ശബരിമലയിൽ അയ്യപ്പഭക്തരെ മാനിക്കുവാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണം; അഡ്വ:അനിൽ ഐക്കര

ശബരിമലയിൽ അയ്യപ്പഭക്തരെ മാനിക്കുവാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണം; അഡ്വ:അനിൽ ഐക്കര

സ്വന്തം ലേഖകൻ

കോട്ടയം: പുനപ്പരിശോധന നടത്താൻ തീരുമാനിച്ചിട്ടുള്ള 2018ലെ ശബരിമല വിധി യഥാർത്ഥത്തിൽ ഇനി ഒരു കോടതി മുഖേനയും നടപ്പിലാക്കാനാവില്ല. അതായത് നിയമ പരമായി ‘ കീഴ്ക്കോടതികൾക്ക് മുന്നിൽ ബൈൻഡിങ്ങ് ആയ നിയമമായി വരില്ല എന്നർത്ഥം. പേർ ഇൻക്വറിംങ്ങ് എന്ന അവസ്ഥയിലേക്ക് പഴയ വിധി മാറിക്കഴിഞ്ഞു.

പേർ ഇൻക്വറിംങ്ങ് എന്നാൽ എന്തെങ്കിലും നിലവിലുള്ള നിയമമോ കോടതിയുത്തരവുകളോ പരിശോധിക്കാതെ പാസ്സാക്കിയ ഒരുത്തരവ് എന്ന നിലയ്ക്ക് മരവിച്ചു പോകുന്ന അവസ്ഥയാണ്.ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു സിദ്ധാന്തമാണ്. ഭരണഘടനയുടെ 141 വകുപ്പു പ്രകാരം സുപ്രീം കോടതി പ്രഖ്യാപിക്കുന്ന ഉത്തരവുകൾക്ക് മാത്രമേ നിയമസാധുത കൈവരൂ. ബഹു: സുപ്രീം കോടതി ശബരിമല ഉത്തരവ് റിവ്യൂ ചെയ്യുന്നതിന്, അഥവാ ആദ്യം മുതൽ കേൾക്കുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനുമായി ഏഴംഗ ജഡ്ജിമാരുടെ ബഞ്ചിന് വിട്ടിരിക്കുന്നു. നിലവിൽ പ്രഖ്യാപിക്കപ്പെട്ട നിയമം ഇല്ല തന്നെ.,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേ ഇല്ല എന്ന് ചാനലുകളിലെ ആവർത്തിച്ചുള്ള പരാമർശം ഒരു ജനതയുടെ വികാരത്തെ മുതലെടുക്കുന്നതിനും സംഘർഷം സൃഷ്ടിക്കുന്നതിനുമായി മാത്രമാണ്. സർക്കാർ ഇത് കണ്ട് ആവേശഭരിതമാകണം. ശബരിമല സംഘർഷഭൂമിയാകണം. അത് തന്നെ ലക്ഷ്യം. പഴയ ആട്ടിൻ കുട്ടികളും ചെന്നായും എന്ന കഥ ഓർത്താൽ സർക്കാരിന് നല്ലത്.

ശങ്കു ടി ദാസ് വക്കീൽ ചോദിച്ചത് പ്രസക്തമാണ്.
“എന്താണ് സ്റ്റേ ചെയ്യേണ്ടത്?
കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വർഷിപ് ആക്ടിലെ റൂൾ 3(b) റദ്ധാക്കി കൊണ്ടായിരുന്നു 2018 സെപ്റ്റംബറിലെ അഞ്ചംഗ ബെഞ്ചിന്റെ വിധി.
അല്ലാതെ നാളെ തൊട്ട് ശബരിമലയിൽ യുവതികളെ നിർബന്ധമായും പ്രവേശിപ്പിച്ചു കൊള്ളണം എന്ന് ഉത്തരവിട്ടു കൊണ്ടല്ല ” ഇതിൽ എന്താണ് സ്‌റ്റേ ചെയ്യേണ്ടത് ??.

