എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു
സ്വന്തം ലേഖിക പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്നതാണ് തീവ്രയത്ന പരിപാടിയുടെ മുഖ്യ സന്ദേശം . ബുധനാഴ്ച […]