play-sharp-fill

ബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവിനെ പെൺകുട്ടി തന്ത്രപരമായി കുടുക്കി

സ്വന്തം ലേഖകൻ കൊല്ലം: ബസ് യാത്രയ്ക്കിെട  വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ ആളെ പെൺകുട്ടി  വീട്ടുകാരെ വിളിച്ചു വരുത്തി പിടികൂടിയത് നാടകീയമായി. കൊല്ലം അഞ്ചലിലായിരുന്നു  സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ശല്യപ്പെടുത്തി  വയലാ സ്വദേശിയായ ഉണ്ണികൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം അഞ്ചല്‍- കുളത്തുപ്പുഴ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസില്‍വെച്ചാണ് ഉണ്ണികൃഷ്ണന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത്. വിക്രിയകള്‍ അതിരുകടന്നതോടെ പെണ്‍കുട്ടി വിവരം മൊബൈല്‍ ഫോണില്‍ ബന്ധുക്കളെ അറിയിച്ചു. ബസിനെ പിന്‍തുടര്‍ന്ന് എത്തിയ ബന്ധുക്കള്‍ വണ്ടി റോഡില്‍ തടഞ്ഞു നിര്‍ത്തി. മറ്റുയാത്രക്കാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണനെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. […]

ബൈക്കിന്റെ പിന്നിലിരുന്നാലും ഇനി ഹെൽമറ്റ് വയ്ക്കണം: പിന്നിലിരിക്കുന്ന ആൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പിഴ ബൈക്ക് ഉടമയ്ക്ക്; കേന്ദ്ര നിയമം കർശനമാക്കി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ബൈക്കിന്റെ പിന്നിരിക്കുന്നവരും ഇനി ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര നിയമം സംസ്ഥാനത്തും കർശനമായി നടപ്പാക്കുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിന്നിലിരികകുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കാനുള്ള നീക്കം മോട്ടോർ വാഹന വകുപ്പും പൊലീസും ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ ബൈക്ക് യാത്രക്കാർ ഇനി രണ്ടു ഹെൽമറ്റുമായി നടക്കേണ്ടി വരും. പിന്നിലിരുന്ന് സഞ്ചരിക്കുന്നവരും ഹെൽമറ്റ് ധരിക്കണം എന്ന വ്യവസ്ഥ ഇളവുചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമം കർശനമാകുന്നത്. കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കഴിഞ്ഞ ആഗസ്റ്റ് മുതൽ നിലവിലുള്ളതു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് […]

വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകാനും കൈക്കൂലി: വില്ലേജ് ഓഫിസർ പണം ഒളിപ്പിച്ചത് ഡിസ്‌പോസിബിൾ ഗ്ലാസിന് ഇടയിൽ; കാറിനുളളിൽ ഇടിക്കട്ടയും വാക്കത്തിയും നെഞ്ചക്കും മാരകായുധങ്ങളും

സ്വന്തം ലേഖകൻ തൃശൂർ: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ വില്ലേജ് ഓഫിസറുടെ കാർ പരിശോധിച്ച വിജിലൻസ് സംഘം ഞെട്ടി. കത്തിയും, വടിവാളും, വെട്ടുകത്തിയും നെഞ്ചക്കും ഇടിക്കട്ടയും കാറിനുള്ളില്. ഇതെല്ലാം എന്തിനാണെന്ന ചോദ്യത്തിന് വീട്ടിലയ്ക്കു വാങ്ങിയതാണെന്ന മറുപടിയും..! കൈക്കൂലിക്കാരൻ മാത്രമല്ല അപകടകാരിയുമാണെന്ന് കണ്ടതോടെ വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയതു വിജിലൻസ്. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് ലൈനിൽ തിരുവാതിരയിൽ എസ്.കെ വിപിൻകുമാറിനെയാണ് (45) തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി മാത്യു രാജ് അറസ്റ്റ് ചെയ്തത്. തിരുവില്വാമല കണിയാർകോട് പാലക്കപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യനാണ് പരാതിക്കാരൻ. […]