തന്നെയല്ല ശബരിമല വിധി എന്തെങ്കിലും നടപ്പാക്കുവാനായി നൽകിയതുമല്ല. നിലവിലുള്ള ഹിന്ദു ആരാധാനാലയ പ്രവേശനങ്ങൾ സംബന്ധിച്ചുള്ള നിയമങ്ങളിലെ വിവിധ വകുപ്പുകളിൽ തന്നെ ക്ഷേത്രങ്ങളിൽ എന്തൊക്കെ പ്രവേശിപ്പിക്കാം, എന്തൊക്കെ നിയന്ത്രണങ്ങൾ വേണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ആ നിയമങ്ങൾ പരിഷ്കരിച്ചാൽ മാത്രമേ ശബരിമല യുവതീ പ്രവേശം നിയമവിധേയമാക്കാനാവൂ.

ഇതിനൊപ്പം വേണം ശബരിമല വിധി പുനഃപരിശോധിക്കാൻ ഭരണഘടനാ ബെഞ്ച് തന്നെ തീരുമാനിച്ചിരിക്കുന്നു.
വീണ്ടും മനസ്സിലാക്കുക, ശബരിമല കേസിൽ നിലവിൽ ഒരു അന്തിമ വിധിയില്ല..
വിശാലമായ ഏഴംഗ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കണം എന്ന് പറഞ്ഞതോടെ പഴയ വിധി ബൈൻഡിംഗ് അഥവാ നടപ്പാക്കുവാൻ ബാധ്യതയുള്ളത് അല്ലാതായിരിക്കുന്നു.
ഇത് നിയമ ഭാഷയിൽ പറഞ്ഞാൽ മുൻപിലത്തെ വിധിക്ക് മുമ്പുള്ള അവസ്ഥ നിലനിർത്തുന്നതിന് സർക്കാരിനെ ബാദ്ധ്യസ്ഥരാക്കുന്നു.

“ഭരണഘടനാ ബെഞ്ചിന്റെ വിധി അന്തിമം ആണെന്ന് പറഞ്ഞിരുന്നവർ..
റിവ്യൂ ഹർജികൾ ഹിയറിങ്ങിനു പോലും എടുക്കാതെ ചേമ്പറിൽ വെച്ച് തന്നെ തള്ളും എന്ന് പറഞ്ഞിരുന്നവർ..
വിശ്വാസ സ്വാതന്ത്ര്യവും മൂർത്തിയുടെ അവകാശങ്ങളും ഒന്നും ആർട്ടിക്കിൾ പതിനാലിന് എതിരേ നിലനിൽക്കില്ലെന്ന് വാദിച്ചിരുന്നവർ..
ഇവർക്കൊന്നും വിധി പുനഃപരിശോധിക്കാൻ പരമോന്നത നീതിപീഠം കോടതി തയ്യാറായി എന്ന യാഥാർഥ്യം അംഗീകരിക്കാൻ സാധിക്കുന്നില്ല.”- ഇതാണ് യാഥാർത്ഥ്യം. അതിന്റെ പേരിൽ വിശ്വാസികളുടെ വികാരത്തെയും സുപ്രീം കോടതി തീരുമാനത്തിന്റെ അന്തസ്സത്തയെയും അട്ടിമറിക്കുവാൻ വിശ്വാസികളല്ലാത്ത സമൂഹം, വിശ്വാസികളല്ലാത്ത ഭരണകൂടം രംഗത്തു വന്നാൽ അത് ലഹളയിലേക്ക് നാടിനെ നീക്കാനുള്ള മറ്റൊരു കുത്സിത നീക്കമായി കാണണം. വിശ്വാസികളായ ഹൈന്ദവർ ചെറുത്തു നിൽക്കേണ്ട നീക്കം തന്നെയായി കരുതണം.

ചുരുക്കത്തിൽ -2018 സെപ്റ്റംബർ 28ന് പറഞ്ഞ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനയിലെ ചില തത്വങ്ങളുടെ ലംഘനമാണെന്ന പ്രഖ്യാപനം കണ്ടെത്തിയ ഉത്തരവ് അന്തിമ വിധി അല്ലാതായിരിക്കുന്നു.
ഏഴംഗ ബെഞ്ച് വിശദമായ പരിശോധനയ്ക്ക് ശേഷം പറയുന്ന വിധിയായിരിക്കും നടപ്പാക്കേണ്ടത്.

അയ്യപ്പ വിശ്വാസികളുടെ വാദം അംഗീകരിച്ചിരിക്കുന്നു. ഇനിയും വിശ്വാസികളെ പോരാട്ടത്തിലേക്ക് വലിച്ചിഴക്കാതിരിക്കേണ്ടത് നിയമ ഉപദേശകരുടെ ചുമതലയാണ്. സർക്കാരിന്റെ ചുമതലയാണ്.