ശബരിമല സ്ത്രീപ്രവേശനം : വിധി സ്റ്റേ ചെയ്യാത്തതിനാൽ ഉടൻ തന്നെ ശബരിമലയിലേക്ക് പോകും ; തൃപ്തി ദേശായി

ശബരിമല സ്ത്രീപ്രവേശനം : വിധി സ്റ്റേ ചെയ്യാത്തതിനാൽ ഉടൻ തന്നെ ശബരിമലയിലേക്ക് പോകും ; തൃപ്തി ദേശായി

 

സ്വന്തം ലേഖകൻ

മുംബൈ: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ തന്നെ ശബരിമലയിലേക്കു പുറപ്പെടുമെന്ന് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായി . ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. അതേസമയം സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷത്തെ വിധി സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയുടെ പ്രതികരണം.

സ്ത്രീപ്രവേശനം അനുവദിച്ച് കഴിഞ്ഞവർഷം വിധി വപ്പോൾ തൃപ്തി ശബരിമലയിൽ ദർശനം നടത്താൻ എത്തിയിരുന്നു.എന്നാൽ വൻപ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group