ടാക്‌സ് വെട്ടിച്ച് പൃഥ്വിരാജും ; പുതിയ കാറിന്റെ രജിസ്‌ട്രേഷൻ സർക്കാർ തടഞ്ഞു

ടാക്‌സ് വെട്ടിച്ച് പൃഥ്വിരാജും ; പുതിയ കാറിന്റെ രജിസ്‌ട്രേഷൻ സർക്കാർ തടഞ്ഞു

 

സ്വന്തം ലേഖിക

 

കൊച്ചി : നടൻ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷൻ സർക്കാർ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടർന്നാണ് നടപടി.

രജിസ്‌ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് രജിസ്‌ട്രേഷൻ തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്‌കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്ന് വാഹനം വിറ്റ സ്ഥാപനം അറിയിച്ചത്. ഡിസ്‌കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21% നികുതി അടയ്ക്കണമെന്നാണ് നിയമം.

9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷൻ ചെയ്യാനാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. നികുതിയിളവ് നേടാൻ ഡീലർ ബില്ലിൽ തിരുത്തു വരുത്തിയതു താരം അറിയണമെന്നില്ലെന്നും ആർ.ടി.ഓ അധികൃതർ പറഞ്ഞു.