play-sharp-fill

അയോധ്യ വിധിക്ക് മുന്നോടിയായി രാജ്യം ഒരുങ്ങുന്നു ; പൊലീസുകാരുടെ ലീവുകൾ റദ്ദാക്കുന്നു, ജയിലുകളിലും തയ്യാറെടുപ്പ്

  ന്യൂഡൽഹി : അയോധ്യ ഭൂമിതർക്ക വിഷയത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധി പ്രസ്താവിക്കാനിരിക്കെ കനത്ത സുരക്ഷയിൽ രാജ്യം. റാം ലല്ല പ്രതിനിധികൾ, ഹിന്ദു സംഘടനയായ നിർമോഹി അഖാദ, സുന്നി കേന്ദ്ര വഖ്ഫ് ബോർഡ് എന്നിവർക്ക് അയോധ്യയിലെ 2.77 ഏക്കർ വരുന്ന ഭൂമി വീതിച്ച് നൽകണമെന്നുളള അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുളള ഹർജിയിലാണ് സുപ്രീം കോടതി വിധി പറയാൻ പോകുന്നത്. വിധി വരുന്നത് മുന്നിൽ കണ്ട് ഉത്തർ പ്രദേശിലെ അബേദ്കർ നഗർ ജില്ലയിലെ പല കോളേജുകളിലായി […]

ബുൾബുൾ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കും ; സംസ്ഥാനത്ത് കനത്ത് ജാഗ്രതാ നിർദ്ദേശം

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. ബുൾബുൾ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. എന്നാൽ ബുൾബുളിന്റെ സ്വാധീനം കാരണം സംസ്ഥാനത്ത് കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയും ഞായറും കൂടുതൽ ജില്ലകളിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്. ഇതിനാൽ ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ഇത് ന്യൂനമർദമായി മാറിയിട്ടുണ്ട്.

പീരുമേട്ടിലെ തേയില തോട്ടങ്ങളിൽ റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെന്ന് റിപ്പോർട്ട്

സ്വന്തം ലേഖിക കുമളി: റോഹിങ്ക്യൻ നുഴഞ്ഞു കയറ്റക്കാർ പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികളെന്ന വ്യാജേന ഒളിവിൽ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയൻ സംഘടനകൾ ഉൾപ്പെടെ സ്ഥിരീകരിക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരങ്ങൾ നൽകിയിട്ടും നടപടിയില്ലെന്നാണ് ഇവരുടെ പരാതി. കൃത്രിമ തിരിച്ചറിയൽ രേഖകൾ നൽകി തോട്ടം തൊഴിലാളികളായി താലൂക്കിലെ ഉൾഗ്രാമങ്ങളിൽ ഒളിച്ച് താമസിക്കുന്നവരിൽ ഭീകരർ ഉൾപ്പെടെയുള്ളവരുണ്ടെന്നാണ് പലരും പറയുന്നത്. ബംഗാൾ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിലെ ഏജന്റുമാർ മുഖേനയാണ് തോട്ടങ്ങളിൽ ഒളിവിൽ താമസിക്കാൻ അവസരം ഒരുക്കുന്നത്. തൊഴിലാളികളുടെ വേതനത്തിൽ മുഖ്യപങ്ക് ഇടനിലക്കാർ […]

കൊരട്ടിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ ജാതിത്തോട്ടത്തിൽ നിന്ന് കണ്ടെത്തി

  തൃശ്ശൂർ: കൊരട്ടിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. പ്രദേശത്തെ ജാതി തോട്ടത്തിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് വിദ്യാർത്ഥികളെ നാട്ടുകാരുടെ നനേതൃത്വത്തിൽ കണ്ടെത്തിയത്. വിദ്യാർത്ഥികളായ നാലുപേരും ചേർന്ന് പുകവലിച്ചത് അധ്യാപകൻ കണ്ടിരുന്നു. ഈ വിവരം അധ്യാപകൻ മാതാപിതാക്കളെ അറിയിക്കുമെന്ന് ഭയന്നാണ് ജാതിത്തോട്ടത്തിൽ ഒളിച്ചിരുന്നതെന്ന് വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ചാലക്കുടി മേലൂരിലെ ഒരു വിദ്യാലയത്തിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ ആൺക്കുട്ടികളെയാണ് ഇന്നലെ കാണാതായത്. കുട്ടികളെ കാണതായതിനെ തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ കൊരട്ടി പൊലീസിൽ പരാതി നൽകുയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ് […]

കരുത്തു തെളിയിച്ച് ഇന്ത്യൻ നാവിക സേനയുടെ സൈനീകാഭ്യാസം ; നേതൃത്വം നൽകിയത് ഐ എൻ എസ് സുനയന

