ശബരിമല മണ്ഡലകാലം : ദർശനത്തിനായി ഇതുവരെ ഓൺലൈൻ വഴി അപേക്ഷ നൽകിയത് 36 സ്ത്രീകൾ

ശബരിമല മണ്ഡലകാലം : ദർശനത്തിനായി ഇതുവരെ ഓൺലൈൻ വഴി അപേക്ഷ നൽകിയത് 36 സ്ത്രീകൾ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല മണ്ഡലകാലത്ത് ദർശനത്തിനായി ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 36 സ്ത്രീകൾ . എന്നാൽ ഇവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സ്ത്രീ പ്രവേശനത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ സ്ത്രീകൾ ഇത്തവണ ശബരിമല കയറാൻ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് 2018 ലെ വിധി വന്നതിനു ശേഷം സർക്കാർ വ്യക്തമാക്കിയിരുന്നു. ശബരിമല കേസിലെ റിവ്യു ഹർജികളിൽ ഉയർന്നു വന്നിരിക്കുന്ന ഭരണഘടനാ വിഷയങ്ങൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനഃപരിശോധനാ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. റിവ്യു ഹർജികൾ ആ ബെഞ്ചിന്റെ വിധിയ്ക്കു ശേഷം പരിഗണിയ്ക്കും. എന്നാൽ നിലവിലുള്ള യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് എന്നാൽ കാര്യങ്ങൾ ആണ് വിശാല ബെഞ്ചിന് വിട്ടത്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന അനുഛേദങ്ങളുടെ പരസ്പര ബന്ധം, പൊതുക്രമം, ധാർമികത എന്നിവയുടെ വ്യാഖ്യാനം, ഭരണഘടന ധാർമികതയുടെ കീഴിൽ വരുന്നത് എന്തൊക്കെ, മതാചാരം എന്തെന്ന് കോടതി നിർണയിക്കേണ്ടതുണ്ടോ. അതോ മതമേധാവികൾക്ക് വിടണോ. അഭിവാജ്യ മതാചാരത്തിന് ഭരണഘടനയുടെ പരിരക്ഷയുണ്ടോ, വിഷയത്തിൽ ബന്ധമില്ലാത്തവരുടെ ഹർജി പരിഗണിക്കണോ എന്നിവയാണ് വിശാലബെഞ്ചിന് വിട്ടത്‌

Tags :