കോട്ടയം നഗരമധ്യത്തിലെ തീയറ്ററിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം; പ്രമുഖ നടന്റെ ഫാൻസ് ആണെന്ന പേരിൽ തീയറ്റർ ജീവനക്കാരെയും പ്രേക്ഷകരെയും അസഭ്യം പറഞ്ഞു; പൊലീസ് സ്റ്റേഷനിലും മദ്യപ സംഘത്തിന്റെ ആക്രമണവും അസഭ്യ വർഷവും

കോട്ടയം നഗരമധ്യത്തിലെ തീയറ്ററിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം; പ്രമുഖ നടന്റെ ഫാൻസ് ആണെന്ന പേരിൽ തീയറ്റർ ജീവനക്കാരെയും പ്രേക്ഷകരെയും അസഭ്യം പറഞ്ഞു; പൊലീസ് സ്റ്റേഷനിലും മദ്യപ സംഘത്തിന്റെ ആക്രമണവും അസഭ്യ വർഷവും

ക്രൈം ഡെസക്

കോട്ടയം: നഗരമധ്യത്തിലെ തീയറ്ററിൽ പ്രമുഖ നടന്റെ ഫാൻസാണെന്ന പേരിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. തീയറ്റർ ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഘം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയതു. സംഭവവുമായി ബന്ധപ്പെട്ട് വടവാതൂർ ലക്ഷ്മി ഭവനിൽ രമേശ് കുമാർ (35), വടവാതൂർ പാറേപ്പറമ്പിൽ ആലയ്ക്കാട്ട് വീട്ടിൽ എ.പി അരുൺ (35), വടവാതർ പാറേമ്പറമ്പ് ആലയ്ക്കാട്ട് വീട്ടിൽ അഖിൽ ഷാജി (27), കളത്തിപ്പടി പാറേമ്പറമ്പിൽ കുന്നമ്പള്ളി വീട്ടിൽ രാജു കുന്നമ്പള്ളി (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ശനിയാഴ്ച വൈകിട്ട് സെക്കൻഡ്‌ഷോയുടെ സമയത്ത് എട്ടരയോടെ നഗരമധ്യത്തിലെ തീയറ്ററിലായിരുന്നു സംഭവം. പ്രമുഖ നടന്റെ ഫാൻസാണെന്നു പരിചയപ്പെടുത്തിയാണ് സംഘം തീയറ്ററിൽ എത്തിയത്. 75 രൂപയുടെ ടിക്കറ്റ് എടുത്ത ശേഷംസംഘം 105 രൂപയുടെ സീറ്റിലാണ് വന്നിരുന്നത്. നേരത്തെ റിസർവേഷൻ നടത്തിയിരുന്ന ആളുകളുണ്ടായിരുന്നതിനാൽ തീയറ്റർ ജീവനക്കാർ ഈ സീറ്റ് ഒഴിഞ്ഞു നൽകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ, മദ്യലഹരിയിലായിരുന്ന സംഘം സീറ്റിൽ നിന്നും മാറാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റിൽ നിന്നു മാറിയേ പറ്റൂ എന്ന് തീയറ്റർ ജീവനക്കാർ നിർബന്ധമായി ആവശ്യപ്പെട്ടു. ഇതോടെ മദ്യപ സംഘം തീയറ്റർ ജീവനക്കാരെ ആസഭ്യം പറയുകയും, അക്രമിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ തീയറ്റർ മാനേജർ സ്ഥലത്ത് എത്തി അക്രമികളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, അക്രമികൾ ഇതിനു വഴങ്ങിയില്ല. സീറ്റിൽ നിന്നും മാറി ഇരുന്നേപറ്റൂ എന്നു മാനേജർ നിർബന്ധം പിടിച്ചതോടെ ഇവർ തീയറ്റർ ജീവനക്കാരെ ഭീഷണിപ്പെടുത്തി.

സംഘർഷത്തിലേയ്ക്കു കാര്യങ്ങൾ നീങ്ങുമെന്നു കണ്ടതോടെ തീയറ്റർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇവരോട് സീറ്റിൽ നിന്നും മാറി ഇരിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ സിനിമ കാണുന്നില്ലെന്നു പറഞ്ഞ പ്രതികൾ തീയറ്ററിനുള്ളിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് തീയറ്റർ മാനേജരെ ക്യാബിനിലെത്തി അസഭ്യം പറയുകയും, മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നാലു പ്രതികളെയും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയി. തുടർന്ന് സ്‌റ്റേഷനിൽ വച്ചും പ്രതികൾ അക്രമവും അസഭ്യം വിളിയും തുടർന്നു. ഇതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.