play-sharp-fill

അവസാന നിമിഷം ഇന്ത്യ തിരിച്ചു പിടിച്ചു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് അവസാന നിമിഷം സമനില

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പൊരുതി നേടിയ സമനിലയുമായി ഇന്ത്യ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അൽപമെങ്കിലും പ്രതീക്ഷ ബാക്കി നിർത്തുകയാണ് ഇന്ത്യ സമനിലയോടെ. അഫ്ഗാനെതിരെ ഇന്ന് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി. ഇഞ്ചുറിടൈമിൽ ലെൻ ഡുംഗലിൻറെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത്(45+1) നാസരിയാണ് അഫ്ഗാനായി വല ചലിപ്പിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സമനില നേടിയെങ്കിലും ലോകകപ്പ് […]

കടം നൽകിയ പണം തിരികെ ലഭിച്ചില്ല: പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ വസ്ത്ര വ്യാപാരി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു; പണം നൽകിയ ആളും ഭാര്യയും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവം വൈക്കം പരുത്തിക്കാനിലത്ത്

ക്രൈം ഡെസ്‌ക് വൈക്കം: കടം നൽകിയ പണം തിരികെ നൽകുന്ന തർക്കത്തിനൊടുവിൽ പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി വ്യവസായി ജീവനൊടുക്കി. തടയാൻ ശ്രമിച്ച ഗൃഹനാഥനും ഭാര്യയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാപാരി മരിച്ചു. മറ്റു രണ്ടു പേരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കപ്രയാർ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകൻ വടയാർ കൃഷ്ണ നിവാസിൽ ബിജു (48) ആണ് പണം കടം […]

കോടതി വിധിയിൽ വ്യക്തത വരുത്തേണ്ടതുണ്ട്: അഞ്ചംഗ ബഞ്ചിന്റെ വിധി നില നിൽക്കുന്നു: നാമജപ സമരത്തിനു നടക്കുന്നവർ നടക്കട്ടെ: മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സുപ്രീം കോടതി പുനപരിശോധനാ ഹർജിയിലുള്ള അഞ്ചംഗ ബഞ്ചിന്റെ വിധിയിൽ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ വ്യക്തതവരുത്തേണ്ടതുണ്ടായിരുന്നു ആദ്യ പ്രതികരണം. വിധിയുടെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിധി എന്തായാലും നടപ്പാക്കും. ഈ നിലപാടിൽ മാറ്റമില്ല. 2018 ൽ നടപ്പാക്കിയ അഞ്ചംഗ ബഞ്ചിന്റെ വിധി നിലനിൽക്കുകയാണ്. വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്. നിലവിൽ ഈ വിധി നിലനിൽക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്. കേസിൽ സ്റ്റേ ആവശ്യം അനുവദിച്ചില്ല. വിധി എന്തായാലും ഇത് അംഗീകരിക്കുക എന്നത് തന്നെയാണ് സർക്കാർ […]

ചന്ദ്രയാൻ 3 : ദൗത്യവുമായി ഐ.എസ്.ആർ.ഒ , 2020 നവംബറിനുള്ളിൽ വിക്ഷേപണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ

  സ്വന്തം ലേഖകൻ ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ 2ന്റെ ആദ്യ ശ്രമം പരാജപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ 3 ദൗത്യവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3 അടുത്ത വർഷം നവംബറിനുള്ളിൽ വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ദൗത്യത്തിനായി ഒരു ഉന്നതതല സമിതിയും മൂന്ന് സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്. ചാന്ദ്രയാൻ 2വിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ ചന്ദ്രയാൻ 3ൽ ലാൻഡറും റോവറും മാത്രമേ ഉണ്ടാകുവെന്നാണ് സൂചന. അതേസമയം റോവർ, ലാൻഡർ, ലാൻഡിംഗ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതുവരെ ദൗത്യത്തിന്റെ ലാൻഡിംഗ് […]

എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു

സ്വന്തം ലേഖിക പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്നതാണ് തീവ്രയത്‌ന പരിപാടിയുടെ മുഖ്യ സന്ദേശം .   ബുധനാഴ്ച […]

മൂന്നു വയസ്സുകാരിയ്ക്ക് പീഡനം ; മുത്തശ്ശൻ അറസ്റ്റിൽ

  സ്വന്തം ലേഖിക ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശൻ പിടിയിൽ.മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു.ഈ സമയത്താണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്.വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.തുടർന്നാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു.

