കടം നൽകിയ പണം തിരികെ ലഭിച്ചില്ല: പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ വസ്ത്ര വ്യാപാരി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു; പണം നൽകിയ ആളും ഭാര്യയും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവം വൈക്കം പരുത്തിക്കാനിലത്ത്

കടം നൽകിയ പണം തിരികെ ലഭിച്ചില്ല: പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ വസ്ത്ര വ്യാപാരി പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു; പണം നൽകിയ ആളും ഭാര്യയും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; സംഭവം വൈക്കം പരുത്തിക്കാനിലത്ത്

ക്രൈം ഡെസ്‌ക്
വൈക്കം: കടം നൽകിയ പണം തിരികെ നൽകുന്ന തർക്കത്തിനൊടുവിൽ പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി വ്യവസായി ജീവനൊടുക്കി.
തടയാൻ ശ്രമിച്ച ഗൃഹനാഥനും ഭാര്യയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാപാരി മരിച്ചു. മറ്റു രണ്ടു പേരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കപ്രയാർ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകൻ വടയാർ കൃഷ്ണ നിവാസിൽ ബിജു (48) ആണ് പണം കടം നൽകിയ ആളുടെ വീടിനു മുന്നിൽ പെട്രോൾ ഒഴിച്ച ജീവനൊടുക്കിയത്.
ആറാട്ടുകുളങ്ങര ചന്ദ്രാലയത്തിൽ ബാബുവിന്റെ വീട്ടിലെത്തിയാണ് ബിജു പെട്രോൾ ഒഴിച്ച തീ കൊളുത്തിയത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ബാബുവിന്റെ വീടിനുള്ളിലേയ്ക്ക് ബിജു ഓടിക്കയറി. ബിജുവിനെ തടയാനുള്ള ശ്രമത്തിനിടെ ബാബുവിനും ഭാര്യയ്ക്കും പൊള്ളലേറ്റു. ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജു വൈക്കത്തെ കൃഷ്ണാ ടെക്‌സ്‌റ്റൈയിൽസ് എന്ന് വസ്ത്രവ്യാപാര സ്ഥാപനം നടത്തുകയാണ്. ബിജുവിന്റെ കയ്യിൽ നിന്നും ബാബു പണം കടം വാങ്ങിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു.
വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമയാണ് ബാബു.
ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മരിക്കുന്നതിനുമുമ്പ് ബിജു മജിസ്‌ട്രേട്ടിന് മരണമൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വായ്പയായി വാങ്ങിയിരുന്ന പണം തിരികെ  ചോദിച്ചതിനെ ചൊല്ലി ബാബുവും  ബിജുവും തമ്മിൽ വാക്കേറ്റവും തർക്കവും നടന്നതായി പോലീസ് പറഞ്ഞു.
ഭാര്യ: മഞ്ജു. മക്കൾ: കൃഷ്ണ, നന്ദന.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