മൊത്തത്തിൽ കൊള്ളയും അഴിമതിയും: ഭരിക്കാൻ ഒട്ട് സമ്മതിക്കത്തുമില്ല: ഈ സെക്രട്ടറിയെ ഒന്ന് മാറ്റിത്തരുമോ സർക്കാരെ; കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട് നഗരസഭ കൗൺസിലിന്റെ പ്രമേയം

സ്വന്തം ലേഖകൻ കോട്ടയം: ഒരു നഗരസഭയ്ക്ക് ഒരു സെക്രട്ടറിയെക്കൊണ്ട് ഇതിൽകൂടുതൽ ഗതികെടാൻ പറ്റില്ല. ചെയ്യാവുന്ന എല്ലാ പണിയും പയറ്റി നോക്കിയിട്ടും സെക്രട്ടറി നന്നാകുന്ന ലക്ഷണമില്ല. ഇതേ തുടർന്ന് നഗരസഭ കൗൺസിൽ കൂടി ഒരു തീരുമാനം എടുത്തു. സെക്രട്ടറിയെ മാറ്റാൻ സർക്കാരിനോട് ആവശ്യപ്പെടുക. ഒരു പരിധിയിൽ കൂടുതൽ അഴിമതി ആരോപണങ്ങൾ ഉയരുകയും, നഗരസഭയിലെ നിർമ്മാണ് പ്രവർത്തനങ്ങൾ മുതൽ വാഹനങ്ങളുടെ അറ്റകുറ്റപണികൾ വരെ വൈകുകയും ചെയ്തതോടെയാണ് സെക്രട്ടറിയെ മാറ്റിത്തരാൻ ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കി സർക്കാരിന് അയച്ചു നൽകിയത്. നഗരസഭ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് […]

മുഖ്യമന്ത്രി താങ്കളുടെ വകുപ്പിൽ തലങ്ങും വിലങ്ങും നടക്കുന്ന അനധികൃത സ്ഥലം മാറ്റത്തെപ്പറ്റി അറിയുന്നുണ്ടോ..? ജീവനക്കാരെ തോന്നും പടി തട്ടി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം; നടപടിയെടുത്തത് സാധാരണക്കാരുടെ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിക്കാത്തതിന്റെ പേരിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കാണുന്നുണ്ടോ. അങ്ങയുടെ കീഴിലുള്ള വകുപ്പിൽ സാധരണക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിച്ചില്ലെന്ന പേരിൽ നിരവധി ഉദ്യോഗസ്ഥരാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. യാതൊരു ഉത്തരവുമില്ലതെ വാക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതിന്റെ പേരിലാണ് നാല് ഉദ്യോഗസ്ഥലം ഇതുവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ സ്ഥലം മാറ്റങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലാണ് ഉ്‌ദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി […]

കോട്ടയം നഗരമധ്യത്തിലെ തീയറ്ററിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം; പ്രമുഖ നടന്റെ ഫാൻസ് ആണെന്ന പേരിൽ തീയറ്റർ ജീവനക്കാരെയും പ്രേക്ഷകരെയും അസഭ്യം പറഞ്ഞു; പൊലീസ് സ്റ്റേഷനിലും മദ്യപ സംഘത്തിന്റെ ആക്രമണവും അസഭ്യ വർഷവും

ക്രൈം ഡെസക് കോട്ടയം: നഗരമധ്യത്തിലെ തീയറ്ററിൽ പ്രമുഖ നടന്റെ ഫാൻസാണെന്ന പേരിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. തീയറ്റർ ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഘം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയതു. സംഭവവുമായി ബന്ധപ്പെട്ട് വടവാതൂർ ലക്ഷ്മി ഭവനിൽ രമേശ് കുമാർ (35), വടവാതൂർ പാറേപ്പറമ്പിൽ ആലയ്ക്കാട്ട് വീട്ടിൽ എ.പി അരുൺ (35), വടവാതർ പാറേമ്പറമ്പ് ആലയ്ക്കാട്ട് വീട്ടിൽ അഖിൽ ഷാജി (27), കളത്തിപ്പടി പാറേമ്പറമ്പിൽ കുന്നമ്പള്ളി വീട്ടിൽ രാജു കുന്നമ്പള്ളി (31) എന്നിവരെയാണ് പൊലീസ് […]