  സ്വന്തം ലേഖകൻ കൊച്ചി : ആഴക്കടലിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേനയുടെ സൈനികാഭ്യാസം. ഇന്ത്യൻ നിരീക്ഷണ കപ്പലായ ഐ എൻ എസ് സുനയനയുടെ നേതൃത്വത്തിലാണ് ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ നാവിക സേനയായ ഇന്ത്യൻ നാവിക സേന സാഹസിക പ്രകടനങ്ങൾ കാഴ്ച വെച്ചത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യൻ നാവിക സേന കരുത്തുറ്റ ഒരു ശക്തിയാണ്. അത്യാധുനിക സാങ്കേതിക വിദ്യ കൈവശമുള്ള ഇന്ത്യൻ നാവിക സേനയുടെ കരുത്ത് തെളിയിച്ച പ്രകടനങ്ങളാണ് അറബിക്കടലിൽ ഐഎൻസ് സുനയന കാഴ്ച വെച്ചത്. കടലിൽ വീണുപോയവർക്കായി തെരച്ചിൽ നടത്തുന്ന വ്യോമാഭ്യാസ […]

പഞ്ചായത്ത് മെമ്പറുടെ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് നേതൃത്വം കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം :തിരുവാർപ്പ് പഞ്ചായത്തംഗവും ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റുമായ ചെങ്ങളം ഇടക്കരിച്ചിറ റേയ്ച്ചൽ ജേക്കബിന്റെ അഞ്ചര സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു. ആറ് വർഷങ്ങൾക്ക് മുൻപ് വീട് പണിയുന്നതിനായി റേച്ചൽ കോർപ്പറേഷൻ ബാങ്കിൽ നിന്ന് ഏഴ് ലക്ഷം രൂപ ലോണെടുത്തിരുന്നു. ഇതിൽ 1. 89 ലക്ഷം രൂപ തവണക്കുടിശ്ശികയും വന്നിരുന്നു. ഈ കുടിശ്ശിക നാല് തവണകളായി അടച്ചു തീർക്കുന്നതിനായി ബാങ്ക് അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ തുകയിൽ 56000 […]

ടാക്‌സ് വെട്ടിച്ച് പൃഥ്വിരാജും ; പുതിയ കാറിന്റെ രജിസ്‌ട്രേഷൻ സർക്കാർ തടഞ്ഞു

  സ്വന്തം ലേഖിക   കൊച്ചി : നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷൻ സർക്കാർ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടർന്നാണ് നടപടി. രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് രജിസ്‌ട്രേഷൻ തടഞ്ഞത്. 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് […]

ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത് ഭാര്യ തന്നെ ; അന്വേഷണം വഴി തിരിക്കാൻ ദൃശ്യം മോഡൽ നീക്കങ്ങളും

  സ്വന്തം ലേഖിക ഇടുക്കി: റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകൾ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളാണ് നടത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ചാൽ പൊലീസ് അന്വേഷണം വേഗത്തിൽ തന്നിലേക്ക് എത്തുമെന്നുറപ്പുള്ള വസീം നിർമാണത്തിലിരിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്നുള്ള കുഴിയിൽ മൃതദേഹം ഉപേക്ഷിച്ച് കാണാത്ത വിധത്തിൽ മണ്ണിട്ട് മൂടി. തുടർന്ന് ജെസിബി ഓപ്പറേറ്ററെ വിളിച്ച് കുഴിയിൽ ചത്ത പശുവിനെ ഇട്ടിട്ടുണ്ടെന്നും കുറച്ച് മണ്ണ് മാത്രമേ ഇട്ടിട്ടുള്ളു ബാക്കി മണ്ണിട്ട് മൂടുവാനും ആവശ്യപ്പെട്ടു. ഇടപെടലിൽ അസ്വാഭാവികത തോന്നാത്തതിനാലും മൃതദേഹം കുഴിയിൽ […]

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട് വഴി വെളുപ്പിച്ചു ; വിജിലൻസ് നടപടി തുടങ്ങി

  കൊച്ചി : മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചു. പരാതിയിൽ വിജിലൻസ് ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പാലാരിവട്ടം മേൽപ്പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. 2016 നവംബർ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് പത്ത് കോടി രൂപ വെളുപ്പിച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെട്ടു. […]

രോഹിത് മിന്നി: ഇന്ത്യയ്ക്ക് ഉജ്വല വിജയം

സ്‌പോട്‌സ് ഡെസ്‌ക് രാജ്‌കോട്ട്: നൂറാം ടെസ്റ്റിൽ മിന്നൽ പിണറായി മാറിയ രോഹിത് ശർമ്മയുടെ ഉ്ജ്വല ബാറ്റിംങ് മികവിൽ ഇന്ത്യയ്ക്ക് വിജയം. രോഹിത് തകർപ്പൻ പ്രകടനം കാഴ്ച വച്ചതോടെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ഇതോടെ മൂന്നുമത്സരങ്ങൾ അടങ്ങിയ പരമ്ബര 1-1 എന്ന നിലയിലായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 […]