ബൈക്കിന്റെ പിന്നിലിരുന്നാലും ഇനി ഹെൽമറ്റ് വയ്ക്കണം: പിന്നിലിരിക്കുന്ന ആൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പിഴ ബൈക്ക് ഉടമയ്ക്ക്; കേന്ദ്ര നിയമം കർശനമാക്കി ഹൈക്കോടതി

ബൈക്കിന്റെ പിന്നിലിരുന്നാലും ഇനി ഹെൽമറ്റ് വയ്ക്കണം: പിന്നിലിരിക്കുന്ന ആൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും പിഴ ബൈക്ക് ഉടമയ്ക്ക്; കേന്ദ്ര നിയമം കർശനമാക്കി ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബൈക്കിന്റെ പിന്നിരിക്കുന്നവരും ഇനി ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര നിയമം സംസ്ഥാനത്തും കർശനമായി നടപ്പാക്കുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പിന്നിലിരികകുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കാനുള്ള നീക്കം മോട്ടോർ വാഹന വകുപ്പും പൊലീസും ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ ബൈക്ക് യാത്രക്കാർ ഇനി രണ്ടു ഹെൽമറ്റുമായി നടക്കേണ്ടി വരും.

പിന്നിലിരുന്ന് സഞ്ചരിക്കുന്നവരും ഹെൽമറ്റ് ധരിക്കണം എന്ന വ്യവസ്ഥ ഇളവുചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് നിയമം കർശനമാകുന്നത്. കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കഴിഞ്ഞ ആഗസ്റ്റ് മുതൽ നിലവിലുള്ളതു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന നാലുവയസിനു മുകളിലുള്ള എല്ലാവരും ഹെൽമെറ്റ് ധരിക്കണമെന്നാണ് ഭേദഗതി. പഴയ മോട്ടോർ വാഹന നിയമത്തിലെ 129 -ാം വകുപ്പ് ഹെൽമറ്റിന്റെ കാര്യത്തിൽ ഇളവുനൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയിരുന്നു. ഇക്കൊല്ലം നിയമം മാറ്റിയതോടെ ഈ അധികാരം നഷ്ടപ്പെട്ടു.

ഹെൽമറ്റ് ധരിക്കുന്നതിന് പഴയ നിയമപ്രകാരം ഇളവ് അനുവദിച്ച് 2003 ൽ കേരള മോട്ടോർ വാഹന നിയമത്തിൽ ഉൾപ്പെടുത്തിയ 347 എ വകുപ്പ് ഒക്ടോബർ 16 ന് സ്റ്റേ ചെയ്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള മോട്ടോർ വാഹന നിയമത്തിലെ ഈ വകുപ്പിനെതിരെ ജോർജ് ജോൺ എന്ന വ്യക്തി നൽകിയ ഹർജിയും ഇതു സ്റ്റേ ചെയ്തതിനെതിരെ സർക്കാർ നൽകിയ അപ്പീലുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജിയും അപ്പീലും നവംബർ 19 ന് വീണ്ടും പരിഗണിക്കും.