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു ; ബൈക്കിൽ നിന്ന് തെറിച്ചു വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു. ബൈക്കിൽ നിന്നും തെറിച്ച് വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം. പട്ടം വൈദ്യുതി ഭവനുമുന്നിൽ വച്ചായിരുന്നു അപകടം നടന്നത്. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂർ രേവതിയിൽ ഭഗവത് ആണ് മരിച്ചത്. ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഭഗവത്. ശനിയാഴ്ച ഉച്ചയ്ക്ക പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങവെ ഇവർ യാത്ര ചെയ്ത ബൈക്കിൽ കെ.എസ.്ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയും മന്ത്രവാദ ചികിത്സ : വ്യാജ സിദ്ധൻ അറസ്റ്റിൽ

  സ്വന്തം ലേഖിക മലപ്പുറം: മന്ത്രവാദത്തിലൂടെ രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വളരെ ക്രൂരമായി മന്ത്രവാദ ചികിത്സനടത്തിയ വ്യാജസിദ്ധൻ പെരിന്തൽമണ്ണയിൽ പിടിയിൽ. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസൻ വീട്ടിൽ അബ്ദുൾകരീമിനെയാണ് പെരിന്തൽമണ്ണയിൽ അറസ്റ്റുചെയ്തത്. തുവ്വൂർ സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിലെ മുറിയിൽ അടച്ചിട്ട് ചികിത്സ നടത്തുകയും അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാൽ സിദ്ധനല്ലാതെ മറ്റാരും അടുത്തുണ്ടാവരുതെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ഇതേതുടർന്ന് തുവ്വൂർ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി […]

പരോൾ ലഭിച്ചില്ല ; കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

  സ്വന്തം ലേഖകൻ ന്യൂ ഡൽഹി : പരോൾ നിഷേധിക്കപ്പെട്ട കൊലപാതക കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിർ വധക്കേസിൽ പങ്കാളികളായ ഗഗിജ ഖാൻ ഗാംഗിലെ അംഗമായ വസീമിന്റെ വിവാഹമാണ് ജയിലിനുള്ളിൽ വച്ച് നടന്നത്. പഞ്ചാബിലെ നഭ സെൻട്രൽ ജയിൽ വളപ്പിലാണ് വെള്ളിയാഴ്ച വിവാഹം നടന്നത്. വസീമിന്റെ തൊട്ടടുത്ത നഗരത്തിൽനിന്നാണ് വധു. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തിൽ പങ്കെടുത്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. […]

സ്വത്ത് തട്ടിയെടുത്തതിന് ശേഷം മകൾ വീട്ടിൽ നിന്നും പുറത്താക്കി ; സ്വത്ത് നഷ്ട്ടപ്പെട്ട അമ്മയെ സ്വീകരിക്കാൻ മറ്റ് മക്കളും തയ്യാറായില്ല ; ആറ് മക്കൾക്ക് ജന്മം നൽകിയ മാതാവ് പെരുവഴിയിൽ

  സ്വന്തം ലേഖകൻ ഇടുക്കി : സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്നും പുറത്താക്കിയതായി പരാതി. ഈ മകൾക്ക് അമ്മ സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിൽ ആയിരിക്കുകയാണ് ആറ് മക്കൾക്ക് ജന്മം നൽകിയ മേരി എന്ന അമ്മ. ഇടുക്കി ഇരട്ടയാൾ സ്വദേശിയാണ് മേരി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കൾക്ക് തുല്യമായി വീതിച്ചു കൊടുത്തു. ബാക്കി 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്റെ പേരിൽ വെച്ചു. മരണ ശേഷം അതും […]