ്ചു (30) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറണ്ടക്കുഴി ഷിബു വിലാസത്തിൽ ഷിബുവിന് (39)ഗുരുതര പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ തട്ടത്തുമല പറണ്ടക്കുഴി ശാസ്താംപൊയ്ക അരോഗ്യ ഉപകേന്ദ്രത്തിന് മുന്നിലായിരുന്നു സംഭവം. സഞ്ചുവിന്റെ നാട്ടുകാരും ഇറച്ചിവെട്ടുകാരുമായ അൽഅമീൻ, അൽ മുബീൻ, മുഹമ്മദ് ജാസിം എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അൽഅമീൻ, മുഹമ്മദ് ജാസിം […]

സെക്‌സ് റാക്കറ്റ് സി.പി.എമ്മിന്റെ പോഷകസംഘടനായി മാറുന്നു , മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെപ്പറ്റി സംസാരിക്കാൻ ധാർമ്മികതയില്ല ; കുമ്മനം രാജശേഖരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം കാമഭ്രാന്താലായമായെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മികതയില്ലെന്നും സി.പി.എം വേട്ടക്കാരുടെ പാർട്ടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷക സംഘടനയായി മാറുന്നുവെന്നും കുമ്മനം കൂട്ടിച്ചേർത്തു. വാളയാർ കേസിൽ പെൺകുട്ടികളുടെ വീട് സന്ദർശിക്കുന്നതിനായി എത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പോലും സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒരുക്കിയില്ല. ദേശീയ ബാലാവകാശ കമ്മീഷൻ വാളയാറിലെത്തിയപ്പോൾ, മുഖ്യമന്ത്രി […]

മഹാരാഷ്ട്രയിൽ തർക്കം മുറുകുന്നു ; ബി.ജെ.പിയില്ലാതെയും സർക്കാർ രൂപീകരിക്കാം : മുന്നറിയിപ്പുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ തർക്കം മുറുകുന്നു.മുഖ്യന്ത്രിപദമടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യം ശിവസേന വീണ്ടും ഉയർത്തിയതോടെ, അയഞ്ഞെന്നു കരുതിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെയായിരിക്കും.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട മൂന്നിൽ രണ്ട് […]

പെരിയ ഇരട്ടക്കൊല : പ്രതികൾക്ക് കുരുക്ക് മുറുകുന്നു ; ക്രൈംബ്രാഞ്ച് കുറ്റപത്രം സി.ബി.ഐയ്ക്ക് കൈമാറി

സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രമുൾപ്പെടെയുള്ള ഫയലുകൾ ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറി. ഇതോടെ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. മുഴുവൻ ഫയലുകളും സി.ബി.ഐക്ക് കൈമാറിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്കു പരിഗണിക്കാനാവില്ല. ശരത്ത് ലാലിന്റെയും കൃപേക്ഷിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്ന് സെപ്തംബർ 30ന് കേസ് സി.ബി.ഐക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവായത്. പെരിയ ഇരട്ടകക്കൊലകേസിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്യുന്നതിനു […]

ആളില്ലാത്ത ബാഗ് വിമാനത്താവളത്തിൽ ; പരിഭ്രാന്തരായി യാത്രക്കാരും സുരക്ഷാസേനയും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യാന്തര വിമാനത്താവളത്തിൽ ഉടമയില്ലാത്ത ബാഗ് യാത്രക്കാരെയും സുരക്ഷാസേനയേയും പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകളോളം. വെള്ളിയാഴ്ച പുലർച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് ഉടമയില്ലാത്ത നിലയിൽ ബാഗ് അധികൃതർ കണ്ടെത്തിയത്. ഇതേത്തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിട്ടില്ല. ശേഷം ഡൽഹി പോലീസും എയർപോർട്ട് പൊലീസും ചേർന്ന് ബാഗ് സംഭവസ്ഥലത്ത് നിന്നും മാറ്റിയാണ് പരിശോധന നടത്തിയത്. എന്നാൽ സംശയകരമായ വസ്തുക്കളൊന്നും ബാഗിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി ; ചെയർമാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

  സ്വന്തം ലേഖകൻ കട്ടപ്പന: കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസിൽ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണി പ്രവർത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുൻസിഫ് കോടതിയിൽനിന്ന് സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്കോടതിയെ സമീപിച്ചത്.

മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്യു പ്രതിഷേധം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിൽ വെച്ച് തടഞ്ഞു നിർത്തി അഞ്ച് കെഎസ് യു പ്രവർത്തകർ ചേർന്നാണ് കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസ് ഇടപെട്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നീക്കി. […]

വാളയാർ പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ വീട് ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വത് ജയിൻ സന്ദർശിക്കും. പെൺകുട്ടികളുടെ മാതാപിതാക്കൾ വ്യാഴാഴ്ച തിരുവനന്തപുരത്തായതിനാൽ കമ്മീഷൻ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വാളയാർ സന്ദർശനം വെള്ളിയാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ട് കമ്മീഷൻ വിവരങ്ങൾ അന്വേഷിക്കും. വ്യാഴാഴ്ച കമ്മീഷൻ പാലക്കാട് എത്തിയിരുന്നെങ്കിലും കളക്ടറും എസ്.പിയും സ്ഥലത്തില്ലാത്തതിനാൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് […]

തമിഴ്‌നാട്ടിൽ ഐ.എസ് വേട്ട ; ആറിടത്ത് എൻ.ഐ.എ റെയ്ഡ്, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

  സ്വന്തം ലേഖിക ചെന്നൈ: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ ആറിടത്ത് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ രണ്ടിടത്തും ഇളയൻഗുഡി, ട്രിച്ചി, കായൽപട്ടണം, നാഗപട്ടണം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. കോയമ്പത്തൂർ ജി.എം നഗറിലെ നിസാർ, ലോറിപെട്ടിലെ സൗരിദിൻ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകവിവരങ്ങൾ ലഭിച്ചതായാണു സൂചന. കഴിഞ്ഞ മാസങ്ങളായി എൻ.ഐ.എ. കോയമ്പത്തൂരിൽ ഊർജിതമായി റെയ്ഡുകൾ നടത്തി വരികെയാണ്. ദക്ഷിണേന്ത്യയിലെ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളെയും ഹൈന്ദവസംഘടനാ ഭാരവാഹികളെയും ഭീകരർ ലക്ഷ്യമിടുന്നതായ സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ ആറ് […]

മഹാ ചുഴലിക്കാറ്റ് കേരളതീരം വിട്ടു ; സംസ്ഥാനത്ത് മഴ കുറയുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളതീരത്ത് കുറയുകയാണ്. കാറ്റ് ലക്ഷദ്വീപ് കടന്ന വടക്ക് പടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുന്നു. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും കാറ്റും മഴയും തുടരുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലയിൽ മഴശക്തമാകുമെന്ന് റിപ്പോർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ 80 കിലോമീറ്റർ വേഗതയിലും കേരളത്തിൽ 65 കിലോമീറ്റർ വേഗതയിലും കാറ്റുവീശും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലൽ ഉള്ളവരും ജാഗ്രത പാലിക്കണം, മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. […]