ശബരിമല മണ്ഡലകാലം : ദർശനത്തിനായി ഇതുവരെ ഓൺലൈൻ വഴി അപേക്ഷ നൽകിയത് 36 സ്ത്രീകൾ

  സ്വന്തം ലേഖിക തിരുവനന്തപുരം: ഇത്തവണത്തെ ശബരിമല മണ്ഡലകാലത്ത് ദർശനത്തിനായി ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 36 സ്ത്രീകൾ . എന്നാൽ ഇവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ സ്ത്രീ പ്രവേശനത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ സ്ത്രീകൾ ഇത്തവണ ശബരിമല കയറാൻ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള സ്ത്രീകൾക്ക് വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാമെന്ന് 2018 ലെ വിധി വന്നതിനു ശേഷം സർക്കാർ വ്യക്തമാക്കിയിരുന്നു. ശബരിമല കേസിലെ റിവ്യു ഹർജികളിൽ ഉയർന്നു വന്നിരിക്കുന്ന ഭരണഘടനാ […]

ജോലി സമയത്ത് മാന്യമായ വസ്ത്രം ധരിക്കണം ; നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ബാധകം : ഉത്തരവിട്ട് ബെംഗളൂരു കോടതി

  സ്വന്തം ലേഖിക ബെംഗളൂരു: ജോലി സമയത്ത് തൊഴിലാളികൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്.ജോലി സമയത്ത് സ്ത്രീകൾ സാരിയോ ചുരിദാറോ പോലുള്ള വസ്ത്രം ധരിക്കണം.പുരുഷന്മാർ കുർത്തയും പൈജാമയും അല്ലങ്കിൽ ഷർട്ടും ട്രൗസറുമാണ് ധരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ജീവനക്കാർ മാന്യമായ ഡ്രസ് കോഡ് പാലിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ കോടതി ഒരു സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സർക്കുലർ പുറത്തിറങ്ങിയത്. തൊഴിലാളികൾ ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും പറയുന്നുണ്ട്.2013-ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവും ഈ സർക്കുലറിൽ പ്രതിപാദിക്കുന്നു. അന്തസ്സിന് […]

ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതി വിധിയ്ക്ക് മുൻപ് തന്നെ അണുവിട തെറ്റാതെ വിധി പ്രവചിച്ചു ; വൈറലായി യുവാവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

  സ്വന്തം ലേഖിക കൊച്ചി : കേരളത്തിലെ ജനങ്ങൾ എറെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരുന്ന ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധിയെത്തി. എന്നാൽ മുഖപുസ്തകത്തിൽ ഈ വിധി അണുവിട തെറ്റാതെ പ്രവചിച്ച ഹരികൃഷ്ണനാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ സൈബർ ലോകത്ത് ഈയിടെ നടക്കുകയുണ്ടായി. ഇന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുമായുള്ള വലിയ സാദൃശ്യമാണ് പോസ്റ്റ് വൈറലാകാനുള്ള കാരണം. വിധി ഏഴംഗ ബെഞ്ചിനു വിടുമെന്നും നിലവിലുള്ള വിധിക്ക് സ്റ്റേ ഉണ്ടാവില്ലെന്നതടക്കമുള്ള വിധിയിലെ പ്രസക്തമായ അംശം ഹരികൃഷ്ണന്റെ കുറിപ്പിലുണ്ട്. വിധിക്ക് ശേഷമുള്ള […]